കേരളത്തിൽ പ്രളയനാന്തരം വന്നുചേർന്ന മറ്റൊരു അപകടമാണ് ഈച്ചശല്യം. ജൈവ അജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും കുന്നുകൂടുകയും ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയാതെ വരികയും ചെയ്തതാണ് ഇത്തരത്തിലുള്ള ജീവികളുടെ ശല്യത്തിന് കാരണമായത്.
പല മാരകരോഗങ്ങളും പകരാൻ ഇവ കാരണമാകാം.ഈച്ച ശല്ല്യം ഉള്ളിടത്ത് ഭക്ഷണം തുറന്നു വയ്ക്കുകയോ ഈച്ച ശല്ല്യം ഉള്ളപ്പോള്‍ ഭക്ഷണം വിളമ്പുകയോ ഒന്നും അരുത്. കോളറ, അതിസാരം, വയറുകടി തുടങ്ങിയ മാരക രോഗങ്ങള്‍ പകരുന്നത് ഈ ഭക്ഷണങ്ങളില്‍ ഈച്ച വന്നിരിക്കുകയും അത് നമ്മള്‍ കഴിക്കുകയും ചെയ്യുമ്പോഴാണ്.
ഈച്ചയെ തുരത്താൻ ചില പൊടിക്കൈകൾ പരീക്ഷിച്ചു പരീക്ഷിച്ചു നോക്കാം. ഈച്ച ശല്ല്യം കൂടുതല്‍ ആണെങ്കില്‍ വീടുകളില്‍ ചെയ്തിരുന്ന ഒരു വഴിയുണ്ട്. കര്‍പ്പൂരം പാത്രത്തില്‍ എടുത്ത് ചൂടാക്കി അത് ഈച്ചകള്‍ വരുന്ന മുറികളിലോ സ്ഥലങ്ങളിലോ കൊണ്ടു വയ്ക്കുകയാണെങ്കില്‍ അതിന്റെ മണം പരക്കുന്നിടത്തു നിന്ന് ഈച്ചകള്‍ സ്ഥലം വിട്ടിട്ടുണ്ടാകും. കര്‍പ്പൂരത്തിനു പകരം വിനാഗിരി എടുത്ത് കുറച്ച് വെള്ളത്തില്‍ മിക്സ് ചെയ്ത് തിളപ്പിച്ച് ഈച്ച ശല്യം ഉള്ളിടത്ത് വച്ചാല്‍ മതിയാകും.
മറ്റൊരു വിദ്യ ഇഞ്ചിപ്പുല്ലു കൊണ്ടാണ്. ഇഞ്ചിപ്പുല്ല് എടുത്ത് ചെറുതായി അരിഞ്ഞ് തിളപ്പിച്ച ശേഷം അത് ഈച്ച ശല്ല്യം ഉള്ളിടത്ത് സ്പ്രേ ചെയ്യുക. ഇത് ഈച്ചയോ ശല്യക്കാരായ ചെറു കീടങ്ങളേയോ അകറ്റാന്‍ ഏറ്റവും ഉത്തമമായ വഴിയാണ്. കൃഷിയിടങ്ങളിലും മറ്റും ഈച്ചകളെ തുരത്താന്‍ മേരി ഗോള്‍സ് ചെടി വളര്‍ത്തുന്ന പതിവുണ്ട്. അതു കൂടാതെ ഹോര്‍മോണ്‍ ഗുളികകളും ഇതിനായി ഉപയോഗിക്കും. ഈച്ചകളെ കൊല്ലാന്‍ വിഷ വസ്തുക്കളോ മറ്റു രാസ വസ്തുക്കളോ ഉപയോഗിക്കേണ്ട കാര്യമേ ഇല്ല.
കൂടാതെ ഈച്ചക്കെണി ഒരുക്കാം നമുക്ക്. ചെറിയ വായുള്ള കുപ്പിയില്‍ ശര്‍ക്കരയും വെള്ളവും കൂടിയുള്ള മിശ്രിതം ഒഴിച്ച് നന്നായി കുലുക്കി ഈച്ച ശല്ല്യം ഉള്ളിടത്ത് വയ്ക്കുക. ഈച്ച ഈ കുപ്പിയില്‍ വന്നു കേറുകയും വെള്ളത്തില്‍ വീണ് ചത്തൊടുങ്ങുകയും ചെയ്യും. ശര്‍ക്കരയ്ക്കു പകരം കഞ്ഞി വെള്ളമോ ചീഞ്ഞ പഴങ്ങളോ ആയാലും മതിയാകും. വീടിനു ചുറ്റും തുളസി നട്ടു പിടിപ്പിക്കുകയാണെങ്കില്‍ ആ പരിസരത്ത് ഈച്ച വരിക കൂടിയില്ല. ഈച്ചയെ തുരത്താന്‍ ഏറ്റവും ഉത്തമമായ രീതിയാണ് തുളസി നട്ടു വളര്‍ത്തുക എന്നത്. അതു കൂടാതെ ഈച്ച ശല്യം ഉള്ളിടത്ത് തുളസിയില തിരുമ്മി വച്ചു നോക്കൂ. ഈച്ച മേലാല്‍ ആ പരിസരത്ത് വരില്ല എന്നതാണ് മറ്റൊരു കാര്യം.
അടുക്കളയിലും ഡൈനിംഗ് ടേബിളിലുമെല്ലാം ഈച്ച വന്നിരിക്കാതിരിക്കാന്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത വെള്ളം ഉപയോഗിച്ച് തുടച്ചാല്‍ മതി. ഈച്ചയെ തുരത്താന്‍ ഏറ്റവും ഉത്തമമായ വഴിയാണിത്. കൂടാതെ ഗ്രാമ്പൂ ഉള്ളിടത്ത് ഈച്ച വരില്ല എന്നതും മറ്റൊരു സത്യമാണ്. ഈച്ച ശല്ല്യം ഉള്ളിടത്ത് കുറച്ച് ഗ്രാമ്പൂ വച്ചു നോക്കൂ. ഈച്ച ശല്ല്യം ഒഴിവായിക്കിട്ടും.
ഇഞ്ചിപ്പുല്ലും തുളസിയുമെല്ലാം വീട്ടില്‍ വച്ച് പിടിപ്പിക്കാന്‍ യാതൊരു പാടും ഇല്ല. അങ്ങനെ ചെയ്യുന്നത് ഭാവിയില്‍ ഈച്ച വരാതിരിക്കാന്‍ ഏറ്റവും ഫലവത്തായ വഴിയാണ്.
ഇങ്ങനെയും ചെയാം. അള്‍ട്രാവയലറ്റ് കെണികള്‍ ഈച്ചകളെ അതിലേക്ക് ആകര്‍ഷിക്കും. ഇതില്‍ ഇരിക്കുന്ന ഈച്ചകള്‍ ചത്തൊടുങ്ങും. വീട്ടില്‍ നിന്ന് ഈച്ചകളെ തുരത്താന്‍ മികച്ച മാര്‍ഗ്ഗമാണിത്. വെള്ളരിക്ക ചെറു കഷ്ണങ്ങളാക്കി മാലിന്യത്തൊട്ടിയുടെ അരികില്‍ വെച്ചാല്‍ ഈച്ചകള്‍ അവിടെ മുട്ടയിടുന്നത് തടയാനാവും. വെള്ളരിക്കയുടെ ഗന്ധമാണ് ഈച്ചകളെ അകറ്റുന്നത്. വീടിന്‍റെ ചുറ്റുവട്ടങ്ങളിലൊക്കെ വെള്ളരിക്ക മുറിച്ച് വെയ്ക്കുന്നതും ഈച്ചകളെ അകറ്റാന്‍ സഹായിക്കും. ഈച്ച പഞ്ചസാര വിതറിയും ഈച്ചകളേ നശിപ്പിക്കാം.
Share your comments