ഹൈബ്രിഡ് വിത്തിനങ്ങളും നാടൻ വിത്തിനങ്ങളും വീട്ടിൽ തന്നെ നടീൽ മിശ്രിതം തയ്യാറാക്കി മുളപ്പിച്ചു നല്ല രീതിയിൽ കൃഷിയിറക്കാവുന്നതാണ്. മികച്ച സ്ഥാപനങ്ങളിൽ നിന്നു മാത്രം വിത്തുകൾ വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
വിത്തു മുളപ്പിക്കുമ്പോൾ
നാടൻ വിത്തിനങ്ങൾ ആയാലും ഹൈബ്രിഡ് വിത്തിനങ്ങൾ ആയാലും ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ ഒരു ദിവസം ഇട്ടു വെച്ചതിനുശേഷം പോട്രെകളിലോ, ചട്ടികളിലോ കൃഷി ചെയ്യാം. വിത്തു മുളപ്പിക്കുമ്പോൾ മികച്ച നടീൽ മിശ്രിതം തന്നെ തയ്യാറാക്കണം.
ഇതിനുവേണ്ടി ട്രൈക്കോഡർമ ചേർത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടിയും ഗുണമേന്മയുള്ള ചകിരിച്ചോറും 1 : 3 എന്ന രീതിയിൽ യോജിപ്പിച്ച് 150 ഗ്രാം ഡോളോമൈറ്റ് നന്നായി കൂട്ടിക്കലർത്തി ചെറുതായി വെള്ളം തളിച്ച് പുട്ടുപൊടി രൂപത്തിലാക്കി കുഴികളിൽ നിറച്ചു ചെറുതായി അമർത്തി എടുക്കണം. ശേഷം ഇതിൽ വിത്ത് പാകാം. ഒരു കുഴിയിൽ ഒരു വിത്ത് വീതം പാകാവുന്നതാണ്. വിത്ത് പാകിയതിനുശേഷം കുഴിയുടെ മുകളിൽ മിശ്രിതം നന്നായി വിരൽകൊണ്ട് അമർത്തണം. പയർ, വെണ്ട തുടങ്ങി വിത്തുകൾ ഏകദേശം 4 ദിവസം കൊണ്ടും, മുളക്, വഴുതന, വെള്ളരി, കക്കിരി, കുമ്പളം, മത്തൻ തുടങ്ങിയവ 8 ദിവസം കൊണ്ട് മുളക്കും. പയർ, വെണ്ട തുടങ്ങിയവ ഏഴു ദിവസംകൊണ്ട് നടാൻ പാകമാകും. മുളക്, വഴുതന, കുമ്പളം, മത്തൻ തുടങ്ങിയവ 25 ദിവസംകൊണ്ട് നടാൻ പാകമാകും. ചുരയ്ക്കാ, പാവൽ, പടവലം എന്നിവ 10 ദിവസം കൊണ്ട് കിളിർക്കുകയും 12 ദിവസം പറിച്ചുനടാൻ പാകമാകുകയും ചെയ്യും. ചെടികൾ മണ്ണിലേക്ക് പറിച്ചു നടുമ്പോൾ സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വേരുകൾ മുക്കിയതിനുശേഷം നട്ടാൽ രോഗ-കീട സാധ്യത കുറയ്ക്കാം. മണ്ണിൽ കൃഷി ചെയ്യുന്നതിനു ഒരാഴ്ച മുന്പ് കൃഷിയിടം കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് കൂട്ടിക്കലർത്തി ഇളക്കിയാൽ മണ്ണിൻറെ പി എച്ച് മൂല്യം മെച്ചപ്പെടുത്താം. തൈകൾ രണ്ടില പ്രായമാകുമ്പോൾ ഫിഷ് അമിനോ ആസിഡ് മിശ്രിതം ചെറുതായി മണ്ണിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഈ വളർച്ച ഘട്ടത്തിൽ സുഡോമോണസ് തളിച്ചുകൊടുക്കുന്നത് നല്ലതാണ്.
Both native and hybrid seeds can be grown in pots or pots after filling a pot with water for a day. When the seeds germinate, the best planting mix should be prepared.
പ്രോട്രെ വാങ്ങുമ്പോൾ 11 ഇഞ്ച് വീതിയും 21 ഇഞ്ച് നീളവും ഉള്ള തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഓരോ കുഴിയിലും വെള്ളം വാർന്നു പോകാൻ സുഷിരങ്ങൾ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇട്ടു നൽകണം. വിത്തു പാകുമ്പോൾ കൈകൊണ്ട് ആഴത്തിൽ അമർത്തരുത്.
Share your comments