നാളികേര ഉല്പാദനം വർദ്ധിപ്പിക്കുന്നതിൽ വേനൽക്കാലത്ത് ജലസേചനം അത്യന്താപേക്ഷിതമാണ്. പശ്ചിമ തീരപ്രദേശത്തെ സാഹചര്യത്തിൽ തെങ്ങുകൾക്ക് ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ജലസേചനം നൽകേണ്ടതാണ്. തെങ്ങിൻറെ തടത്തിൽ നനയ്ക്കുന്ന രീതിയിൽ നാല് ദിവസത്തിലൊരിക്കൽ തെങ്ങ് ഒന്നിന് 200 ലിറ്റർ വെള്ളം നൽകണം.
ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ കണിക ജലസേചന രീതി വഴി നൽകുന്നത് നല്ലതാണ്. ഈ രീതിയിൽ ഏകദേശം 32 ലിറ്റർ വെള്ളം എന്ന തോതിൽ നൽകിയാൽ മതി.
മണ്ണുജലസംരക്ഷണം അറിയേണ്ട കാര്യങ്ങൾ
തെങ്ങിൽ നിന്ന് പ്രത്യേകിച്ച് ചെരിവുള്ള പ്രദേശങ്ങളിൽ തെങ്ങിൻ തോപ്പുകളിൽ നിന്ന് മികച്ച വിളവ് ലഭ്യമാകാൻ ഫലപ്രദമായ മണ്ണ് ജലസംരക്ഷണ നടപടികൾ അനുവർത്തിക്കണം.
1. വർഷത്തിൽ രണ്ട് തവണ കാലവർഷം തുടങ്ങുന്ന മെയ് -ജൂൺ മാസത്തിലും കാലവർഷത്തിനുശേഷം സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലും തെങ്ങിൻ തോട്ടങ്ങളിൽ ഇട ഇളക്കുന്നത് ഈർപ്പം നിലനിർത്താൻ നല്ലതാണ്.
2. തോട്ടത്തിൽ ഈർപ്പം നിലനിർത്തുവാൻ ഫലപ്രദമായ ഒരു മാർഗ്ഗമാണ് പുതയിടൽ. ചകിരി ചോറ്, ഉണങ്ങിയ ഇലകൾ, ചപ്പുചവറുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തി തെങ്ങിൻ തടങ്ങളിൽ പുതയിട്ട് നൽകാവുന്നതാണ്. തുലാവർഷം അവസാനിക്കുന്നതോടൊപ്പം മണ്ണിൽ പുതിയിട്ട് നൽകിയാൽ ഈർപ്പം നിലനിർത്താൻ സാധിക്കും.
Summer irrigation is essential to increase coconut production. In the case of the west coast, the coconuts need to be irrigated from December to May.
3. നിരപ്പായ സ്ഥലത്ത് തെങ്ങിൻതോട്ടത്തിൽ നീർകുഴികളെടുത്ത് വർഷകാലത്ത് ലഭിക്കുന്ന അധികജലം സംഭരിക്കുന്നത് ഈർപ്പം നിലനിർത്തുവാൻ പറ്റിയ മാർഗമാണ്.
4. തെങ്ങിൻതോപ്പിൽ നിർദ്ദേശിച്ച രീതിയിൽ ജൈവവളപ്രയോഗം നടത്തുന്നത് മണ്ണിൻറെ ഫലപുഷ്ടി മെച്ചപ്പെടുത്തുവാനും, പോഷകമൂലകങ്ങൾ ലഭ്യമാക്കുന്നതിന് സഹായിക്കും. കൂടാതെ മണൽമണ്ണിൽ ജലസംഭരണശേഷി മെച്ചപ്പെടുത്തുന്നതിനും ചെളിമണ്ണിൽ വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും നീർവാർച്ച മെച്ചപ്പെടുത്തുവാനും ജൈവവളപ്രയോഗം സഹായിക്കുന്നു. ഉപകാരികളായ സൂക്ഷ്മജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും, ധാതുക്കളുടെ പുനചംക്രമണം മെച്ചപ്പെടുത്തുന്നതിനും ജൈവവളപ്രയോഗം സഹായകമാണ്. തെങ്ങിൻതോപ്പിലെ ജലസംഭരണത്തിന് ഏറ്റവും ഫലവത്തായ ഒരു മാർഗമാണ് തൊണ്ട് പുഴുത്തൽ. തെങ്ങിൻറെ രണ്ടു വരികൾക്കിടയിൽ തടിയിൽ നിന്ന് മൂന്ന് മീറ്റർ വീതം മാറി നീളമുള്ള ചാലുകൾ എടുത്തോ, തെങ്ങിൻ തടത്തിൽ തന്നെ തടിയിൽ നിന്ന് മൂന്നു മീറ്റർ വീതം മാറി അകലത്തിൽ വൃത്താകാരത്തിൽ ചാലുകൾ എടുത്തോ തൊണ്ടുകൾ അടുക്കി വയ്ക്കാവുന്നതാണ്. അര മീറ്റർ ആഴത്തിലും വീതിയിലും ആണ് ചാലുകൾ എടുക്കേണ്ടത്. അകവശം മുകളിൽ വരത്തക്ക വിധത്തിലാണ് തൊണ്ടുകൾ അടുക്കേണ്ടത്. ഓരോ അടുക്കു കഴിയുന്തോറും ലോലമായ കനത്തിൽ മണ്ണിട്ട് മൂടണം
തൊണ്ട് പൂഴുന്നതിന്റെ ഗുണഫലങ്ങൾ ഏകദേശം എട്ട് വർഷങ്ങൾ നീണ്ടു നിൽക്കും. തൊണ്ടിന് പകരമായി ചകിരിച്ചോർ ഇത് രീതിയിൽ പ്രതിവർഷം 25 കിലോഗ്രാം എന്ന തോതിൽ ചേർക്കാവുന്നതാണ്. ചരിഞ്ഞ പ്രദേശങ്ങളിൽ ചെരുവിനു എതിരായി കോണ്ടൂർ കയ്യാലകൾ, ടെറസിങ് എന്നിവ തയ്യാറാക്കുന്നത് മഴവെള്ളം പരമാവധി മണ്ണിലേക്ക് ഊർന്നു പോകുന്നതിനും ജലസംരക്ഷണത്തിനും സഹായകമാണ്.
അനുബന്ധ വാർത്തകൾ :
ഒരു മച്ചിങ്ങ പോലും കൊഴിയില്ല തെങ്ങിന്റെ വേരിൽ ഈ വളപ്രയോഗം ചെയ്താൽ മതി
തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും.
Share your comments