<
  1. Farm Tips

മീലിമുട്ടയേയും ശൽക്കകീടങ്ങളെയും നിയന്ത്രിക്കാൻ ഒരു ഉപായം.

പ്രധാനമായും രണ്ട് വിളപരിപാലനം നിർദ്ദേശങ്ങളാണ് ഇവിടെ പരാമർശിക്കാൻ പോകുന്നത്. ആദ്യത്തേത് കുരുവില്ലാത്ത മാമ്പഴം ലഭിക്കുവാൻ വേണ്ടി ചെയ്യേണ്ടതും, രണ്ടാമത്തേത് നമ്മുടെ പച്ചക്കറിത്തോട്ടങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്ന മീലിമുട്ടയേയും, പരന്ന ആകൃതിയിൽ ഉള്ള സ്ഥലത്ത് ശൽക്ക കീടങ്ങളെയും നിയന്ത്രിക്കാനുള്ള വഴിയും.

Priyanka Menon
മാമ്പഴം
മാമ്പഴം

പ്രധാനമായും രണ്ട് വിളപരിപാലനം നിർദ്ദേശങ്ങളാണ് ഇവിടെ പരാമർശിക്കാൻ പോകുന്നത്. ആദ്യത്തേത് കുരുവില്ലാത്ത മാമ്പഴം ലഭിക്കുവാൻ വേണ്ടി ചെയ്യേണ്ടതും, രണ്ടാമത്തേത് നമ്മുടെ പച്ചക്കറിത്തോട്ടങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്ന മീലിമുട്ടയേയും, പരന്ന ആകൃതിയിൽ ഉള്ള സ്ഥലത്ത് ശൽക്ക കീടങ്ങളെയും നിയന്ത്രിക്കാനുള്ള വഴിയും.

1. പുഴു ഇല്ലാത്ത മാമ്പഴം കിട്ടുവാൻ വിളഞ്ഞ മാങ്ങകൾ പറിച്ചെടുത്ത് ഒരു ബക്കറ്റ് തിളച്ച വെള്ളവും, മുക്കാൽ ബക്കറ്റ് സാധാരണ ഊഷ്മാവിൽ ഉള്ള വെള്ളവും കൂട്ടി ചേർത്തതിൽ ലിറ്ററിന് ഒരു ഗ്രാം എന്ന തോതിൽ കറിയുപ്പ് ചേർത്ത് 15 മിനിറ്റോളം മുക്കിവയ്ക്കുക. അതിനുശേഷം ഈ മാങ്ങ പുറത്തെടുത്ത് സാധാരണ വെള്ളത്തിൽ കഴുകി തുടച്ചതിനുശേഷം പാക്ക് ചെയ്യുകയോ പഴുപ്പിക്കാൻ വയ്ക്കുകയോ ചെയ്താൽ പുഴുവില്ലാത്ത മാമ്പഴം ലഭിക്കും.

2. നമ്മൾ നട്ടു വളർത്തുന്ന പല പച്ചക്കറി ചെടികളിലും കാണുന്ന ഒന്നാണ് വെളുത്ത പഞ്ഞി പോലുള്ള മീലിമുട്ടയും, പരന്ന ആകൃതിയിലുള്ള ശൽക്കകീടങ്ങളും. ഇവയെ പ്രതിരോധിക്കാൻ ആയി 5 ഗ്രാം ബാർസോപ്പ് ചെറുതായി അരിഞ്ഞ് ചൂട് വെള്ളത്തിൽ ലയിപ്പിച്ച് ചെടികളിൽ തളിച്ചു കൊടുത്തതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വെർട്ടിസീലിയം ലായിനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കൊടുക്കുക.

Here are two important crop management recommendations. The first is to get seedless mangoes, and the second is to control the egg-laying pests that cause headaches in our vegetable gardens and the scaly pests in the flattened area.

1. To get worm-free mangoes, pick ripe mangoes, add a bucket of boiling water and three-quarters of a bucket of water at room temperature, add 1 gram per liter of curry and soak for 15 minutes. The mango is then taken out, washed in plain water and then packed or boiled to get worm-free mangoes.

ഇവ വൈകുന്നേരങ്ങളിൽ തളിക്കുന്നതാണ് ഉത്തമം. രണ്ടു മുതൽ മൂന്ന് ദിവസത്തിലൊരിക്കൽ ഈ കുമിൾ ലായനി പ്രയോഗം നടത്താം. ഇവ ലഭിക്കുന്നതിന് വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ ബയോ കൺട്രോൾ യൂണിറ്റുമായോ,മണ്ണുത്തി കമ്യൂണിക്കേഷൻ സെന്റർ ആയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
0487-2438303,2370773.

English Summary: The first is to get seedless mangoes, and the second is to control the egg-laying pests that cause headaches in our vegetable gardens and the scaly pests in the flattened area

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds