വേനൽ കാലത്തു ചെടികൾ വളർത്താൻ ഉത്തമമാണ് സെൽഫി പോട്ട് ചട്ടികൾ കുറച്ച് വെള്ളം, കൂടുതൽ വിളവ് - എന്നതാണ് സെൽഫി പോട്ട് ചട്ടിയുടെ പ്രത്യേകത. ആഴ്ച്ചയിലൊരിക്കൽ മാത്രം വെള്ളമൊഴിച്ചാൽ മതിയെന്നതാണ് ഇതിൻ്റെ പ്രത്യേകത. അഞ്ചേരി മരിയാപുരം വിദ്യ നഗർ സ്വദേശി ബാസ്റ്റിൻ മാപ്രാണിയാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. ഫ്ലാറ്റുകളുടെ ബാൽക്കണി, ടെറസിന് മുകൾവശം, വീടുകളുടെ മുറ്റം, തോട്ടം എന്നിവിടങ്ങളിൽ പച്ചക്കറികൾ, പൂച്ചെടികൾ എന്നിവ യഥേഷ്ടം വളർത്താവുന്ന സംവിധാനമാണ് രണ്ട് വർഷത്തെ പ്രയത്‌നം കൊണ്ട് ബാസ്റ്റിൻ ഒരുക്കിയത്. സെൽഫ് വാട്ടറിങ് പ്ലാന്റിങ് എന്ന തത്വം ഉപയോഗിച്ചാണ് സെൽഫി പോട്ട് പ്രവർത്തിക്കുന്നത്. ചെടികൾ ചെടികൾ അവയ്ക്കാവശ്യമായ വെള്ളം സംഭരണ കേന്ദ്രത്തിൽ നിന്നു ഊറ്റിയെടുക്കുന്നു എന്നതാണ് ഈ തത്വം.
രണ്ട് പ്ലാസ്റ്റിക് ചട്ടികളും, പ്രത്യേക രീതിയിൽ ഒരുക്കിയ 2 കഷണം ചകിരി കയറുമാണ് സെൽഫി പോട്ടിന്റെ ഘടകങ്ങൾ. വെള്ളവും, വളവും, ജൈവ കീടനാശിനിയും കൃത്യമായി ഉപയോഗിക്കുന്നതിലൂടെ നല്ല വിളവും ലഭിക്കും. 2 ചട്ടികളിൽ ഒന്നിൽ മണ്ണും നിറച്ച് ചെടി നടുന്നതിനാണ്. മറ്റൊന്നിലാണ് വെള്ളം നിറക്കുക. 2 ലീറ്റർ വെള്ളം ഈ ചട്ടിയിൽ കൊള്ളും. ആഴ്ചയിലൊരിക്കൽ നിറച്ചാൽ ചെടിക്ക് ആവശ്യമായ വെള്ളം ചകിരി കയറിലൂടെ ലഭിക്കും. ഗ്രോ ബാഗിനെ അപേക്ഷിച്ച് വെള്ളം പാഴായി പോകുന്ന പ്രശ്നമില്ല
ഇതിൽ ചീര, വെണ്ട, വഴുതന, തക്കാളി, മുളക്, പടവലം തുടങ്ങിയ പച്ചക്കറികളും, പൂച്ചെടികളും വളർത്താം. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി സ്വയം കൃഷി ചെയ്യണമെന്നുള്ളവർക്കും പൂന്തോട്ടം നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കും സെൽഫി പോട്ട് പരീക്ഷിക്കാം..
English Summary: selfie pot for this summer
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments