കർഷകർക്ക് ഒരു സഹായിയായവിപണിയിലെത്തിയിരിക്കുക യാണ് കാടുവെട്ടി യന്ത്രമെന്നു വിളിക്കുന്ന ബ്രഷ് കട്ടര്‍ . കള മുറിച്ചുമാറ്റാനും തീറ്റപ്പുല്ല് മുറിച്ചെടുക്കാനും നെല്ല് കൊയ്യാനും തോട്ടം പ്രൂണ്‍ ചെയ്യാനുമെല്ലാം ഉപയോഗിക്കാം. ഏഴ് കിലോഗ്രാമില്‍ കുറഞ്ഞ ഭാരം മാത്രമുള്ള ഈ യന്ത്രം വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും. വനിതകൾക്കും ഇതുപ്രവർത്തിപ്പിക്കാം ചെറിയ ചെലവാണ് മറ്റൊരു പ്രത്യേകത. 25 സെന്റ് സ്ഥലത്തെ കളകള്‍ മാറ്റാന്‍ ഒരു മണിക്കൂര്‍ തന്നെ ധാരാളം. ചെറിയ ഇടകളിലും പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രഷ്‌കട്ടറിന്റെ ഇന്ധനച്ചെലവും കുറവാണ്.

ബാഫിള്‍ ചേര്‍ത്ത കാടുവെട്ടി യന്ത്രമാണ് നെല്ല് കൊയ്യാന്‍ ഉപയോഗിക്കുന്നത്. വയലില്‍ ചെളികെട്ടി നില്‍ക്കുന്നതും നെല്ല് ചാഞ്ഞ് വീഴുന്നതും ബ്രഷ് കട്ടറിന് പ്രശ്‌നമേയല്ല. ഒരാള്‍ക്ക് ഒരു ദിവസംകൊണ്ട് രണ്ട് ഏക്കറിലെ നെല്ല് കൊയ്യാം. കൊയ്ത നെല്ല് ഒരേ രീതിയില്‍ മുറിച്ചിടാന്‍ ബ്രഷ് കട്ടറിന് കഴിയും. ആവശ്യത്തിനനുസരിച്ച് വൈക്കോല്‍ താഴ്ത്തി അരിയുന്നതിനുള്ള ക്രമീകരണങ്ങളും ബ്രഷ് കട്ടറിലുണ്ട്.
പരിസരമലിനീകരണം സൃഷ്ടിക്കാത്ത 2.5 കുതിരശക്തി എന്‍ജിനുള്ള ബ്രഷ്‌കട്ടര്‍ ആക്‌സിലറേറ്റര്‍ ഉപയോഗിച്ച് ഒരിക്കലും സ്റ്റാര്‍ട്ട് ചെയ്യരുത്. ശുദ്ധമായ പെട്രോള്‍ മാത്രമേ ഇതില്‍ ഇന്ധനമായി ഉപയോഗിക്കാവൂ. ഓരോ 30 മണിക്കൂര്‍ ഉപയോഗത്തിനുശേഷവും 20 ഗ്രാം ഗ്രീസ് നിറയ്ക്കുവാനും 50 മണിക്കൂര്‍ ഉപയോഗിച്ചശേഷം ഓയില്‍ മാറ്റാനും ശ്രദ്ധിക്കണം. സ്റ്റാര്‍ട്ട് ചെയ്യുന്നതിനുമുമ്പ് ഓയിലിന്റെ അളവ് പരിശോധിക്കുന്നത് പ്രവര്‍ത്തനക്ഷമത കൂട്ടും.ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ വിപണിവിലയുള്ള ബ്രഷ്‌കട്ടര്‍ സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലും കൃഷിവകുപ്പിന്റെ യന്ത്രവത്കരണപദ്ധതിയിലും ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്കു സാമ്പത്തിക സഹായവും നല്‍കിവരുന്നു.
English Summary: Sthil Brush Cutter
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments