നിങ്ങളുടെ ചെടികൾ വിതയ്ക്കുന്നതിനോ പറിച്ചുനടുന്നതിനോ വേണ്ടി ചട്ടിയിൽ ചേർക്കേണ്ട മണ്ണാണ് പോട്ടിംഗ് മിശ്രിതം, അധവാ പോട്ടിംഗ് മണ്ണ്. ഇന്ന് വിപണിയിൽ ധാരാളം പോട്ടിംഗ് മിശ്രിതങ്ങൾ ലഭ്യമാണ്, എന്നാൽ അത് വില അധികവും, അതിനനുസരിച്ചുള്ള ഗുണവും ഇല്ല. ലേബലുകളിൽ പറയുന്ന പോലെ അവ 100% ഓർഗാനിക് ആകണം എന്നുമില്ല. അത്കൊണ്ട് ആരോഗ്യമുള്ള ചെടികൾ വളർത്തുന്നതിന് പോട്ടിംഗ് മിശ്രിതം നിങ്ങൾക്ക് തന്നെ നിർമിക്കാവുന്നതാണ്. നിങ്ങൾക്ക് ലഭ്യമാകുന്ന ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ പോട്ടിംഗ് മിശ്രിതം ഉണ്ടാക്കാം.
പോട്ടിംഗ് മണ്ണിൻ്റെ സവിശേഷത
സാധാരണ മണ്ണിൽ നിന്നും വ്യത്യസ്തമായി പോട്ടിംഗ് മണ്ണിൻ്റെ ഘടന, പോഷകങ്ങൾ, എന്നിവയിൽ നിയന്ത്രണമുണ്ടാകും. ശരിയായ ഡ്രയയിനേജ് നൽകിക്കൊണ്ട് വേരുകൾ
സ്വതന്ത്രമായി വളരുന്നതിനും വെളിച്ചവും വായു സഞ്ചാരവും വെളിച്ചവുമുള്ള മണ്ണാണ് പോട്ടിംഗ് മണ്ണ്. നല്ല നീർവാർച്ചയുള്ള മണ്ണ് വേരുകൾക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വെള്ളം കെട്ടിനിൽക്കുന്നത് തടയുകയും ചെയ്യും.
പോട്ടിംഗ് മണ്ണിൻ്റെ മറ്റൊരു സവിശേഷത സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ വിവധ തരത്തിലുള്ള പോഷകങ്ങൾ ഇത് വിതരണം ചെയ്യുന്നു. ചട്ടികളിൽ പരിമിതമായ മണ്ണ് മാത്രമേ ഉള്ളു എന്നത് കൊണ്ട് തന്നെ പോഷകങ്ങൾ വേഗത്തിൽ കുറയുന്നതിനും കാരണമാകുന്നു. അത്കൊണ്ട് തന്നെ അതിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സമയബന്ധിതമായി ടോപ്പ്അപ്പ് ചെയ്യേണ്ടതുണ്ട്.
പോട്ടിംഗ് മിക്സിന് ആവശ്യമുള്ള സാധനങ്ങൾ
മണ്ണ്
പറമ്പിൽ നിന്ന് തന്നെയെടുത്ത മണ്ണ് നിങ്ങൾക്ക് പോട്ടിംഗ് മിശ്രിതത്തിൻ്റെ ഭാഗമാക്കാം, അതിന് കാരണം അത് എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതാണ്. മണ്ണ് ലഭ്യമല്ല എന്നുണ്ടെങ്കിൽ പ്രാദേശിക നഴ്സറികളിൽ നിന്ന് വളരെ മിതമായ നിരക്കിൽ വാങ്ങാം. പൂന്തോട്ട മണ്ണ് പശിമരാശിയാണ്, കാരണം ഇത് ശരിയായ അളവിൽ വെള്ളം നിലനിർത്തുകയും വായുസഞ്ചാരം അനുവദിക്കുകയും വേരുകൾ എളുപ്പത്തിൽ വളരാൻ അനുവദിക്കുകയും ചെയ്യുന്നു.
പെർലൈറ്റ്
വായുവും വെള്ളവും പിടിച്ചുനിർത്താനും നല്ല ഡ്രെയിനേജ് അനുവദിക്കാനുമുള്ള കഴിവിന് ഇത് പലപ്പോഴും കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന ഒന്നാണ് പെർലൈറ്റ്. വിത്തുകൾ മുളയ്ക്കുന്നതിനും വേരുകൾ വ്യാപിക്കുന്നതിനും പെർലൈറ്റ് ഉപയോഗിക്കാം. പല ഓൺലൈൻ സ്റ്റോറുകളിലും പെർലൈറ്റ് ലഭ്യമാണ്.
വെർമിക്യുലൈറ്റ്
പ്രധാനമായും സിലിക്ക ഉൾപ്പെടുന്ന മറ്റൊരു അജൈവ പദാർത്ഥമാണിത്. പെർലൈറ്റ് പോലെ തന്നെ ഇതിന് ഉയർന്ന വെള്ളം നിലനിർത്താനുള്ള ശേഷിയുണ്ട്, അതേസമയം മണ്ണിന് നല്ല ഡ്രെയിനേജ് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഇത് വായുസഞ്ചാരം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
മണൽ
പെർലൈറ്റിന്റെയും വെർമിക്യുലൈറ്റിന്റെയും ചില ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് തികച്ചും പകരക്കാരനാണ്. നല്ല ഡ്രെയിനേജ് അനുവദിക്കുന്നു, പക്ഷേ അതിന് വെള്ളമോ പോഷകങ്ങളോ ഉൾക്കൊള്ളാൻ കഴിയില്ല.എന്നിരുന്നാലും ഏത് പോട്ടിംഗ് മിശ്രിതത്തിനും ഇത് ഇപ്പോഴും നല്ലൊരു കൂട്ടിച്ചേർക്കലാണിത്.
കമ്പോസ്റ്റ്
ചീഞ്ഞഴുകിപ്പോകുന്ന സസ്യ-മൃഗാവശിഷ്ടങ്ങളാണ് കമ്പോസ്റ്റ്. മണ്ണിനേയും ചെടികളേയും സന്തുലിതമാക്കുന്ന ഗുണങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. കമ്പോസ്റ്റ് നിങ്ങൾക്ക് ഒന്നെങ്കിൽകടയിൽ നിന്ന് വാങ്ങാം അല്ലെങ്കിൽ അടുക്കള മാലിന്യങ്ങളിൽ നിന്ന് സ്വയം നിർമിക്കാം.
വളം
കന്നുകാലികൾ, ആടുകൾ, കുതിരകൾ, കോഴികൾ, ആട് എന്നിവയുടെ മാലിന്യമാണ് ഇത്. പുതിയ കാഷ്ടം ഉപയോഗിക്കുന്നത് ചെടികൾക്ക് ദോഷകരമാണ്, അത്കൊണ്ട് തന്നെ എപ്പോഴും ചീഞ്ഞ വളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഇലകൾ
മരങ്ങളിൽ നിന്നോ ചെടികളിൽ നിന്നോ ഉള്ള ഇലകൾ. ഇത് വളരെ സാവധാനത്തിൽ വിഘടിക്കുന്നുവെങ്കിലും, ജൈവവസ്തുക്കൾ ചേർക്കുന്നതിന് ഇത് ചട്ടി മണ്ണിൽ ചേർക്കാം.
പീറ്റ് മോസ്
ചതുപ്പുനിലങ്ങളിൽ കാണപ്പെടുന്ന ഭാഗികമായി ദ്രവിച്ച പദാർത്ഥമാണ് പീറ്റ് മോസ്. ഇത് വളരെക്കാലം വെള്ളം നിലനിർത്താൻ കഴിവുള്ളതാണ്, പക്ഷേ മണ്ണിലെ അസിഡിറ്റി വർദ്ധിപ്പിക്കുന്നു. അസിഡിറ്റി കുറയ്ക്കുന്നതിന് ചുണ്ണാമ്പുകല്ലുമായി സംയോജിപ്പിച്ച് ഉപയോഗിക്കണം.
കൊക്കോ പീറ്റ്
കൊക്കോ പീറ്റ് മണ്ണിന് പോഷകമൂല്യമൊന്നും നൽകുന്നില്ലെങ്കിലും, ഇത് ഭാരം കുറഞ്ഞതും വെള്ളം നിലനിർത്താൻ കഴിവുള്ളതും പൂർണ്ണമായും ജൈവികവുമാണ്, കൂടാതെ ചട്ടികളിൽ ഉപയോഗിക്കുന്നതിനുള്ള മികച്ച മാധ്യമവുമാണ്.
ചുണ്ണാമ്പുകല്ല്
കാൽസ്യവും മഗ്നീഷ്യവും അടങ്ങിയ പ്രകൃതിദത്തമായ ജൈവ ധാതുവാണ് ചുണ്ണാമ്പുകല്ല്. എന്നിരുന്നാലും, പോട്ടിംഗ് മിശ്രിതങ്ങളിൽ ചുണ്ണാമ്പുകല്ല് ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം മണ്ണിലെ അസിഡിറ്റി കുറയ്ക്കുക എന്നതാണ്.
Share your comments