ഒട്ടുതൈകളുടെ രീതി കേരളത്തിൽ ഏറെ പ്രചാരത്തിൽ ഉള്ളതാണ്. ഈ രീതിയെ കായിക പ്രവർധന രീതി എന്ന് പറയുന്നു. മാതൃ വൃക്ഷത്തിൻറെ ഒരു ഭാഗം അടുത്ത തലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതുകൊണ്ട് തന്നെയാണ് ഈ രീതി ഇത്രയധികം പ്രിയമുള്ള കൈമാറിയത്. മാതൃ വൃക്ഷത്തിൻറെ അതെ ഗുണങ്ങൾ തന്നെ ഒട്ടുതൈകളും പ്രകടിപ്പിക്കുന്നു. ഏകദേശം മൂന്നു വർഷം ആകുമ്പോഴേക്കും വിളവ് തരുന്ന ഒട്ടുതൈകൾ വീട്ടുവളപ്പിൽ വച്ചുപിടിപ്പിക്കുന്നത് കൂടുതൽ ആദായം ഒരുക്കാൻ നമ്മളെ പ്രാപ്തമാക്കുന്ന ഒന്നാണ്.
മാതൃ വൃക്ഷം പോലെ അധികം ഉയരത്തിൽ വളരില്ല മറിച്ച് ചില്ലകൾ ഉണ്ടാകുന്നു. ധാരാളം കൊമ്പുകൾ ഉണ്ടാകുന്നതിന് ലക്ഷണം ധാരാളം കായ്പിടുത്തം ഉണ്ടാകുന്നതാണ്. നല്ല രീതിയിൽ വളപ്രയോഗവും നനയും നൽകിയാൽ വിളവ് കൂടുന്നതാണ്. സ്ഥലലഭ്യത കുറച്ചു മതിയെന്ന് കാര്യവും ഒട്ടു തൈകളോടുള്ള ഇഷ്ടം കൂടുന്നു. തുടർച്ചയായി ഇവയിൽനിന്ന് വിളവ് ലഭിക്കുന്നു.
The method of grafting is very popular in Kerala. This method is called sports performance method. This method is so beloved that a part of the mother tree is preserved for the next generation
മികച്ച ഒട്ടുതൈകൾ എങ്ങനെ തിരഞ്ഞെടുക്കാം
1. ആറുമാസമെങ്കിലും വളർച്ചയെത്തിയ ഒട്ടുതൈകൾ വാങ്ങാൻ നമ്മൾ ശ്രദ്ധിക്കണം
2.30-45 സെന്റീമീറ്റർ ഉയരം ഉള്ള തൈകൾ ആണ് കൂടുതൽ നല്ലത്.
3. ചെറിയ ഇനം ഒട്ടുതൈകൾ വാങ്ങുമ്പോൾ 7-10 ഇലകൾ ഉണ്ടായിരിക്കണം
4. ഒട്ടിപ്പ് ഭാഗം പോളിത്തീൻ കവറിലെ മൺ പരപ്പിൽ നിന്ന് ഏകദേശം 20 സെന്റീമീറ്റർ ഉയരത്തിൽ ആയിരിക്കണം.
5. തൈകൾ വാങ്ങുമ്പോൾ നല്ല പച്ച നിറം ഉള്ളതും, കരുത്തുറ്റ ഇലകൾ ഉള്ളതും ആകണം
Share your comments