കൃഷിസ്ഥലത്തെ പരിസ്ഥിതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി വിളപ്പൊലിമ ഇറപ്പാക്കുന്ന നൂതന സമ്പ്രദായമാണ് ഇക്കോളജിക്കല്‍ എന്‍ജിനിയറിംഗ് അഥവാ പരിസ്ഥിതി എന്‍ജിനിയറിംഗ്. കൃഷിയിടത്തിന്‍റെ വരമ്പില്‍ പൂച്ചെടികള്‍ നിരത്തി വളര്‍ത്തുന്നത് ഇതില്‍ ഒറു രീതിയാണ്. നെല്‍പ്പാടത്തും പച്ചക്കറിത്തോട്ടത്തിലും ഇതു സാദ്ധ്യമാണ്. കൃഷിയ്ക്ക് ഒറു മാസം മുന്‍പ് തന്നെ പൂച്ചെടികളുടെ ഒരു നിര വളര്‍ത്തണം. ഇതിന് ചെണ്ടുമല്ലി, സൂര്യകാന്തി, വെണ്ട, പയര്‍, ചോളം, എളള്, തുളസി, സീനിയ തുടങ്ങിയ ചെടികള്‍ വളര്‍ത്താം. പ്രധാന വിള കായിക വളര്‍ച്ചാദിശയിലേക്ക് കടക്കുന്നതിലൂടെ സ്വാഭാവികമായി കീടശല്യവും ആരംഭിക്കും. ഇതോടൊപ്പം ചുറ്റുമുളള പൂച്ചെടികളിലേക്ക് കീടങ്ങള്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും. ഇതോടെ പ്രധാന വിളകള്‍ ഇതിന്‍റെ ശല്യത്തില്‍ നിന്നൊഴിവാകുന്നു. സൂര്യകാന്തിയും ചെണ്ടുമല്ലിയും ചിലന്തികളെ ആകര്‍ഷിക്കും. അവിടെ ഇവ വല കെട്ടി ഓലചുരുട്ടിയേയും തണ്ടുതുരപ്പനേയും അവയുടെ ശലഭങ്ങളേയും പുഴുക്കളേയും കുടുക്കി കൊല്ലും. ഇതിനു പുറമേ ചെടികള്‍ക്ക് മണ്ണിനടിയിലെ പരിസരവും സസ്യവളര്‍ച്ചയ്ക്ക് അനുകൂലമാക്കിത്തീര്‍ക്കാന്‍ കഴിയും. ചെണ്ടുമല്ലിയുടെ വേരിലെ സ്രവം മണ്ണിലെ നിമ വിരകളെ അകറ്റും, കുമിള്‍-ബാക്റ്റീരിയത് രോഗങ്ങളെ അകറ്റും. ഇങ്ങനെ മണ്‍നിരപ്പിനു താഴെയും മുകളിലുളള പരിസരം സസ്യവളര്‍ച്ചയ്ക്ക് അനുകൂലമാക്കിത്തീര്‍ക്കാന്‍ പരിസ്ഥിതി എന്‍ജിനിയറിംഗിനു കഴിയും. ഇതിനായി നാം പ്രത്യേകം സ്ഥലം കണ്ടെത്തേണ്ടതില്ല. കൃഷിസ്ഥലത്തിന്‍റെ അതിര്‍ത്തിയിലും ഇടവരമ്പിലും ഇടം കണ്ടെത്തിയാല്‍ മാത്രം മതി. വര്‍ണ്ണഭംഗിയുളള പൂക്കള്‍ അതിരിട്ടു നില്‍ക്കുന്ന പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളും കണ്ണിനു ഇമ്പമേകും. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഇതിന്‍റെ ഏറ്റവും വലിയ നേട്ടം ഇവിടെങ്ങും ഒരു തുളളിപോലും രാസകീടനാശിനി പ്രയോഗിക്കേണ്ടി വരുന്നില്ല എന്നതാണ് ജൈവകൃഷിയ്ക്ക് പ്രചാരം വര്‍ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് പരിസ്ഥിതി എന്‍ജിനിയറിഗിന് അനന്തസാധ്യതകളുണ്ട്.
വരമ്പ് പൂന്തോപ്പായാല്‍ വിളകള്‍ക്ക് സ്വസ്ഥം
കൃഷിസ്ഥലത്തെ പരിസ്ഥിതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി വിളപ്പൊലിമ ഇറപ്പാക്കുന്ന നൂതന സമ്പ്രദായമാണ് ഇക്കോളജിക്കല്‍ എന്‍ജിനിയറിംഗ് അഥവാ പരിസ്ഥിതി എന്‍ജിനിയറിംഗ്. കൃഷിയിടത്തിന്‍റെ വരമ്പില്‍ പൂച്ചെടികള്‍ നിരത്തി വളര്‍ത്തുന്നത് ഇതില്‍ ഒറു രീതിയാണ്. നെല്‍പ്പാടത്തും പച്ചക്കറിത്തോട്ടത്തിലും ഇതു സാദ്ധ്യമാണ്.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments