പച്ചക്കറികളിലെ നീരൂറ്റിക്കുടിക്കാനാണ് കീടങ്ങൾ വരുന്നത്. മാധുര്യമുള്ള പച്ചക്കറികളിലെ നീരിന് പകരം കയ്പുള്ള ലായനി തളിച്ചാൽ അവ പോകാനുള്ള കാരണവും മറ്റൊന്നല്ല. അത്തരത്തിൽ കയ്‌പേറിയ നാടൻ ലായനികൾ നമുക്ക് . വീട്ടിൽ തന്നെയുള്ള പലവ്യഞ്ജനങ്ങൾ കൊണ്ടുണ്ടാക്കാവുന്ന ചില ജൈവകീടനാശിനികളെ പരിചയപ്പെടാം
വേപ്പില കഷായം
ആര്യവേപ്പില നമുക്കെല്ലാവർക്കുമറിയാം നല്ല കയ്പുള്ള സാധനമാണ്. ആ കയ്പു തന്നെയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നതും. വേപ്പില 100 ഗ്രാം, വെള്ളം 5 ലിറ്റര്‍ എന്നിവ തിളപ്പിച്ചു ചേർത്ത് ഉപയോഗിക്കാം വെണ്ട, വഴുതന തുടങ്ങിയ വിളകളിലെ നിമാവിരകളെഒരു പരിധി വരെ നിയന്ത്രിക്കുന്നു.ചെടി നടുന്നതിന് ഒരാഴ്ച മുന്‍പ് തൂടങ്ങി വേപ്പിലകഷായം മണ്ണില്‍ ഒഴിച്ച് കൊടുക്കുക.
ഇഞ്ചി സത്ത്
ഇഞ്ചിയും ഒരു കടുത്ത രുചിയുള്ള ഒന്നാണല്ലോ. എരിവും കുത്തലും അതിന്റെ സ്ഥായീഭാവമാണ്.ഇഞ്ചി 50 ഗ്രാം വെള്ളം 2 ലിറ്റര്‍ എന്നിവയുണ്ടെങ്കിൽ നല്ലൊരു കീടനാശിനി റെഡി ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കിക.ഇത് 2 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാനുപകരിക്കും .മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാവുന്നതാണ്.
വെളുത്തുള്ളി- പച്ചമുളക് സത്ത്
പച്ചമുളക് എന്ന് കേട്ടാൽ തന്നെ എരിയും. വെളുത്തുള്ളിയുടെ മണം ഒരു പ്രാണികളും സഹിക്കില്ല. ഇത് രണ്ടും കൂടി ചേർന്നാലോ? വെളുത്തുള്ളി-50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം, വെള്ളം- 3.25 ലിറ്റര്‍ എന്നിവയാണ് ഇതിൽ ആവശ്യമായ വസ്തുക്കൾ .വെളുത്തുള്ളി 50 ഗ്രാം, 100 മി ലി.ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തെടുക്കുക. ഈ വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് ആക്കുക മുളക് 25 ഗ്രാം 50 മി,ലി,ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റ് ആക്കുക. ഇഞ്ചി 50 ഗ്രാം 100 മി,ലി ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കുക. മൂന്ന് പേസ്റ്റുകളും കൂടി 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക. ഈ മിശ്രിതം
ഇത് കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍എന്നിവയെ നിയന്ത്രിക്കും നേരിട്ട് ചെടികളില്‍ തളിക്കാം.
പപ്പായ ഇല സത്ത്
പപ്പായ പഴുത്താൽ മധുരമുണ്ടെങ്കിലും ഇലയ്ക്ക് മധുരമില്ല എന്ന് മാത്രമല്ല മാത്രമല്ല നല്ല കയ്പ്പും ആണ് . അപ്പോൾ പപ്പായ ഇലകൊണ്ടുള്ള സത്ത് ഒന്നാംതരം കീടനാശിനി ആയിരിക്കും പപ്പായ ഇല 50 ഗ്രാം, വെള്ളം 100 മി,ലി.100 മി.ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി കുതിര്‍ത്തു വയ്ക്കുക. ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് സത്ത് തയ്യാറാക്കുക.ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാണ്. മേല്‍ തയ്യാറാക്കിയ സത്ത് 3-4 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിക്കേണ്ടത്.
മഞ്ഞള്‍ സത്ത്
മഞ്ഞള്‍ -20 ഗ്രാം,കഞ്ഞിവെള്ളം - 200 മില്ലി എന്നിവയാണ് ചേരുവകൾ 20 ഗ്രാം മഞ്ഞള്‍ നന്നായി അരച്ചെടുത്ത് 200 മി.ലിറ്റര്‍ കഞ്ഞിവെള്ളവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക.വിവിധയിനം പേനുകള്‍ , ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം.തയ്യാറാക്കിയ മിശ്രിതം 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക.
സോപ്പ്- വെളുത്തുള്ളി മിശ്രിതം
ബാര്‍സോപ്പ്-6 ഗ്രാം(ഡിറ്റര്‍ജന്‍റ് സോപ്പ് ഒഴിവാക്കുക)വെള്ളം- 50 മില്ലി ലിറ്റര്‍ +1.5 ലിറ്റര്‍ വെളുത്തുള്ളി 35 ഗ്രാം എന്നിവയാണ് ആവശ്യമായ ചേരുവകൾ 50 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 6 ഗ്രാം ബാര്‍സോപ്പ് നന്നായി ലയിപ്പിച്ച് സോപ്പ് ലായനി തയ്യാറാക്കുക ഈ സോപ്പ് ലായനി 100 മില്ലിലിറ്റര്‍ കിരിയാത്ത് ചെടി നീരില്‍ ഒഴിച്ച് ഇളക്കുക ഈ മിശ്രിതം 1.5 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ഇതിലേക്ക് 35 ഗ്രാം വെളിത്തുള്ളി നന്നായി അരച്ച് ചേര്‍ക്കുക ഇലപ്പേന്‍, മുലക് എഫിഡ്, വെള്ളീച്ച, മണ്ഡരി എന്നിവയെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കാം. തയ്യാറാക്കിയ ലായനി ഇലയുടെ അടിയില്‍ വീഴത്തക്ക വിധം തളിക്കുക
Share your comments