ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി രാമച്ചം ഉപയോഗപ്പെടുത്തുന്നതിനാൽ ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഇതിൻറെ കൃഷി രീതികളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം
നടീൽ പ്രവർത്തനങ്ങൾ
രാമച്ചത്തിന്റെ കട ശകലങ്ങളായി അടർത്തി നട്ടാണ് പ്രവർദ്ധനം നടത്തുന്നത്. ജൂൺ - ജൂലൈ മാസങ്ങളിലാണ് ഇത് നടുവാൻ അനുയോജ്യം. നന്നായി കിളച്ചൊരുക്കിയ മണ്ണിൽ സെന്റിന് 20 കിലോ ജൈവവളം ചേർത്തു കൊടുക്കാം. വരമ്പുകളോ ഉയർത്തിയ തടങ്ങളോ നിർമ്മിച്ചു ഒരു മീറ്ററിൽ രണ്ടുവരി എന്ന ക്രമത്തിൽ ചെറുകടകൾ നടണം. അടിവളം നടീൽ സമയത്ത് തന്നെ ചേർക്കണം.
ഏറ്റവും മികച്ച ഇനം
നിലമ്പൂർ എന്ന ഇനമാണ് കേരളത്തിൽ കൃഷിക്ക് അനുയോജ്യം. ഒരു ഹെക്ടറിൽ നിന്ന് വേര് 5 ടൺ ലഭ്യമാകും. ശാഖകൾ ഇല്ലാത്ത വേരുകളും വീതികൂടിയ ഇലയും ആണ് പ്രത്യേകത.
വളപ്രയോഗം
ഒരു സെന്റിന് 500 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 150 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നതോതിൽ വളം നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: രാമച്ചം ഒരു വരുമാനസുഗന്ധം; ചര്‍മരോഗങ്ങള്‍ക്ക് ഉത്തമമാണ് രാമച്ചം
They are in high demand as Vertiver is used for medicinal purposes. Learn more about its cultivation methods
അമ്ലാംശം കൂടുതലുള്ള മണ്ണിൽ വള പ്രയോഗത്തിന് രണ്ടാഴ്ച മുൻപ് ഒന്നു മുതൽ മൂന്ന് കിലോ കുമ്മായം ചേർത്ത് കൊടുക്കാം. നടന്ന സമയത്ത് 20 കിലോ ജൈവവളം ചേർത്ത് നൽകണം. കൃഷിയിൽ കള നിയന്ത്രണം വളരെ പ്രധാനപ്പെട്ടതാണ്. വിളവെടുപ്പിന് മുൻപുതന്നെ കളനിയന്ത്രണം നടത്തുക. കള നീക്കം ചെയ്തതിനുശേഷം മണ്ണിട്ട് നൽകാം.
ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്ത് കുടിക്കാനും കുളിക്കാനും രാമച്ചം; വിയർപ്പ് നാറ്റത്തിനും ചർമപ്രശ്നങ്ങൾക്കും അതിവേഗം പരിഹാരം
ആദ്യവർഷം 30 സെ.മീ ഉയരത്തിൽ വരുമ്പോഴും രണ്ടാംവർഷം 20 സെ.മീ ഉയരുമ്പോഴും മുളകൾ മുറിച്ച് കളയണം. ജൂലൈ മാസം നട്ടാൽ 18 മാസങ്ങൾക്കുശേഷം വിളവെടുക്കാം. വരണ്ട കാലാവസ്ഥയിൽ അതായത് ഡിസംബർ- ഫെബ്രുവരി മാസത്തിൽ ഇത് വിളവെടുക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മികച്ച വരുമാനവും നേടാൻ രാമച്ചം കൃഷി
Share your comments