1. Farm Tips

പിഎഎൻഎസ് സംവിധാനം പ്രയോജനപ്പെടുത്തൂ.. ശക്തമായ കാറ്റ് വന്നാലും വാഴ ഒടിയില്ല

പ്രതികൂല കാലാവസ്ഥ പലപ്പോഴും നമ്മുടെ വിളകളുടെ നാശത്തിന് കാരണമായ ഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് വാഴകൃഷി ചെയ്യുന്ന കർഷകന് തീരാ തലവേദന സൃഷ്ടിക്കുന്നതാണ് ശക്തമായ കാറ്റ്.

Priyanka Menon

പ്രതികൂല കാലാവസ്ഥ പലപ്പോഴും നമ്മുടെ വിളകളുടെ നാശത്തിന് കാരണമായ ഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് വാഴകൃഷി ചെയ്യുന്ന കർഷകന് തീരാ തലവേദന സൃഷ്ടിക്കുന്നതാണ് ശക്തമായ കാറ്റ്. അതുകൊണ്ടുതന്നെ ഈയൊരു പ്രതിസന്ധിയെ മറികടക്കാൻ വേണ്ടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സംവിധാനമാണ് പോർട്ടബിൾ അഗ്രികൾച്ചർ നെറ്റ്‌വർക്ക് സിസ്റ്റം.

ഈ സംവിധാനത്തെക്കുറിച്ച് ഇതിനോടകം തന്നെ പല കർഷകരും കേട്ടിരിക്കും. എങ്കിൽ ഇനിയും അറിയാത്തവർ ഉണ്ടെങ്കിൽ വാഴകൾക്കും മറ്റു ദുർബല വിളകളും സംരക്ഷിക്കുവാൻ വേണ്ടി ഏറ്റവും മികച്ച ഉപാധിയാണ് പിഎഎൻഎസ്.

എന്താണ് പോർട്ടബിൾ അഗ്രികൾച്ചർ നെറ്റ്‌വർക്ക് സിസ്റ്റം

ഇത് കോൺക്രീറ്റ് അടിത്തറയിൽ സ്ഥാപിച്ചിരിക്കുന്ന ജിഐ പൈപ്പുകളാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സ്കൂൾ ഓഫ് എൻജിനീയറിങ് ഐടി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ എം. ബി സന്തോഷ് കുമാറും കമ്പ്യൂട്ടർ അപ്ലിക്കേഷൻ വകുപ്പ് പ്രൊഫസർ ഡോക്ടർ കണ്ണനും പുളിങ്കുന്ന് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എൻ സുനിൽ കുമാറും ചേർന്നാണ് ഈ സംവിധാനം 2019 ൽ വികസിപ്പിച്ചെടുത്തത്. വളരെ ചെലവ് കുറഞ്ഞ ഈ സാങ്കേതിക വിദ്യ നിരവധി കർഷകർക്കാണ് പ്രയോജനകരമായി മാറിയത്. സർവകലാശാലയിൽ തന്നെ ഉള്ള ഒരു അധ്യാപകനെ കൃഷിയിടത്തിലാണ് ഈ സാങ്കേതിക വിദ്യ ആദ്യം പരീക്ഷിച്ചത്. ഈ സാങ്കേതികവിദ്യക്ക് യാതൊരു തരത്തിലുള്ള ദോഷങ്ങൾ ഇല്ലെന്ന് മാത്രമല്ല, കർഷകരെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടാതെ പിടിച്ചു നിർത്തുകയും ചെയ്യുന്നു. അത്രത്തോളം കർഷക സൗഹൃദമായി നിർമ്മിച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യ സ്ഥാപിക്കുന്നത് കൃഷിയിടത്തിന്റെ അതിരുകൾക്ക് പുറത്താണ്. ജിഐ പൈപ്പുകളിൽ നിന്ന് ഓരോ വാഴയിലേക്കും ചരടുകളും വളയങ്ങളും ചേർത്ത് താങ്ങിനിർത്തുന്ന സാങ്കേതികവിദ്യയാണ് ഇത്. ഈ സംവിധാനം വാഴത്തടയ്ക്ക് കേടു വരാത്ത വിധത്തിൽ കയർ, വാഴനാര്, കാൻവാസ് എന്നിവ ഉപയോഗിച്ച് വേണം വളയം ഉണ്ടാക്കാൻ.

Strong winds can cause severe headaches, especially for banana growers. Therefore, the Portable Agriculture Network System is a system developed by Cochin University of Science and Technology to overcome this crisis.

പല വിദേശ രാജ്യങ്ങളിലും ഇത്തരത്തിൽ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും അതെല്ലാം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. കൂടാതെ കൃഷിയിടത്തിലെ ഒരു വലിയ ഭാഗം ഇതിനായി മാറ്റിവയ്ക്കുന്ന അവസ്ഥയും സംജാതമാകുന്നു. എന്നാൽ ഈ സംവിധാനങ്ങൾക്ക് ദോഷവശങ്ങൾ ഇല്ല. കൂടാതെ ചെറിയ സ്ഥലത്ത് സ്ഥാപിക്കുവാനും സാധിക്കും.

English Summary: Take advantage of the PANS system. Bananas do not break even in strong winds

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds