മലയാളികളുടെ ഭക്ഷണത്തിൽ അരിയോടൊപ്പം തന്നെ പ്രധാന്യം തേങ്ങക്കും ഉണ്ടെന്നറിയാമല്ലോ . 5 സെൻറിൽ വീട് വച്ചാലും 2 തെങ്ങിൻ തൈ എങ്കിലും വച്ച് പിടിപ്പിക്കാൻ മലയാളി ഇടം കണ്ടെത്തും . കേരളത്തിലെ മണ്ണിൽ തെങ്ങ് നന്നായി വളരും കേര വൃക്ഷങ്ങൾ നിറഞ്ഞ നാടായത് കൊണ്ടാണല്ലോ നമ്മുടെ നാടിന് കേരളം എന്ന പേർ വന്നത് തന്നെ .ഇന്ന് നാടൻ തെങ്ങിന്റെ സ്ഥാനത്ത് സങ്കര ഇനത്തിൽ പെട്ട തെങ്ങിൻ തൈകൾ സ്ഥാനം പിടിച്ചിരിക്കുകയാണ് .എന്നാൽ നാടൻ തെങ്ങിന്റെ ഗുണം ഇതിനൊന്നും കിട്ടില്ല എന്നുള്ളത് മറ്റൊരു കാര്യം . നാടൻ തെങ്ങിൻ തൈകൾ പ്രതിരോധ ശേഷിയിലും ഉത്പാദനത്തിലും മുൻപന്തിയിൽ തന്നെയാണ് . കാലവർഷാരംഭത്തോടെയാണ് തെങ്ങിൻ വിത്തുകൾ പാകുന്നത്. നല്ല കായ് പിടുത്തമുള്ള വിത്തുകളാണ് പാകുന്നതിന് ഉപയോഗിക്കുക .വിത്ത് പാകുന്നതിന് നിലം നല്ലപോലെ നിരപ്പാക്കണം .നിരപ്പാക്കിയതിന് ശേഷം ഒരു നിരത്ത് മണൽ പാകണം .അതിൽ ഒരടിയോളം ഇടയിട്ട് കുഴിയെടുക്കണം .കുഴികൾ തേങ്ങയുടെ പാതി ഇറക്കി വയ്ക്കതക്ക രീതിയിലുള്ളതാവണം .തേങ്ങയുടെ ഞെട്ട് ഭാഗം മുകളിലേക്ക് വരുന്ന വിധത്തിൽ വേണം തേങ്ങ വിത്ത് പാകാൻ. ജൂൺ മാസത്തിൽ തേങ്ങ പാകിയാൽ രണ്ടോ മൂന്ന് മാസo കൊണ്ട് തേങ്ങ മുളയ്ക്കും .ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് തേങ്ങ പറിച്ച് നടുന്നത്.
തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാൻ
മലയാളികളുടെ ഭക്ഷണത്തിൽ അരിയോടൊപ്പം തന്നെ പ്രധാന്യം തേങ്ങക്കും ഉണ്ടെന്നറിയാമല്ലോ . 5 സെൻറിൽ വീട് വച്ചാലും 2 തെങ്ങിൻ തൈ എങ്കിലും വച്ച് പിടിപ്പിക്കാൻ മലയാളി ഇടം കണ്ടെത്തും .
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments