<
  1. Farm Tips

തെങ്ങിൽ കൂടുതൽ കായ്ഫലത്തിന് കല്ലുപ്പ് പ്രയോഗം

കല്പവൃക്ഷങ്ങളുടെ നാടായാണ് കേരളം അറിയപ്പെടുന്നത്. എന്നാൽ കല്പ വൃക്ഷങ്ങളെ പരിപാലിച്ചു പോകുന്ന കർഷകൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. അതിൽ പ്രധാനമാണ് നല്ല കായ്ഫലം ലഭ്യമാകാത്തതും, തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളും. തെങ്ങിൽനിന്ന് കൂടുതൽ കായ്ഫലം ലഭിക്കുവാനും, രോഗബാധകൾ അകറ്റുവാനും അനുവർത്തിക്കേണ്ട ചില നാടൻ പ്രയോഗങ്ങൾ നമുക്കൊന്നു പരിശോധിക്കാം.

Priyanka Menon
കായ്ഫലത്തിന്  കല്ലുപ്പ് പ്രയോഗം
കായ്ഫലത്തിന് കല്ലുപ്പ് പ്രയോഗം
കല്പവൃക്ഷങ്ങളുടെ നാടായാണ് കേരളം അറിയപ്പെടുന്നത്. എന്നാൽ കല്പ വൃക്ഷങ്ങളെ പരിപാലിച്ചു പോകുന്ന കർഷകൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. അതിൽ പ്രധാനമാണ് നല്ല കായ്ഫലം ലഭ്യമാകാത്തതും, തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളും. തെങ്ങിൽനിന്ന് കൂടുതൽ കായ്ഫലം ലഭിക്കുവാനും, രോഗബാധകൾ അകറ്റുവാനും അനുവർത്തിക്കേണ്ട ചില നാടൻ പ്രയോഗങ്ങൾ നമുക്കൊന്നു പരിശോധിക്കാം.

തെങ്ങിൻ തൈ നടുമ്പോൾ അറിയേണ്ട കാര്യങ്ങൾ

തെങ്ങിൻ തൈ നടുമ്പോൾ മുതൽ ശ്രദ്ധാപൂർവ്വമായ പരിചരണം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും, വളക്കൂറുള്ള മണ്ണുള്ള ഇടവും തെരഞ്ഞെടുത്ത് തെങ്ങിൻ തൈകൾ നടാം. ഒരു മീറ്റർ ആഴത്തിലും വീതിയിലും കുഴികളെടുത്ത് അടി വെള്ളം നൽകി വേണം തൈകൾ നടുവാൻ. അടിവളമായി ആദ്യം കുമ്മായം വിതറി അതിനുശേഷം അല്പം മണ്ണ് ഇട്ട് 4 കിലോ ചാണകപ്പൊടിയും അരക്കിലോ വേപ്പിൻപിണ്ണാക്കും ചേർക്കുക.
ഇവയെല്ലാം നന്നായി മിക്സ് ചെയ്തതിനുശേഷം തെങ്ങിൻ തൈ മേൽ മണ്ണ് ഇട്ട് മൂടാം. മുകൾ മണ്ണ് കൂന പോലെ മൂടുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം അരക്കിലോ വീതം കല്ലുപ്പ് കൂന പോലെ മൂടിയ മണ്ണിന്റ വശങ്ങളിൽ വിതറി നൽകണം. തെങ്ങിൻ തൈ നടുമ്പോൾ ഇങ്ങനെ ചെയ്യുന്നത് വഴി ഇവയുടെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും, കീട ബാധ ഏൽക്കാതിരിക്കുകയും പെട്ടെന്ന് കായ്ഫലം ലഭ്യമാക്കുകയും ചെയ്യുന്നു.
Kerala is known as the land of stone trees. But the problems faced by the farmer who takes care of the Kalpa trees are numerous. Important among these are the unavailability of good yields and diseases affecting coconut. 

മഴക്കാല സമയത്ത് തെങ്ങിൻ തൈകളുടെ ചുറ്റും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. ഏകദേശം മൂന്നു വർഷം പ്രായമായ തെങ്ങ് ആണെങ്കിൽ ഇവയിൽ പെട്ടെന്ന് കായ്ഫലം ഉണ്ടാകുവാൻ ചുവട്ടിൽ ഉപ്പ് വിതറുന്നത് വളരെ ഫലപ്രദമായ രീതിയാണ്. ഉപ്പ് വിതറുന്നത് മൂലം ഉറച്ച മണ്ണ് പെട്ടെന്ന് അലിയുകയും നല്ല രീതിയിൽ വേരോട്ടം ഉണ്ടാകുകയും ചെയ്യുന്നു. മൂന്നു വർഷം പ്രായമായ തെങ്ങുകൾക്ക് അരക്കിലോ ഉപ്പ് എന്ന രീതിയിൽ പ്രയോഗിക്കാം. ഉപ്പു വിതറുന്നത് മൂലം തെങ്ങുകളിൽ കാണുന്ന ഇല മഞ്ഞളിപ്പ്, ചെന്നൊരിലിപ്പ് എന്നീ രോഗങ്ങളെയും അകറ്റവുന്നതാണ്. കൂടാതെ തെങ്ങിൽ കാണുന്ന ചെമ്പൻ ചെല്ലി അടക്കമുള്ള കീടങ്ങളെ അകറ്റുവാൻ തെങ്ങിൻ കവിളുകളിൽ ഉപ്പ് വിതറുന്നത് നല്ലതാണ്.

കല്ലുപ്പ് പ്രയോഗം കൂടാതെ നിങ്ങളുടെ വീട്ടിൽ വേസ്റ്റ് ആയി വരുന്ന കഞ്ഞിവെള്ളം പുളിപ്പിച്ചതും അതിൽ അല്പം കരിയും ചേർത്ത് തെങ്ങിൻറെ തടങ്ങളിൽ ഒഴിച്ചു നൽകുന്നത് വഴി മച്ചിങ്ങ കൊഴിയാൽ തടയുന്നതിനും, കൂടുതൽ വിളവിനും കാരണമാകുന്നു.
English Summary: rock salt application for more fruit in coconut

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds