മഴക്കാലത്താണ് കോഴി കളിൽ കൂടുതൽ രോഗബാധകൾ ഉണ്ടാകുന്നത് . വളരെ ശ്രദ്ധയോടെ പരിപാലിച്ചാൽ മഴക്കാല രോഗങ്ങളിൽ നിന്ന് ഒരു പരിധി വരെ ഇവയെ രക്ഷിക്കാം. ഒന്നാമതായി കൂട് വളരെ വ്യത്തി യോടെ സൂക്ഷിക്കാം .മഴ ചാറ്റൽ കൊണ്ട് കൂടിൽ നനവ് വരാതെ നോക്കാം ഇങ്ങനെ നനവ് വന്നാൽ ഇവയുടെ കൂടിനടിയിലുള്ള അവശിഷ്ടങ്ങളിൽ പുഴുക്കളും ബാക്റ്റീരയകളും പെരുകുകയും അത് അവയുടെ ശരീരത്തിലേക്ക് കയറുകയും ചെയ്യുന്നു .അതിനാൽ ഇത്തരം സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണം .രണ്ടാമതായി വെള്ളത്തിന്റെ ശുദ്ധീകരണം വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്
ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുന്നത് വഴി വെള്ളത്തിലൂടെ കോളി ഫാം ബാക്ടീരിയകൾ കോഴികളുടെ ശരീരത്തിൽ പ്രവേശിക്കുന്നു ഇത് കോഴികളുടെ പ്രതിരോധ ശേഷി നഷ്ടപെടുത്തുന്നു .വെള്ളത്തിൽ കോളി ഫാം ഇല്ലാതാക്കാൻ വാട്ടർ സാനിറ്ററുകൾ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കണം .ശുദ്ധീകരിച്ച വെള്ളം മാത്രം അവക്ക് കുടിക്കാൻ കൊടുക്കുക .മഴക്കാലങ്ങളിൽ കോഴി കളിൽ കാണാറുള്ള മറ്റൊരു അസുഖമാണ് രക്താതിസാരം ഇതിന്റെ രോഗാണുക്കൾ കോഴിയുടെ ശരീരത്തിൽ പ്രവേശിച്ച് മുന്നോ നാലോ ദിവസം കഴിഞ്ഞാലേ മനസ്സിലാവുകയുള്ളൂ ഇത് രക്താതിസാരം ആണെന്ന് . കോഴി കഷ്ടത്തിൽ ചോരയുടെ അംശം കാണുന്നു ഇതാണ് ഇതിന്റെ ലക്ഷണം .രക്താതിസാരം വന്നാൽ കോഴികളിലെ തൂക്കത്തിന് പെട്ടെന്ന് കുറവ് വരും .കൃത്യസമയത്ത് മരുന്ന് നൽകിയാൽ രോഗം പടരാതെ ഇവയെ രക്ഷിക്കാം .ദിവസം വൈകും തോറും മരണനിരക്ക് കൂടാൻ കാരണമാകും സൂക്ഷമായ നിരീക്ഷണവും കൃത്യ സമയത്ത് മരുന്ന് നൽകുന്നതും ചെയ്യുന്നത് വഴി രോഗത്തെ നിയന്ത്രിക്കാം .മൂന്നാമതായി കോഴി തീറ്റകൾ വൃത്തി ഹീനമായ അന്തരീക്ഷത്തിൽ വയ്ക്കുന്നത് വഴിയും കോഴികളുടെ ശരീരത്തിൽ ബാക്ടീരിയ കയറാൻ ഇടയാക്കും അതിനാൽ മഴക്കാലങ്ങളിൽ ഈർപ്പം തട്ടാത്ത സ്ഥലങ്ങളിൽ തീറ്റ സൂക്ഷിക്കാം .വൻ തോതിൽ തീറ്റ ഇറക്കി സ്റ്റോർ ചെയ്യാതിരിക്കാം .ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ കോഴികളിൽ രോഗം വരാതെ സംരക്ഷിക്കാം .
Share your comments