1. Farm Tips

ചക്കക്കുരു കേടാകാതെ ഒരു വര്‍ഷത്തോളം സൂക്ഷിക്കാം

ചക്കക്കാലം ഏതാണ്ട് അവസാനിച്ചു. എന്നാല് പലരുടെ വീട്ടിലും അല്പം ചക്കക്കുരു അവിടേയും ഇവിടേയും ആയി കിടക്കുന്നുണ്ടാവും. എന്നാല് ചക്കക്കാലം കഴിഞ്ഞാലും നമുക്ക് ചക്കക്കുരു ദീര്ഘകാലത്തേക്ക് സൂക്ഷിച്ച് വെക്കാന് സാധിക്കും. എന്നാല് അതെങ്ങനെ എന്ന് പല വീട്ടമ്മമാര്ക്കും അറിയുന്നില്ല. അല്പം ശ്രദ്ധിച്ചാല് മതി ഇനി വര്ഷങ്ങളോളം വേണമെങ്കില് നിങ്ങളുടെ വീട്ടില് ചക്കക്കുരു സൂക്ഷിച്ച് വെക്കാവുന്നതാണ്.

Arun T

ചക്കക്കാലം ഏതാണ്ട് അവസാനിച്ചു. എന്നാല്‍ പലരുടെ വീട്ടിലും അല്‍പം ചക്കക്കുരു അവിടേയും ഇവിടേയും ആയി കിടക്കുന്നുണ്ടാവും. എന്നാല്‍ ചക്കക്കാലം കഴിഞ്ഞാലും നമുക്ക് ചക്കക്കുരു ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ച് വെക്കാന്‍ സാധിക്കും. എന്നാല്‍ അതെങ്ങനെ എന്ന് പല വീട്ടമ്മമാര്‍ക്കും അറിയുന്നില്ല. അല്‍പം ശ്രദ്ധിച്ചാല്‍ മതി ഇനി വര്‍ഷങ്ങളോളം വേണമെങ്കില്‍ നിങ്ങളുടെ വീട്ടില്‍ ചക്കക്കുരു സൂക്ഷിച്ച് വെക്കാവുന്നതാണ്. ചക്ക ഉണ്ടാകുന്ന സമയത്ത് നല്ലയിനം ചക്കക്കുരു സൂക്ഷിച്ച് വെക്കാവുന്നതാണ്.Jackfruit seed is a costly dish. So it needs to be preserved without losing its nutrient contents.

എന്നാല്‍ എങ്ങനെ ചക്കക്കുരു സൂക്ഷിച്ച് വെക്കണം എന്ന കാര്യം നോക്കാം. ചക്കക്കുരുവിന് 80 മുതല്‍ 100 രൂപയാണ് വില. ചക്കക്കുരുവിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരുകയില്ല. ധാരാളം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ചക്കക്കുരുവിന്റെ ഈ ഗുണങ്ങള്‍ തന്നെയാണ് ഇതിന്റെ വിലയുടെ പ്രധാന കാരണം. എന്നാല്‍ ചക്കക്കുരു പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ എങ്ങനെയെല്ലാം നമുക്ക് ചക്കക്കുരു ദീര്‍ഘകാലം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി സ്‌റ്റെപ് ബൈ സ്റ്റെപ് ആയി നമുക്ക് നോക്കാം.

എങ്ങനെ സൂക്ഷിച്ച് വെക്കാം

എങ്ങനെ ചക്കക്കുരു സൂക്ഷിച്ച് വെക്കാം എന്ന് നോക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത് ചക്ക മുറിക്കുമ്പോള്‍ നല്ല ചക്കക്കുരുവാണ് ആദ്യം മാറ്റി വെക്കേണ്ടത്. ശ്രദ്ധിക്കേണ്ടത് ഒരു കാരണവശാലും മുറിഞ്ഞതോ മുളച്ചതോ ആയ ചക്കക്കുരു സൂക്ഷിച്ച് വെക്കരുത്. ഇത് പിന്നീട് മറ്റ് ചക്കക്കുരു കൂടി ചീഞ്ഞ് പോവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് നല്ല ചക്കക്കുരു മാത്രം സൂക്ഷിച്ച് വെക്കാവുന്നതാണ്.make out the best Jackfruit seed from a jackfruit

ഒരു മണിക്കൂര്‍ എങ്കിലും ചക്കക്കുരു വെള്ളത്തില്‍ ഇട്ടു വെക്കണം. ചക്കക്കുരുവില്‍ പലപ്പോഴും നല്ല വഴുവഴുപ്പും ചക്കപ്പശയും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം കളയുന്നതിന് വേണ്ടിയാണ് ചക്കക്കുരു പച്ചവെള്ളത്തില്‍ ഇട്ടു വെക്കുന്നത്. മാത്രമല്ല ചക്കക്കുരുവിന്റെ പുറമേയുള്ള തൊലിയും ഇത്തരത്തില്‍ വെള്ളത്തില്‍ ഇട്ട് വെക്കുന്നതിലൂടെ പോവുന്നു.Put Jackfruit seed in water

ഒരുമണിക്കൂര്‍ എങ്കിലും ചക്കക്കുരു വെള്ളത്തില്‍ ഇട്ട് വെക്കണം. അതിന് ശേഷം മാത്രമേ അത് വെള്ളത്തില്‍ നിന്ന് എടുത്ത് മാറ്റാവൂ. ചക്കക്കുരുവിന് ചെറിയ ഒരു പുളി ഉള്ളത് കൊണ്ട് തന്നെ വെള്ളത്തില്‍ ഇട്ട് വെക്കുന്നതിലൂടെ ഈ പുളി ഇല്ലാതാവുന്നു. മാത്രമല്ല ചക്കക്കുരു ഉണങ്ങുന്നതിനുള്ള സാധ്യതയും കുറക്കുന്നുണ്ട്. അതുകൊണ്ട് ഒരു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ ഇട്ട് വെക്കാന്‍ ശ്രദ്ധിക്കണം.

വെള്ളത്തില്‍ ഇട്ട് വെച്ചതിന് ശേഷം ഇതിലെ വെള്ളം പൂര്‍ണമായും കളയേണ്ടതുണ്ട്. അതിന് വേണ്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കോട്ടണ്‍ തുണിയില്‍ അല്ലെങ്കില്‍ ഒരു പേപ്പറില്‍ പരത്തി വെച്ച് ഇതിന്റെ വെള്ളവും ഊര്‍പ്പവും പൂര്‍ണമായും മാറ്റേണ്ടതുണ്ട്. ചക്കക്കുരുവില്‍ ഒരു കാരണവശാലും ഈര്‍പ്പത്തിന്റെ അംശം ഉണ്ടാവാന്‍ പാടുകയില്ല. ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത രീതിയില്‍ വേണം ചക്കക്കുരു ക്ലീന്‍ ചെയ്‌തെടുക്കുന്നതിന്.Drain all the water from the jackfruit seed

Mix Jackfruit seed with soil and keep it like that വെള്ളം പൂര്‍ണമായും വറ്റിയ ശേഷം ഒരു വലിയ പാത്രം എടുക്കുക. ഇതിലേക്ക് നല്ലതു പോലെ ഉണങ്ങിയ മണ്ണ് ഇട്ട് കൊടുക്കുക. ആദ്യം മണ്ണിട്ട് അതിന് ശേഷം ചക്കക്കുരു ഇടുക. വീണ്ടും ഇതിന് മുകളില്‍ മണ്ണിടുക. അതിന് ശേഷം വീണ്ടും ചക്കക്കുരു അതിന് മുകളില്‍ ഇടുക. ഇങ്ങനെ ചക്കക്കുരുവും മണ്ണും തട്ട് തട്ടായി ഇടുക. ഇത് നല്ലതു പോലെ അടച്ച് സൂക്ഷിക്കാവുന്നതാണ്. എത്ര കാലലം കഴിഞ്ഞാലും ഇത് കേടാകാതെ സൂക്ഷിച്ച് വെക്കാന്‍ സാധിക്കുന്നുണ്ട്. വേണമെന്നുണ്ടെങ്കില്‍ ഒരു വര്‍ഷത്തോളം ഇത് കേടാകാതിരിക്കും....

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകകറിവേപ്പ് വളരുന്നില്ലെ? അടുക്കളത്തോട്ടത്തിൽ വാഴുന്നില്ലെ?

English Summary: Preserving Jackfruit for a year

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds