പ്രായാധിക്യം മൂലം തെങ്ങുകൾ ഉല്പാദനക്ഷമത തീരെക്കുറഞ്ഞു സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന സാഹചര്യങ്ങളിലാണ് തെങ്ങിൻതോപ്പിൽ അടിതൈ വയ്ക്കുന്നത്. പ്രായംചെന്ന തെങ്ങുകൾ ഘട്ടംഘട്ടമായി നാലുവർഷംകൊണ്ട് മുറിച്ചു മാറ്റുന്നു. ആദ്യമായി അടിതൈ വയ്ക്കാനുള്ള സ്ഥലം തെങ്ങിൻതോപ്പിൽ അടയാളപ്പെടുത്തണം.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷി ചെയ്‌ത് ആദായമുണ്ടാക്കാനുള്ള ടിപ്പുകൾ
ആദ്യഘട്ടത്തിൽ വർഷത്തിൽ പത്ത് തേങ്ങയിൽ കുറഞ്ഞ വിളവ് തരുന്ന ഏറ്റവും കുറഞ്ഞ ഉത്പാദനക്ഷമത ഉള്ള തെങ്ങുകളും അടിതൈ വയ്ക്കാൻ തയ്യാറാക്കിയ കുഴികൾക്ക് അടുത്തുള്ള തെങ്ങുകളും മുറിച്ചു മാറ്റണം. ബാക്കിയുള്ള തെങ്ങുകളുടെ മൂന്നിലൊരുഭാഗം വീതം രണ്ടാംവർഷം,മൂന്നാംവർഷം, നാലാം വർഷം എന്നിങ്ങനെ മുറിച്ചു നീക്കണം.
Coconut plantations are rooted in conditions where the productivity of the coconuts decreases due to old age and causes economic losses.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൻ തൈ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
തെങ്ങിൻതോട്ടത്തിൽ നിലവിലുള്ള പ്രായമേറിയ തെങ്ങുകൾ ക്രമരഹിതമായി നിശ്ചിത അകലത്തിൽ അല്ലാതെയാണുള്ളതെങ്കിൽ ആദ്യവർഷത്തിൽ ഒരു മീറ്റർ ചുറ്റളവിലുള്ള തെങ്ങുകൾ, രണ്ട് മീറ്റർ ചുറ്റളവിലുള്ള തെങ്ങുകൾ, മൂന്നാം വർഷത്തിൽ മൂന്ന് മീറ്റർ ചുറ്റളവിലുള്ള തെങ്ങുകൾ ബാക്കിയുള്ളവ നാലാം വർഷത്തിൽ എന്ന രീതിയിൽ മുറിച്ച് മാറ്റാവുന്നതാണ്.
തൈകൾ തമ്മിൽ ഉള്ള അകല ക്രമീകരണം
ശരിയായ അകലത്തിൽ തെങ്ങിൻ തൈകൾ നടണം. തൈകൾ തമ്മിലുള്ള അകലം പൊതുവേ ഏഴര മീറ്റർ ആണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. സമചതുരാകൃതിയിൽ നട്ടാൽ ഒരു ഹെക്ടറിൽ 175 തൈകൾ വരെ നടാവുന്നതാണ്. ത്രികോണ സമ്പ്രദായത്തിൽ 25 വരെ തൈകൾ കൂടുതലായി ഒരു ഹെക്ടറിൽ നടാൻ സാധിക്കും.
ഒറ്റവരി സമ്പ്രദായത്തിൽ നട്ടാൽ തെങ്ങിൻ തൈകൾ തമ്മിലുള്ള അകലം അഞ്ചര മീറ്റർ ആയിരിക്കും. വെള്ളക്കെട്ടില്ലാത്ത നല്ല നീർവാർച്ചാ സൗകര്യമുള്ള മണ്ണിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭത്തോടെ തൈകൾ നടാവുന്നതാണ്. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ ഇടവപ്പാതി തുടങ്ങുന്നതിന് ഒരു മാസം മുൻപ് തൈകൾ നടാം.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും.
Share your comments