-
-
Farm Tips
പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം
കുരുമുളകിന് താങ്ങായി ഉപയോഗിക്കുന്ന മരങ്ങൾ ഒടിഞ്ഞു വീഴുന്നത് കുരുമുളകു കർഷകരെ അലട്ടുന്ന പ്രധാന വെല്ലുവിളിയാണ് .
കുരുമുളകിന് താങ്ങായി ഉപയോഗിക്കുന്ന മരങ്ങൾ ഒടിഞ്ഞു വീഴുന്നത് കുരുമുളകു കർഷകരെ അലട്ടുന്ന പ്രധാന വെല്ലുവിളിയാണ് .കൂടാതെ രൂക്ഷമായ തൊഴിലാളി ക്ഷാമം മൂലം ഉയരമുള്ള മരങ്ങളിൽ നിന്ന് വിളവെടുക്കുകയെന്നതും കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഇതിനെല്ലാം ഒരുപരിഹാരമാണ് പിവിസി പൈപ്പിലെ കുരുമുളക് കൃഷി.
ദീർഘകാല വിളവെടുപ്പിന് ഏറെ അനുയോജ്യമാണ് ഈ രീതി. ഒരേക്കർ സ്ഥലത്ത് ആയിരം ചെടികൾ വരെ നടാനാവും. രണ്ടിഞ്ച് വ്യാസവും നാലു മീറ്റർ ഉയരവുമുള്ള പിവിസി പൈപ്പാണ് താങ്ങുകാലായി ഉപയോഗിക്കേണ്ടത്. ഇതിനുള്ളിൽ ഇരുമ്പു കമ്പി ഇറക്കിയതിനു ശേഷം കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുക. അതിനു ശേഷം പിവിസി പൈപ്പിനു പുറമെയായി കുരുമുളകു വള്ളികൾക്ക് വേരു പിടിച്ചു പടരാൻ ചകിരിക്കയർ ചുറ്റണം.
തുടർന്ന് ഈ പൈപ്പ് ഒരു മീറ്റർ അകലത്തിൽ അര മീറ്റർ താഴ്ച്ചയിൽ കുഴിച്ചിടുക. ഉൽപാദനക്ഷമത കൂടിയ കരിമുണ്ട, പന്നിയൂർ, കൈരളി, പന്നിവാലൻ തുടങ്ങിയ ഇനങ്ങളാണ് ഈ രീതിയിൽ കൃഷി ചെയ്യാൻ ഉത്തമം. ചെടികളുടെ ചുവട്ടിൽ ഈർപ്പം നിലനിർത്താനും കളകളെ ഒഴിവാക്കാനും തൈകൾ നട്ടതിനു ശേഷം ചുവട്ടിൽ പ്ലാസ്റ്റിക് ആവരണം ഇടുന്നതും ഫലപ്രദമാണ്. ഡ്രിപ് ഇറിഗേഷൻ മാതൃകയാണ് പിവിസി രീതിയിലുള്ള കുരുമുളക് കൃഷിയ്ക്ക് അനുയോജ്യം. നാലു വർഷത്തിനുള്ളിൽ ചെടി പൂർണ വളർച്ചയെത്തുകയും തൊഴിലാളി സഹായമില്ലാതെ തന്നെ വിളവെടുപ്പ് തുടങ്ങുകയും ചെയ്യാം.
English Summary: pvc pepper farming
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
பங்களிப்பு செய்யுங்கள் (Contribute Now)
Share your comments