മണ്ണിനെ സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് പുതയിടൽ. മണ്ണിലെ ജൈവാംശം നിലനിർത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഈ രീതി മികച്ചതാണ്. നമ്മുടെ വീട്ടുവളപ്പിലെ ജൈവ വസ്തുക്കൾ കൊണ്ട് പുതയിടൽ നടത്തുമ്പോൾ ഇത് കാലക്രമത്തിൽ ദ്രവിച്ചു പോകുന്നതിനൊപ്പം മണ്ണിന്റെ വളക്കൂറ് വർദ്ധിക്കുകയും മണ്ണിന്റെ പോഷകങ്ങൾ ഒലിച്ചു പോകാതെ കാത്തുസൂക്ഷിക്കാനും സാധിക്കുന്നു.
മണ്ണിരയുടെയും സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, മണ്ണിൻറെ സ്വാഭാവിക ഘടന നിലനിർത്തുവാനും ഈ പ്രക്രിയ വഴി കഴിയുന്നു. മഴത്തുള്ളികൾ നേരിട്ട് മണ്ണിൽ പതിച്ചുണ്ടാവുന്ന മണ്ണൊലിപ് ഒരുപരിധിവരെ തടഞ്ഞു നിർത്താനും സാധിക്കും. ഇതുകൂടാതെ മണ്ണിലൂടെ പകരുന്ന പല രോഗാണുക്കളും കീടങ്ങളും മറ്റു കൃഷിയിടത്തിലെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതും തടയുകയും ചെയ്യാം.
പുതയിടലിൽ എന്തൊക്കെ ഉപയോഗിക്കാം?
പുതയിടൽ നടത്തുവാൻ വൈക്കോൽ, ഉണങ്ങിയ ഇലകൾ, കരിയില, ഉണക്ക ഓല, മരത്തിൻറെ പുറംതൊലി അറക്കപൊടി, ചകിരി തുടങ്ങിയവ ഉപയോഗിക്കാം. തെങ്ങിൻ തടങ്ങളിൽ ചകിരിച്ചോറ്, അടയ്ക്കാത്തോട് തുടങ്ങിയവ വിരിക്കുന്നതാണ് നല്ലത്. പച്ചക്കറി വിളകൾക്ക് കൂടുതൽ അഭികാമ്യം കരിയിലകൾ ആണ്. അറക്കപ്പൊടി, മരിച്ചീളുകൾ, ചെറു ശിഖരങ്ങൾ എന്നിവ സാവധാനമേ ചീയുകയുള്ളൂ
പുതയടലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതയിടുമ്പോൾ കാർഷിക അവശിഷ്ടം ഒന്നു ഉണങ്ങി വാടിയ ശേഷം ഇടുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യാത്തപക്ഷം അഴുകി തുടങ്ങുമ്പോൾ ഉണ്ടാകുന്ന ചൂടും രാസപ്രവർത്തനങ്ങളും ചെടിയെ ബാധിക്കും. ഒന്നിച്ചു കൂടി ഇടാതെ മുഴുവനും രണ്ടുമുതൽ ആറിഞ്ച് കനത്തിൽ വരെ പുത ഇടാം. ചുവട് മറയാതെ ചെടിയുടെ ചുവട്ടിൽ നിന്ന് കുറച്ച് അകലം പാലിക്കണം. ജലാംശം കൂടുതലുള്ള ജൈവവസ്തുക്കൾ പുത ഇടാൻ ഉപയോഗിക്കുമ്പോൾ പുതയുടെ കനം മൂന്നിൽ കൂടരുത്.
Mulching is the most effective way to protect the soil. This method is excellent for retaining soil biomass and preventing soil erosion.
പുതയിട്ട വസ്തുക്കൾ ചീഞ്ഞു നാറുന്ന പക്ഷം ഇവ ഇളക്കിമറിച്ചു വായുസഞ്ചാരം ഉറപ്പാക്കുക. ചെടികൾക്ക് ആവശ്യമുള്ള മണ്ണിലെ 5% ജലാംശം നിലനിർത്താൻ പുതയിടൽ തന്നെയാണ് ഏറ്റവും മെച്ചപ്പെട്ട രീതി.
Share your comments