ലാഭകരമായ കൃഷി ഏതെന്ന് മാത്രം നോക്കിയാൽ പോര. അത് നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമാണോ എന്നതും ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന വിളയാണ് മഞ്ഞൾ. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇവയ്ക്ക് ഡിമാൻഡും അധികമാണ്. അതിനാൽ തന്നെ വൻ തോതിൽ കൃഷി ചെയ്താൽ മഞ്ഞളിന് വിപണി കണ്ടെത്തുന്നതിലും പ്രയാസമുണ്ടാകില്ല.
സുഗന്ധ വ്യജ്ഞനമായ മഞ്ഞളിൽ പല രോഗങ്ങൾക്കുമുള്ള ഔഷധ ഗുണങ്ങൾ
അടങ്ങിയിരിക്കുന്നതിനാൽ ഇവയ്ക്ക് വിപണി സാധ്യത വളരെ വലുതാണ്. മഞ്ഞളിൽ തന്നെ കറുത്ത മഞ്ഞൾ അഥവാ കരിമഞ്ഞളിന്റെ ഔഷധമൂല്യങ്ങൾ കാരണം ആയുർവേദത്തിലും ചികിത്സയിലും ഇതിന് വളരെ പ്രാധാന്യമുണ്ട്.
കരിമഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ
കണ്ണ് വേദനയോ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ ഉണ്ടെങ്കിൽ ഇത്തരം അനാരോഗ്യങ്ങൾ ഭേദമാക്കാൻ കരിമഞ്ഞൾ വളരെ സഹായകരമാണ്. ഇതുകൂടാതെ, മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാൻ മഞ്ഞൾ ഉപയോഗിക്കാം. ചെവിയിൽ ഉണ്ടാകുന്ന അണുബാധയ്ക്കും കരിമഞ്ഞൾ സഹായിക്കും. തൊണ്ടവേദനയിൽ നിന്ന് കരിമഞ്ഞൾ ആശ്വാസം നൽകും.
ചുമ, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങൾ കരിമഞ്ഞൾ ഇല്ലാതാക്കുന്നു. പൈൽസ്, മഞ്ഞപ്പിത്തം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സുഖപ്പെടുത്തുന്നതിന് മഞ്ഞൾ സഹായിക്കുന്നു. മാത്രമല്ല, കരിമഞ്ഞളിന്റെ അത്ഭുതകരമായ ഉപയോഗമെന്തെന്നാൽ ഇവ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു.
കറുത്ത മഞ്ഞൾ വിറ്റാമിനുകളാൽ സമ്പന്നമാണ്. മുഖക്കുരുവിൽ നിന്നും ആശ്വാസം നൽകുന്നതിനും കരിമഞ്ഞൾ ഉപയോഗിക്കാം. മുറിവ് ഭേദമാക്കുന്നതിനുള്ള ഗുണങ്ങളും കരിമഞ്ഞളിൽ അടങ്ങിയിരിക്കുന്നു. മഞ്ഞൾ വായിലെ അൾസർ സുഖപ്പെടുത്തുന്നതിനും, വരണ്ട ചുമ സുഖപ്പെടുത്തുന്നതിനും ഫലപ്രദമാണ്. സന്ധി വേദനയിൽ നിന്നും കരിമഞ്ഞൾ ആശ്വാസം നൽകും. മാത്രമല്ല, ഗ്യാസ് പോലുള്ള പ്രശ്നങ്ങളെയും വയറ്റിലെ വിരകളെ ഇല്ലാതാക്കുന്നതിനും കരിമഞ്ഞൾ സഹായകരമാണ്.
സ്തനരോഗം, രക്താർബുദം തുടങ്ങിയ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളിലും മഞ്ഞൾ വളരെയധികം ഉപയോഗപ്രദമാണ്. കുഷ്ഠം, ചൊറിച്ചിൽ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് എതിരെയും കരിമഞ്ഞൾ ഫലപ്രദമാണ്. വീക്കം പോലുള്ള ആരോഗ്യ പ്രശ്നം ഭേദമാക്കുന്നതിൽ കരിമഞ്ഞൾ വളരെ ഫലപ്രദമായ ഉപാധിയാണ്.
ഔഷധഗുണങ്ങളാൽ പ്രശസ്തമായ കരിമഞ്ഞളിന്റെ ആവശ്യം കൊറോണ കാലത്ത് വർധിച്ചിരുന്നു. കറുത്ത മഞ്ഞൾ ആയുർവേദത്തിലും ഹോമിയോപ്പതിയിലും അവശ്യ ഔഷധങ്ങളുടെ നിർമാണത്തിലും നിർണായകമാണ്. കാൽസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങൾ മഞ്ഞളിൽ ധാരാളമായി കാണപ്പെടുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നതും പകർച്ചവ്യാധികൾ തടയുന്നതിനുമുള്ള ധാരാളം വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
കരിമഞ്ഞൾ: ആദായകരമായ കൃഷി- വിശദമായി അറിയാം
മഞ്ഞള്‍ കൃഷി പോലെ തന്നെയാണ് കരിമഞ്ഞള്‍ കൃഷിയും. ഗ്രോ ബാഗിലും കരിമഞ്ഞള്‍ കൃഷി ചെയ്യാനാകുമെന്ന് പറയുന്നു.റിപ്പോർട്ടുകൾ പ്രകാരം കരിമഞ്ഞളിന് കിലോയ്ക്ക് 1000 രൂപ ലഭിക്കുന്നു. ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ 4,000 കിലോ വരെ വിളവ് ലഭിക്കുമെന്നാണ് കർഷകരുടെ അനുഭവം. അതിനാൽ തന്നെ കൃഷി ഭൂമി കുറവുള്ളവർക്കും കരിമഞ്ഞൾ കൃഷി ചെയ്ത് ലാഭമുണ്ടാക്കാം. കർഷകർ വ്യക്തമാക്കുന്നത്. പ്രധാനമായും മധ്യ, ദക്ഷിണേന്ത്യയിലെ കർഷകരാണ് കറുത്ത മഞ്ഞൾ കൃഷി ചെയ്യുന്നത്.
കറുത്ത മഞ്ഞൾ കൃഷിക്ക് കൂടുതൽ ജലസേചനം ആവശ്യമില്ല എന്നതും മറ്റൊരു സവിശേഷതയാണ്. അതിനാൽ വേനൽക്കാലത്തായാലും ഇവ കൃഷി ചെയ്യുന്നതിന് ഗുണകരമാണ്. 15 മുതൽ 40 ഡിഗ്രി താപനിലയും എക്കൽ മണ്ണുമാണ് കരിമഞ്ഞളിന് അനുയോജ്യമായത്. ഏപ്രില്‍- മേയ് മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. പുതുമഴ ലഭിച്ചാല്‍ കൃഷി തുടങ്ങാമെന്ന് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
വലുതായി രാസവളപ്രയോഗം കരിമഞ്ഞളിൽ നടത്തേണ്ടതില്ല. അതായത്, ചാണകപ്പൊടിയോ കോഴിവളമോ കരിമഞ്ഞളിന് വളമായി നൽകുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ നടുമ്പോൾ കുറഞ്ഞത് 25 സെന്റീമീറ്റര്‍ അകലം വിത്തുകള്‍ തമ്മില്‍ ഉണ്ടായിരിക്കണം.
അന്താരാഷ്ട്ര വിപണിയിലും ആവശ്യകത ഏറെയുള്ളതിനാൽ കരിമഞ്ഞൾ തീർച്ചയായും ലാഭകരമായ കൃഷിയാണ്.
Share your comments