വർഷത്തിൽ ഒരു തവണയാണ് കൂർക്ക കൃഷി. പ്രധാനമായും മഴയെ ആശ്രയിച്ചുള്ള വിളയായതിനാൽ ഇടവ മാസം പകുതിയോടെ തല മുറിച്ചു നടന്നു. അതായത് മെയ് മാസം അവസാനം. കുംഭമാസം 20ന് എടുത്ത് വിത്തുപാകി തലകൾ ഉണ്ടാക്കിയെടുക്കണം. വേനൽക്കാലമായതിനാൽ ആവശ്യാനുസരണം നനയ്ക്കണം. വൃത്താകൃതിയും ചെറിയ ചുഴിയുള്ള വിത്തുകളാണ് തലകൾ ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത്.
വിത്തിന് ശരാശരി തൂക്കം 15 ഗ്രാം ആണ്. ഉദ്ദേശം 10 കിലോഗ്രാം പച്ച കൂർക്ക എടുത്തു ഉണക്കി സൂക്ഷിച്ചാൽ ഏതാണ്ട് ഏഴ് കിലോഗ്രാം വിത്തുകൾ ലഭ്യമാകും. ഇവ തണലത്ത് ചാക്കിൽ പരത്തി മുളപ്പിക്കണം. 10 സെൻറ് നേഴ്സറിയിൽ പാകാൻ 20 കിലോ ഗ്രാം വിത്ത് വേണ്ടിവരും.
നിലമൊരുക്കൽ (Cultivation Methods)
കൃഷിസ്ഥലം മൂന്നുതവണ ഉഴുതുമറിച്ച് ശേഷം കട്ടകൾ ഉടച്ച് നിരത്തി നിരപ്പാക്കണം. ഇവിടെ കിളച്ചു മറിച്ചു തലകൾ നടത്തുന്നതിന് ആവശ്യമായ ഏരികൾ എടുക്കണം. ഇതിനുവേണ്ടി അര അടി ഉയരത്തിലും രണ്ടര അടി വീതിയിലും ഉള്ള വരമ്പുകൾ ഉണ്ടാക്കുക. അതിലേക്ക് പൊടിച്ച ആട്ടിൻകാഷ്ഠം, ചാണകപ്പൊടി, കുമ്മായം, ചാരം എന്നിവ ചേർത്തിളക്കി മണ്ണുമായി ചേർത്ത് കൂർക്ക തലകൾ നടാം. നടന്ന തലകൾക്ക് ശരാശരി നീളം ഏകദേശം എട്ട് ഇഞ്ച് ആയിരിക്കണം. തലകളുടെ ശരാശരി നീളം ഏകദേശം ഒരിഞ്ച് ഒഴിച്ചുള്ള ഭാഗം മണ്ണിനടിയിൽ ചരിച്ചു വയ്ക്കുക. മഴക്കാലത്ത് നന വേണ്ട.
അനുബന്ധ വാർത്തകൾ: കൂർക്ക കഴിച്ചാൽ അസിഡിറ്റി ഉണ്ടാകുമോ?
വളപ്രയോഗം(Fertilizer application)
തല പാകിയതിന് ശേഷം 25 ദിവസത്തിനുള്ളിൽ ആദ്യഘട്ട വള പ്രയോഗം നടത്താം. ഒരേക്കറിൽ 25 കിലോഗ്രാം യൂറിയ, 60 കിലോഗ്രാം രാജ് ഫോസ്, 30 കിലോ ഗ്രാം പൊട്ടാഷ് എന്നിവ നൽകാം. മുറിച്ചു നട്ട് 45 ദിവസത്തിനുള്ളിൽ രണ്ടാംഘട്ട രാസവളം നൽകുന്നു. ഇതിനായി ഒരേക്കറിലേക്ക് 15 കിലോഗ്രാം യൂറിയ, 16 കിലോ ഗ്രാം പൊട്ടാഷ് എന്നിവ മതിയാകും. തലകൾ മുറിച്ചു നട്ട് 25 ദിവസത്തിനുള്ളിൽ അവസാനഘട്ട രാസവളം ഏക്കറിന് 13 കിലോ ഗ്രാം യൂറിയ, 16 ഗ്രാം പൊട്ടാഷ് എന്നിവ നൽകാം.
അനുബന്ധ വാർത്തകൾ: കിഴങ്ങ് വിളയിലെ താരങ്ങൾ
വിളവെടുപ്പ്
ഒരേക്കർ സ്ഥലത്ത് ഏകദേശം ആറ് ടൺ വരെ വിളവ് ലഭിക്കുന്നു. തലകൾ നട്ട് മൂന്നര നാലു മാസം കഴിഞ്ഞാൽ വിളവെടുപ്പ് തുടങ്ങാം. വിളവെടുത്ത കൂർക്കയിൽ ഈർപ്പത്തിന്റെ അംശം ഉണ്ടാകാൻ പാടുള്ളതല്ല.
അനുബന്ധ വാർത്തകൾ: ഔഷധ ഗുണങ്ങളുടെയും, പോഷകാംശങ്ങളുടെയും കലവറയാണ് ഈ കിഴങ്ങ് ഇനങ്ങൾ
Share your comments