-
-
Farm Tips
കീടങ്ങളെ തുരത്താന്‍ കഞ്ഞിവെള്ളം
കഞ്ഞിവെള്ളം അടുക്കളത്തോട്ടത്തില്‍ കീടങ്ങളെ അകറ്റാന്‍ ഏറ്റവുമധികം സഹായിക്കുന്ന വസ്തുവാണ് . കഞ്ഞിവെള്ളം ഉപയോഗിച്ച് അടുക്കളത്തോട്ടത്തിലെ കീടങ്ങളെ എങ്ങിനെ അകറ്റാമെന്നു നോക്കാം.
കഞ്ഞിവെള്ളം അടുക്കളത്തോട്ടത്തില്‍ കീടങ്ങളെ അകറ്റാന്‍ ഏറ്റവുമധികം സഹായിക്കുന്ന വസ്തുവാണ് . കഞ്ഞിവെള്ളം ഉപയോഗിച്ച് അടുക്കളത്തോട്ടത്തിലെ കീടങ്ങളെ എങ്ങിനെ അകറ്റാമെന്നു നോക്കാം.
ഇലപ്പേനില്‍ നിന്നു പയറിനെ രക്ഷിക്കാം
പയറിനെ കൂട്ടമായി ആക്രമിക്കുന്ന ഇലപ്പേനിനെ ഒഴിവാക്കാന്‍ കഞ്ഞിവെള്ളം ഉപയോഗിക്കാം. നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണമുള്ള ഭാഗങ്ങളില്‍ പുരട്ടുക. ഇലപ്പേനിന്റെ ആക്രമണം തുടങ്ങുന്ന സമയത്ത് തന്നെ കഞ്ഞിവെള്ളം പുരട്ടാന്‍ തുടങ്ങണം.
കഞ്ഞിവെള്ളക്കെണി
കായീച്ചകളെ തുരത്താനുള്ളതാണ് കഞ്ഞിവെള്ളക്കെണി. ചിരട്ടയില്‍ കാല്‍ഭാഗം കഞ്ഞിവെള്ളമെടുക്കുക. ഇതില്‍ ഒരു കഷ്ണം ശര്‍ക്കര ചേര്‍ക്കുക. ഒരുഗ്രാം ഫ്യുറഡാന്‍ തരികൂടി ചേര്‍ക്കുന്നതും നല്ലതാണ്. ഇത് പച്ചക്കറി പന്തലില്‍ അവിടവിടെ കെട്ടി തൂക്കിയിടാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ചേര്‍ന്ന മണം കായീച്ചകളെ ആകര്‍ഷിക്കും. ചിരട്ടയിലെ നീരു കുടിക്കുന്ന ഇവ അവിടെതന്നെ ചത്തൊടുങ്ങും. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ കായീച്ചകള്‍ ചത്തു നശിക്കും.
കറിവേപ്പിലയില്‍ തളിക്കാം
അടുക്കളത്തോട്ടത്തിലെ കറിവേപ്പിലയില്‍ കീടങ്ങളുടെ ആക്രമണം ഉണ്ടാകുമ്പോഴും കഞ്ഞിവെള്ളം രക്ഷയ്‌ക്കെത്തും. കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കറിവേപ്പ് ചെടിയില്‍ തളിക്കുക. കഞ്ഞിവെള്ളത്തിന്റെ പശയില്‍ പറ്റിപ്പിടിച്ച് കീടങ്ങള്‍ നശിക്കും. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ കീടങ്ങള്‍ നശിക്കുന്നതിനോടൊപ്പം കറിവേപ്പ് നന്നായി വളരാനും സഹായിക്കും.
പയറിലെ കറുത്ത പേന്‍
അച്ചിങ്ങ പയര്‍ വളരുന്നതു മുതല്‍ കറുത്ത പേനിന്റെ ആക്രമണം തുടങ്ങും. പയറിൻ്റെ വളര്‍ച്ച മുരടിച്ച് ചെടി നശിക്കാന്‍ ഇതു കാരണമാകുന്നു. പുളിക്കാത്ത കഞ്ഞിവെള്ളം രാവിലെ 11 മണിയോടെ പയറില്‍ തളിച്ചാല്‍ പേനിനെ തുരത്താം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
തക്കാളിയിലെ ചിത്രകീടം
തക്കാളി ചെടിയില്‍ ചിത്ര കീടങ്ങള്‍ ആക്രമിക്കുന്നുണ്ടെങ്കില്‍ ധൈര്യമായി കഞ്ഞിവെള്ളം തളിച്ചോളൂ. അതിരാവിലെ വേണം തക്കാളി ചെടിയില്‍ കഞ്ഞിവെള്ളം തളിക്കേണ്ടത്. ആഴ്ചയില്‍ രണ്ടു തവണ രാവിലെ കഞ്ഞിവെള്ളം തളിച്ചാല്‍ ചിത്രകീടങ്ങളെ തുരത്താം.
English Summary: Rice Water good for plants
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
பங்களிப்பு செய்யுங்கள் (Contribute Now)
Share your comments