1. Farm Tips

വേനലിൽ ചെടികൾ വളർത്താം സെൽഫി പോട്ടിൽ 

വേനൽ കാലത്തു ചെടികൾ വളർത്താൻ ഉത്തമമാണ് സെൽഫി പോട്ട് ചട്ടികൾ  കുറച്ച് വെള്ളം, കൂടുതൽ വിളവ് - എന്നതാണ്  സെൽഫി പോട്ട് ചട്ടിയുടെ പ്രത്യേകത.

KJ Staff
flower pot
വേനൽ കാലത്തു ചെടികൾ വളർത്താൻ ഉത്തമമാണ് സെൽഫി പോട്ട് ചട്ടികൾ  കുറച്ച് വെള്ളം, കൂടുതൽ വിളവ് - എന്നതാണ്  സെൽഫി പോട്ട് ചട്ടിയുടെ പ്രത്യേകത. ആഴ്ച്ചയിലൊരിക്കൽ മാത്രം വെള്ളമൊഴിച്ചാൽ മതിയെന്നതാണ്‌ ഇതിൻ്റെ പ്രത്യേകത. അഞ്ചേരി മരിയാപുരം വിദ്യ നഗർ സ്വദേശി ബാസ്റ്റിൻ മാപ്രാണിയാണ് ഇത്‌  വികസിപ്പിച്ചിട്ടുള്ളത്. ഫ്ലാറ്റുകളുടെ ബാൽക്കണി, ടെറസിന് മുകൾവശം, വീടുകളുടെ മുറ്റം, തോട്ടം എന്നിവിടങ്ങളിൽ പച്ചക്കറികൾ, പൂച്ചെടികൾ എന്നിവ യഥേഷ്ടം വളർത്താവുന്ന സംവിധാനമാണ് രണ്ട് വർഷത്തെ പ്രയത്‌നം  കൊണ്ട് ബാസ്റ്റിൻ ഒരുക്കിയത്. സെൽഫ് വാട്ടറിങ് പ്ലാന്റിങ് എന്ന തത്വം ഉപയോഗിച്ചാണ് സെൽഫി പോട്ട് പ്രവർത്തിക്കുന്നത്. ചെടികൾ ചെടികൾ അവയ്ക്കാവശ്യമായ വെള്ളം സംഭരണ കേന്ദ്രത്തിൽ നിന്നു ഊറ്റിയെടുക്കുന്നു എന്നതാണ് ഈ തത്വം.

രണ്ട് പ്ലാസ്റ്റിക് ചട്ടികളും, പ്രത്യേക രീതിയിൽ ഒരുക്കിയ 2 കഷണം ചകിരി കയറുമാണ് സെൽഫി പോട്ടിന്റെ ഘടകങ്ങൾ. വെള്ളവും, വളവും, ജൈവ കീടനാശിനിയും കൃത്യമായി ഉപയോഗിക്കുന്നതിലൂടെ നല്ല വിളവും ലഭിക്കും. 2 ചട്ടികളിൽ ഒന്നിൽ മണ്ണും നിറച്ച് ചെടി നടുന്നതിനാണ്. മറ്റൊന്നിലാണ് വെള്ളം നിറക്കുക.  2 ലീറ്റർ വെള്ളം ഈ ചട്ടിയിൽ കൊള്ളും. ആഴ്ചയിലൊരിക്കൽ നിറച്ചാൽ ചെടിക്ക് ആവശ്യമായ വെള്ളം ചകിരി കയറിലൂടെ  ലഭിക്കും. ഗ്രോ ബാഗിനെ അപേക്ഷിച്ച് വെള്ളം പാഴായി പോകുന്ന പ്രശ്നമില്ല

ഇതിൽ ചീര, വെണ്ട, വഴുതന, തക്കാളി, മുളക്, പടവലം തുടങ്ങിയ പച്ചക്കറികളും, പൂച്ചെടികളും വളർത്താം. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി സ്വയം കൃഷി ചെയ്യണമെന്നുള്ളവർക്കും പൂന്തോട്ടം നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കും സെൽഫി പോട്ട് പരീക്ഷിക്കാം..
English Summary: selfie pot for this summer

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds