ഈ അടുത്ത കാലത്തു മാത്രം കേരളീയർ കേട്ടതുടങ്ങിയ ഒരു പേരാണ് റോസ്മേരി. എന്നാൽവളരെ കാലം മുൻപുതന്നെ വിദേശ രാജ്യങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നു. റോസ്‌മേരി എന്ന ചെടിയില്‍ നിന്നുള്ള എണ്ണ സൗന്ദര്യ വര്‍ധക വസ്തുക്കളിലും പാചകത്തിനും സൂപ്പുണ്ടാക്കാനും സാലഡിലുമെല്ലാം ഉപയോഗി ക്കാവുന്നതാണ്. കുറ്റിച്ചെടിയിനത്തിൽ പെട്ട ഒരു സസ്യമാണിത് സൂചിപോലുള്ള ഇലകൾ ആണ് ഇതിൻ്റെ വെള്ള, പർപ്പിൾ, വയലറ്റ്, നീല എന്നെ നിറങ്ങളിൽ ഉള്ള പൂക്കൾ ഈ ചെടിയിൽ ഉണ്ടാകും. അലങ്കാര സസ്യം എന്നതിന് പുറമെ ആരോഗ്യ,ആഹാര ഉപയോഗങ്ങൾക്കും ഇത് ഉപയോഗിച്ച് വരുന്നു. വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും ഒരു കലവറയാണ് ഈ ചെടി. വിറ്റാമിൻ എ,സി, തയാമിൻ, റിബോഫ്ളാവിൻ, അയൺ, സിങ്ക്, മഗ്‌നീഷ്യം,കോപ്പർ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.റോസ്‌മേരി ഉണക്കി സൂക്ഷിച്ചാല്‍ നിങ്ങളുടെ അടുക്കളയിലെ സുഗന്ധവ്യഞ്ജനങ്ങള്‍ക്കിടയില്‍ സ്ഥാനം നല്‍കാം.
Rosemary is a herb native to the Mediterranean region but is now grown worldwide. The leaf and its oil are used to make medicine.Rosemary is used for improving memory, indigestion (dyspepsia), arthritis-related joint pain, hair loss, and other conditions, but there is no good scientific evidence to support most of these uses.In foods, rosemary is used as a spice. The leaf and oil are used in foods, and the oil is used in beverages.In manufacturing, rosemary oil is used as a fragrant component in soaps and perfumes.
എങ്ങനെ ഉണക്കിസൂക്ഷിക്കാം?
മിക്കവാറും എല്ലാ ഔഷധസസ്യങ്ങളും വിളവെടുക്കുന്നത് പൂക്കളുണ്ടാകുന്നതിന് തൊട്ട് മുമ്പ് എണ്ണ കൂടുതലായി ലഭ്യമാകുന്ന സമയത്താണ്. തണ്ടുകള്‍ അതിരാവിലെ മുറിച്ചെടുക്കണം. ഈ മുറിച്ചെടുത്ത തണ്ടുകള്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഉണക്കുന്നത്. പറിച്ചെടുത്ത റോസ്‌മേരിയുടെ ഇലകള്‍ വളരെ മൃദുവായിരിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. പക്ഷേ, ഉണക്കുമ്പോള്‍ ഇലകള്‍ കട്ടിയുള്ളതായി മാറും. ഡിഹൈഡ്രേഷന്‍ നടത്താനായി പ്രത്യേകം ട്രേകളുണ്ട്. തണ്ടുകള്‍ ഈ ട്രേയില്‍ വെച്ച് ഉണക്കിയ ശേഷം ഇലകള്‍ പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു തുണിയില്‍ കെട്ടിത്തൂക്കിയിട്ട് ഇലകള്‍ പറിച്ചെറുത്ത ശേഷം ഉണക്കുകയും ചെയ്യാറുണ്ട്. ഇതുകൂടാതെ കുറേ തണ്ടുകള്‍ ബൊക്കെ പോലെ ഒരുമിച്ച് ചേര്‍ത്ത് വെച്ച് കൂട്ടിക്കെട്ടി ചൂടുള്ളതും ഉണങ്ങിയതുമായ സ്ഥലത്ത് തൂക്കിയിടാം. തണ്ടില്‍ താഴെ നിന്ന് മുകള്‍ വശത്തേക്ക് ഉരസിയാല്‍ ഇലകള്‍ പറിച്ചെടുക്കാം. റോസ്‌മേരി പറിച്ചെടുത്ത ശേഷം സുഗന്ധം വിട്ടുമാറാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലത്താണ് സൂക്ഷിക്കാന്‍ അനുയോജ്യം. വായുസഞ്ചാര മില്ലാത്ത പാത്രത്തില്‍ ഈര്‍പ്പം തട്ടാതെ വേണം സൂക്ഷിക്കാന്‍. കുറ്റിച്ചെടിയുടെ ഇനത്തില്‍പ്പെട്ട ഈ ചെടിയുടെ ഇലകള്‍ സൂചി പോലെയാണ്. നഴ്‌സറികളിലും ഓണ്‍ലൈന്‍ വഴിയും ഈ ചെടിയുടെ തൈകള്‍ ലഭിക്കും.
ഓര്‍മക്കുറവ് പരിഹരിക്കാനും ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുമുള്ള കഴിവുള്ള ഘടകങ്ങള്‍ ഈ ചെടിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.വളരെ ഹൃദ്യമായ ഗന്ധമുള്ള ഈ ചെടിയുടെ എണ്ണ സൗന്ദര്യ വർധക വസ്തുക്കളിൽ ധാരാളമായി ഉപയോഗിച്ച് വരുന്നു. ഇതുനു പുറമെ സുഗന്ധവ്യഞ്ജനമെന്ന നിലയിൽ പാചകത്തിനും റോസ്‌മേരി ഉപയോഗിക്കുന്നു. സാലഡുകൾ, സൂപ്പുകൾ, സാൻഡ്വിച്ചുകൾ എന്നിവയിൽഉപയോഗിക്കാം ഇതിനു പുറമെ റോസ്മേരി ചായ വളരെ പ്രചാരമേറി വരുന്ന ഒന്നാണ്.
Share your comments