ചെടികൾക്ക് പോഷണവും, മണ്ണിന് ഫലഭൂയിഷ്ഠതയും വർദ്ധിപ്പിക്കുവാൻ കർഷകർ ഉപയോഗിക്കുന്ന സസ്യ പോഷണ രീതിയാണ് കമ്പോസ്റ്റ്. കമ്പോസ്റ്റ് നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ജൈവമാലിന്യ കമ്പോസ്റ്റ്. ജൈവ മാലിന്യ കമ്പോസ്റ്റ് നിർമ്മാണത്തിൽ അവലംബിക്കാവുന്ന പ്രധാനപ്പെട്ട രണ്ട് രീതികളാണ് ചുവടെ ചേർക്കുന്നത്.
ബാംഗ്ലൂർ രീതി
ബാംഗ്ലൂർ രീതിയിൽ ജൈവമാലിന്യ കമ്പോസ്റ്റ് ഒരുക്കുമ്പോൾ 25 സെൻറീമീറ്റർ കനത്തിൽ ഉണങ്ങിയ മാലിന്യം കുഴിയിൽ നിരത്തി പശുവിൻ ചാണകം വെള്ളത്തിൽ ചേർത്തുണ്ടാക്കുന്ന കുഴമ്പ് മുകളിൽ നിരത്തുന്നു. ഈർപ്പമുള്ള മാലിന്യം അടുക്കിനു മുകളിൽ വീണ്ടും അടങ്ങിയ മാലിന്യം ഇടുന്നു. ഭൂനിരപ്പിൽ നിന്ന് അരമീറ്റർ ഉയരത്തിൽ ആകുന്നതുവരെ ഇപ്രകാരം ഉണങ്ങിയ മാലിന്യവും ചാണക കുഴമ്പു ഇട്ടു കൊണ്ടിരിക്കുക 15 ദിവസത്തേക്ക് ഇതുമൂടാതെ തുറന്ന് തന്നെ വയ്ക്കുക. പിന്നീട് നനച്ച് കുതിർത്ത് ചെളി കൊണ്ട് പൊതിഞ്ഞു അനക്കാതെ 5 മാസത്തേക്ക് അല്ലെങ്കിൽ ഉപയോഗിക്കുന്നത് വരെ വെക്കുക.
Compost is a plant nutrient method used by farmers to increase plant nutrition and soil fertility. Biomass compost is the most important part of compost making.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കാം
കോയമ്പത്തൂർ രീതി
മാലിന്യ വസ്തുക്കൾക്ക് അനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലുള്ള കുഴികളിൽ ആണ് കോയമ്പത്തൂർ രീതിയിൽ ജൈവമാലിന്യ കമ്പോസ്റ്റ് നിർമ്മിക്കുന്നത്. ഒരു അടുക്ക് മാലിന്യ വസ്തു ആദ്യം കുഴിയിലേക്ക് ഇടുന്നു. അതിനുമുകളിൽ രണ്ടര മുതൽ പത്ത് കിലോഗ്രാം ചാണകം അഞ്ച് ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് നനയ്ക്കുന്നു. അതിനു മുകളിൽ ഒരു കിലോഗ്രാം എല്ലുപൊടി വിതറുന്നു. ഇതുപോലുള്ള അടുക്കുകൾ ഒന്നിനുമുകളിലൊന്നായി നിരത്തി ഭൂനിരപ്പിൽ നിന്നും ഏഴര മീറ്റർ ആകുന്നതുവരെ ഉയർത്തുക തുടർന്ന് ഇത് കുതിർത്ത് ചെളി കൊണ്ട് പൊതിഞ്ഞ എട്ടുമുതൽ പത്തു ആഴ്ചകളോളം ഇളക്കമില്ലാതെ വയ്ക്കുക. പിന്നീട് പൊതിഞ്ഞ ചെളി നീക്കം ചെയ്ത് ഒന്നിളക്കി ദീർഘചതുരാകൃതിയിൽ ആക്കി തണലിൽ സൂക്ഷിക്കുക.
Share your comments