<
  1. Farm Tips

ചെടികൾ തഴച്ചു വളരാൻ ഇട്ടു നൽകാം കൈറ്റോസാൻ

ജലജീവികളുടെ പുറം തോടുകളുടെ സംസ്കരണത്തിൽ നിന്നുണ്ടാകുന്ന ഉൽപ്പന്നമാണ് കൈറ്റോസാൻ. ചെമ്മീൻ, ഞണ്ട്, കല്ലുമ്മക്കായ, കൊഞ്ച് മറ്റു ജലജീവികൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ഈ ജൈവ ഉൽപ്പന്നം ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ മികച്ചതാണ്.

Priyanka Menon
ചെടികൾ തഴച്ചു വളരാൻ  കൈറ്റോസാൻ
ചെടികൾ തഴച്ചു വളരാൻ കൈറ്റോസാൻ

ജലജീവികളുടെ പുറം തോടുകളുടെ സംസ്കരണത്തിൽ നിന്നുണ്ടാകുന്ന ഉൽപ്പന്നമാണ് കൈറ്റോസാൻ. ചെമ്മീൻ, ഞണ്ട്, കല്ലുമ്മക്കായ, കൊഞ്ച് മറ്റു ജലജീവികൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ഈ ജൈവ ഉൽപ്പന്നം ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ മികച്ചതാണ്. ചെമ്മീൻ തോടുകളിലെ പ്രോട്ടീനും, നിറ വസ്തുക്കളും മറ്റു ധാതുക്കളും നീക്കം ചെയ്തു കൈറ്റിൻ വേർതിരിച്ച് എടുക്കാവുന്നതാണ്.

പിന്നീട് നടക്കുന്ന രാസ പ്രക്രിയകൾക്ക് ഫലമായി ഉണ്ടാകുന്ന ഉൽപന്നമാണ് കൈറ്റോസാൻ. ഭക്ഷ്യസംസ്കരണ രംഗത്തും കാർഷിക മേഖലയിലും സൗന്ദര്യവർധകവസ്തുക്കൾ നിർമാണത്തിലും വസ്ത്രവ്യാപാരത്തിലും തുടങ്ങി നിരവധി രംഗത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് ശരീരത്തിലെ ലിപിഡുകളെയും കൊഴുപ്പിനെയും നിയന്ത്രണ വിധേയമാക്കുവാൻ മികച്ച ആയതിനാൽ, ന്യൂട്രോസൂടിക്കൽ ഉൽപ്പന്നമായി ഉപയോഗപ്പെടുത്താവുന്നതാണ്.

ചെടികളുടെ വളർച്ച വേഗത്തിൽ ആകുവാൻ കൈറ്റോസാൻ

കാർഷികമേഖലയിൽ അനവധി രംഗത്ത് ഇത് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കീടരോഗ നിയന്ത്രണത്തിനും ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുവാനും ഉപയോഗപ്രദമാണ്. ഇഞ്ചി, മുളക്, മഞ്ഞൾ തുടങ്ങിയ വിളകളിൽ കൈറ്റോസാൻ നേർത്ത അസറ്റിക് ആസിഡ് ലായിനി ലയിപ്പിച്ച് ഇലകളിൽ തളിച്ച് കൊടുത്താൽ ഉൽപ്പാദനം മെച്ചപ്പെടുത്തുകയും, കീടരോഗ നിയന്ത്രണം സാധ്യമാവുകയും ചെയ്യും. മഞ്ഞളിൽ കാണപ്പെടുന്ന കുർക്കുമിൻ എന്ന രാസ ഘടകത്തിന് അളവ് വർദ്ധിപ്പിക്കുവാൻ കൈറ്റോസാൻ ഫലപ്രദമാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. കൂടാതെ പഴങ്ങളുടെ സൂക്ഷിപ്പു കാലം വർദ്ധിപ്പിക്കുവാനും കൈറ്റോസാൻ ഇത് മികച്ചതാണ്. സൂക്ഷിപ്പു കാലം വർദ്ധിപ്പിക്കുക എന്നതിലുപരി പഴങ്ങളുടെ ഗുണമേന്മ മികച്ചതാക്കുവാനും ഇതിന് കഴിവുണ്ട്. പഴങ്ങളുടെ പുറംതോടിൽ നേരത്തെ ആവരണമായാണ് കൈറ്റോസാൻ നൽകുന്നത്. സൂക്ഷ്മജീവികളുടെ പ്രവർത്തനം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്. ഈ ഉപയോഗം കൂടാതെ കൈറ്റോസാൻ രാസവളങ്ങളുമായി ചേർത്തു നൽകുമ്പോൾ മണ്ണിൻറെ ഫലഭൂയിഷ്ഠത വർധിപ്പിച്ച് ചെടികളുടെ വളർച്ച നല്ലരീതിയിൽ ആകുന്നു. മറ്റു വളങ്ങളുമായി ചേർത്ത് നൽകുമ്പോൾ വളങ്ങളുടെ ആഗിരണ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Chitiosan is a by-product of the processing of aquatic organisms. This organic product is made from the wastes of shrimp, crab, squid, prawns and other aquatic organisms and is excellent for accelerating plant growth.

ഒരു കിലോറ്റിംഗ് ഏജൻറ് ആയി പ്രവർത്തിച്ച് സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യത മണ്ണിൽ ഉറപ്പുവരുത്തുന്നു. ജീവികളുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നാൽ മാത്രമേ മണ്ണ് ഫലഭൂയിഷ്ഠം ആകുകയുള്ളൂ. അതുകൊണ്ടുതന്നെ കൈറ്റോസാൻ ചേർക്കുക വഴി സൂക്ഷ്മജീവികളുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുകയും മണ്ണിനെ ജലസംഭരണശേഷി ഉയരുകയും ചെയ്യുന്നു.

English Summary: Plants can be planted to thrive chitosan

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds