<
  1. Farm Tips

കറിയുപ്പ്; തെങ്ങിന് നൽകുന്ന പ്രകൃതി സൗഹൃദ വളം.

നാളികേരോൽപാദനം വർധിപ്പിക്കാനും തേങ്ങയുടെ കാമ്പിന്റെ കട്ടിയും , കൊപ്രയുടെ തൂക്കവും കൂടുന്നതിനും മുഖ്യ പങ്കു വഹിക്കുന്ന പോഷക മൂലകങ്ങളാണ് ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയവും ക്ലോറിനും . ക്ലോറിന്റെ അഭാവംകൊണ്ടാണ് തെങ്ങോല മഞ്ഞളിക്കുന്നതും  അവയിൽ ഓറഞ്ച് നിറത്തിലുള്ള പാടുകൾ ഉണ്ടാവുകയും ചെയ്യുന്നത്. . കൂടാതെ കണയോലകളുടെ അഗ്രം കരിയുകയും ഓല ചുരുണ്ട് ഒടിഞ്ഞു തൂങ്ങുകയും , ക്രമേണ നാളികേര ഉൽപാദനം തീരെ കുറയുകയും ചെയ്യുന്നു . കറിയുപ്പു ചേർക്കുക വഴി തെങ്ങിൽ കൂടുതൽ വെള്ളയ്ക്ക ഉണ്ടാവുകയും അവ പുഷ്ടിയോടെ വളരുകയും ചെയ്യുന്നു . കൂടാതെ തെങ്ങു കൃഷിയിലെ ലാഭ നഷ്ടങ്ങൾ നിശ്ചയിക്കുന്ന പ്രധാന ഘടകമായ കൊപ്രയുടെ അളവ് പരമാവധി കൂട്ടാനും ഇതു സഹായിക്കുന്നു . Sodium and chlorine in salt are the nutrients that play an important role in increasing the production of coconut, increasing the thickness of the coconut husk and the weight of the copra.Lack of chlorine causes the palms to turn yellow and have orange spots. . In addition, the tip of the cane burns, the oyster curls and hangs, and the coconut production gradually decreases.Adding salt makes the coconuts more nutritious and they grow with more coconuts. It also helps in maximizing the amount of copra which is an important factor in determining the profit and loss of coconut cultivation.

K B Bainda
coconut
coconut

മുൻപൊക്കെ മഴക്കാലത്തിനു മുന്നോടിയായി തെങ്ങിനു തടമെടുക്കൽ കൃഷിയുടെ ഒരു ഭാഗമായിരുന്നു. അനഗ്നെ തടം കോരി തെങ്ങിൻ ചുവട്ടിലെ കളകളെല്ലാം മാറ്റിയിട്ടിക്കുന്ന തടത്തിലേക്കു മഴവെള്ളം വീഴുമ്പോൾ വെള്ളം മുഴുവൻ തടത്തിനുള്ളിൽ കെട്ടി നിൽക്കുകയും തെങ്ങിന് ലഭിക്കുകയും ചെയ്തിരുന്നു. മഴയെത്തും മുൻപ് തന്നെ തെങ്ങിൻ ചുവട്ടിൽ കല്ലുപ്പും വിതറിയിരുന്നു.തേങ്ങാ ഉൽപാദനം കൂട്ടാൻ ചെയ്തിരുന്ന  ഏറ്റവും ചെലവു കുറഞ്ഞ പ്രകൃതി സൗഹൃദമായ മാർഗ്ഗമാണ് കറിയുപ്പ് വിതറൽ.കൂടാതെ കായ് ഫലത്തിനും പുഷ്ടിക്കും വേണ്ടി  പലതരം ഇലത്തോലുകളും, ചാണകവും ചാരവും  തടത്തില്‍ നിറച്ച് മൂടുകയായിരുന്നു  പതിവ്.ഇന്നും തെങ്ങു കൃഷി ചെയ്യുന്നവർ ഈ രീതി തുടരുന്നുണ്ട്. അത്തരത്തിൽ തെങ്ങിന്റെ തടം തുറന്നു വളമിടുന്നതെങ്ങനെ എന്ന്   പരിചയപ്പെടാം. 

coconut
coconut

നാളികേരോൽപാദനം വർധിപ്പിക്കാനും തേങ്ങയുടെ കാമ്പിന്റെ കട്ടിയും , കൊപ്രയുടെ തൂക്കവും കൂടുന്നതിനും മുഖ്യ പങ്കു വഹിക്കുന്ന പോഷക മൂലകങ്ങളാണ് ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയവും ക്ലോറിനും . ക്ലോറിന്റെ അഭാവംകൊണ്ടാണ് തെങ്ങോല മഞ്ഞളിക്കുന്നതും  അവയിൽ ഓറഞ്ച് നിറത്തിലുള്ള പാടുകൾ ഉണ്ടാവുകയും ചെയ്യുന്നത്. . കൂടാതെ കണയോലകളുടെ അഗ്രം കരിയുകയും ഓല ചുരുണ്ട് ഒടിഞ്ഞു തൂങ്ങുകയും , ക്രമേണ നാളികേര ഉൽപാദനം തീരെ കുറയുകയും ചെയ്യുന്നു . കറിയുപ്പു ചേർക്കുക വഴി തെങ്ങിൽ കൂടുതൽ വെള്ളയ്ക്ക ഉണ്ടാവുകയും അവ പുഷ്ടിയോടെ വളരുകയും ചെയ്യുന്നു . കൂടാതെ തെങ്ങു കൃഷിയിലെ ലാഭ നഷ്ടങ്ങൾ നിശ്ചയിക്കുന്ന പ്രധാന ഘടകമായ കൊപ്രയുടെ അളവ് പരമാവധി കൂട്ടാനും ഇതു സഹായിക്കുന്നു .
Sodium and chlorine in salt are the nutrients that play an important role in increasing the production of coconut, increasing the thickness of the coconut husk and the weight of the copra.Lack of chlorine causes the palms to turn yellow and have orange spots.  In addition, the tip of the cane burns, the oyster curls and hangs, and the coconut production gradually decreases.Adding salt makes the coconuts more nutritious and they grow with more coconuts. It also helps in maximizing the amount of copra which is an important factor in determining the profit and loss of coconut cultivation.

കറിയുപ്പ് തെങ്ങിൻ തടത്തിൽ ചേർത്താലുള്ള ഗുണം. 

കറിയുപ്പ് മറ്റ് വളങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതും , പ്രകൃതി സൗഹൃദവും തെങ്ങിന് ഏറ്റവും യോജിച്ചതുമായ വളമാണ് . ശരിയായ അളവിൽ നൽകിയാൽ മണ്ണിന്റെ ഭൗതിക ഘടന നിലനിർത്താനും സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിന് ആക്കം കൂട്ടാനും കറിയുപ്പ് സഹായകമാണ്. ഇലപ്പുള്ളി രോഗത്തെ ചെറുക്കാൻ ഉപ്പ് തെങ്ങിനെ സഹായിക്കുന്നതായി ഫിലിപ്പീൻസിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു . അതായത് കറിയുപ്പ് നൽകുക വഴി തെങ്ങിന്റെ പ്രകൃതി ദത്തമായ വളർച്ചയും വികാസവും ത്വരിതപ്പെടുക യും അതുകാലേകൂട്ടി കായ്ച്ചു തുടങ്ങുകയും നല്ല വിളവ് തരികയും ചെയ്യും.

പണ്ടൊക്കെ തെങ്ങിൻ തൈ നടുമ്പോൾ കറിയുപ്പും ചാരവും മണലുമാണല്ലോ പ്രധാനമായും കുഴിയിൽ ചേർത്തിരുന്നത് . മണ്ണിനു കട്ടിയുള്ള കൽപ്രദേശങ്ങളിൽ തെങ്ങു നടാൻ കുഴി എടുക്കുമ്പോൾ ഒരു പിടി കറിയുപ്പ് ചേർക്കുന്നത് മണ്ണിന് അയവു കിട്ടാനും തൈയുടെ ഇളം വേരുകൾ മണ്ണിലേക്ക് തടസ്സം കൂടാതെ വേഗത്തിൽ വളരാനും തൈ പെട്ടെന്നു പിടിച്ചു കിട്ടാനും സഹായകമാകും . കറിയുപ്പിടുന്നത് മണ്ണിന്റെ ഈർപ്പം സംരക്ഷിക്കുന്നതിന് സഹായിക്കുമെന്നും തെങ്ങുകളിലെ പേട്ടു തേങ്ങ ഉത്പാദനം കുറയ്ക്കുമെന്നും കർഷകർ വിശ്വസിക്കുന്നു .

coconut
coconut

തെങ്ങു കൃഷി രാജ്യങ്ങളായ ഇന്തോനേഷ്യയും ഫിലിപ്പീൻസും ഉപ്പ് തെങ്ങിന്റെ വളമായി പൊതുവെ ശിപാർശ ചെയ്യുന്നു . ഇതു വഴി തെങ്ങുകളിലെ നാളികേര ഉൽപാദനം 120 ശതമാനം വർദ്ധിപ്പി ക്കുന്നതായി ഫിലിപ്പീൻസിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു . 1991 മുതൽ 1997 വരെ ഫിലിപ്പീൻസിൽ കൃഷിക്കാർ 170,000 ഹെക്ടർ നാളികേര തോട്ടത്തിൽ ഏകദേശം 18 ദശലക്ഷം തെ ങ്ങുകൾക്ക് ഉപ്പ് വളമായി നല്കി പരീക്ഷണം നടത്തി . ഉപ്പിടാത്ത തെങ്ങുകളെ അപേക്ഷിച്ച് ഈ തെങ്ങുകൾ വിളവിൽ 12.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് . ഇപ്പോൾ രണ്ടു ദശലക്ഷം ഹെക്ടറിൽ ഇന്തോനേഷ്യയും ഈ മാതൃക പിന്തുടരുന്നു , ഫിലിപ്പീൻസിൽ നഴ്സറികളിലെ 6-8 മാസം പ്രായമുള്ള ഒരു തൈക്ക്  60 -70 ഗ്രാം കറിയുപ്പാണ് ശിപാർശ ചെയ്യുന്നത് . ഇതിൽ ആദ്യ പകുതി മഴക്കാലത്തും അടുത്ത പകുതി ആറുമാസം കഴിഞ്ഞ് മഴക്കാല അവസാന ത്തിലും നല്കുന്നു . കറിയുപ്പിലെ ക്ലോറിൻ തെങ്ങിൻ തൈകളുടെ വളർച്ച ത്വരിതപ്പെടുത്തും . ഫിലിപ്പീൻസ് കോക്കനട്ട് അതോറിറ്റി ശിപാർശ ചെയ്തി രിക്കുന്ന വിവിധ പ്രായത്തിലുള്ള തെങ്ങുകൾക്കു നൽകേണ്ട കറിയുപ്പിന്റെ അളവ് ഇപ്രകാരമാണ്

coconut
coconut

തെങ്ങിന് നൽകേണ്ട കറിയുപ്പിന്റെ അളവ്  

കൃഷിടങ്ങളിൽ തെങ്ങിൻ തെകൾക്ക് നടുന്ന സമയത്ത് 100 ഗ്രാം , നട്ട് ആറു മാസത്തിനു ശേഷം 150 ഗ്രാം വീതം ഉപ്പ് നല്കും . ഒരു വർഷം കഴിഞ്ഞാൽ 500 ഗ്രാമും രണ്ടാം വർഷം 750 ഗ്രാമും വീതം നല്കാം . മൂന്ന് നാല് വർഷങ്ങളിൽ യഥാക്രമം 1.10 , 1.30 കിലോ ഗ്രാം വീത വും ഉപ്പിടുന്നു . അഞ്ചു വർഷം കഴിഞ്ഞാൽ ഓരോ തെങ്ങു കൾക്കും വർഷം തോറും ഒന്നര കിലോഗ്രാമും ഉപ്പ് വളമായി നല്കാവുന്നതാണ് 

തെങ്ങിന് ഉപ്പു  വളമായി  നൽകേണ്ട വിധം

മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത വളമാണ് കറിയുപ്പ് . തെങ്ങിൻ തൈ നടുന്ന സമയം മുതൽ കറിയുപ്പ് ചേർത്തു കൊടുക്കാം . തെങ്ങിനു നല്കുന്ന കറിയുപ്പിന്റെ അളവ് ഏറ്റവും കൃത്യമായി പാലിക്കപ്പെടേണ്ടതാണ് . വില കുറഞ്ഞ വളമെന്നു കരുതി  കൂടുതൽ ചേർത്തുകൊടുത്താൽ ഗുണത്തേക്കാൾ ഏറെ തെങ്ങിനു ദോഷമാണെന്ന കാര്യവും മറക്കരുത് .കായ്ക്കുന്ന തെങ്ങ് ഒന്നിന് തടം തുറന്ന് ഒരു കിലോഗ്രാം കറിയുപ്പ് മഴക്കാലത്താണ് നൽകേണ്ടത് . തെങ്ങിനു ചുറ്റും തടം തുറന്ന് അതിൽ ജൈവ വളങ്ങളും മറ്റു രാസവളങ്ങളും ചേർക്കുന്നതിന് രണ്ടാഴ്ച മുമ്പേ കറിയുപ്പും ചേർത്തു കൊടുക്കാം . എന്നാൽ പുളിരസം കൂടിയ നമ്മുടെ നാട്ടിലെ മണ്ണിൽ കുമ്മായമോ ഡോളോമൈറ്റോ ചേർത്ത് അമ്ലത്വം കുറച്ചിട്ടു വേണം കറിയുപ്പും മറ്റു വളങ്ങളും നൽകാൻ . ഇതിനായി തെങ്ങ് ഒന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോളോ മൈറ്റോ ചേർത്തു കൊടുക്കേണ്ടതാണ് . മണ്ണിൽ നല്ല ഈർപ്പം ഉള്ളപ്പോൾ മാത്രമേ കറിയുപ്പു ചേർക്കാൻ പാടുള്ളൂ . ഈർപ്പമില്ലാത്ത മണ്ണിൽ കറിയുപ്പു ചേർത്താൽ അത് ദോഷ കരമായി ഭവിക്കും . വേരുഭാഗത്ത് ഉപ്പിന്റെ അംശം അടിഞ്ഞു കൂടുകയും മണ്ണിൽ നിന്നു സുഗമമായി വളവും വെള്ളവും വലിച്ചെടുക്കുന്നതിന് ഇതു തടസ്സമാകുകയും ചെയ്യും തെങ്ങിൻ തടത്തിൽ പുറം പകുതിയിലായി വേണം കറിയുപ്പു വിതറേണ്ടത് . അതായത് ചുവട്ടിൽ നിന്ന് 30 സെന്റി മീറ്റർ വിട്ട് ബാക്കി സ്ഥലത്ത് ഉപ്പു വിതറിയശേഷം തടത്തിന്റെ അരികിൽ നിന്ന് മണ്ണ് കിളച്ചിട്ട് മൂടണം .  കേരള കാർഷിക സർവ്വകലാശാലയും ഇതെക്കുറിച്ചു നടത്തിയ പഠനങ്ങളിൽ കറിയുപ്പ് തെങ്ങിന് നൽകാൻ ശിപാർശ ചെയ്തിട്ടുണ്ട് . ചെങ്കൽ പ്രദേശങ്ങളിൽ തെങ്ങ് ഒന്നിന് വർഷം തോറും ഒരു കിലോഗ്രാം കറിയുപ്പു നൽകുന്നതു വഴി തോട്ടങ്ങളിൽ പൊട്ടാഷ് അടങ്ങിയ വളത്തിന്റെ അളവ് 50 ശതമാനമായി കുറയ്ക്കാമെന്നും കാർഷിക സർവകലാശാലയുടെ പഠനങ്ങൾ പറയുന്നു. 

വിവരങ്ങൾക്ക് കടപ്പാട് 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വിത്തും കൈക്കോട്ടും നവംബര്‍ മാസത്തെ കൃഷിപ്പണികള്‍

Farmer#Agriculture#Agro#Farm

English Summary: salt ; Eco-friendly fertilizer for coconut.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds