ബോൺസായി എന്ന ജാപ്പനീസ് വാക്കിനർത്ഥം ചട്ടിയിൽ ഒരു മരം എന്നാണ്. വളരെ ശ്രദ്ധയോടെയും ക്ഷമയോടും കൂടി മാത്രമേ ബോൺസായി മരങ്ങൾ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കുകയുള്ളൂ. ചെറിയ ഇലകളോടുകൂടിയ നിത്യഹരിത സ്വഭാവമുള്ള വൃക്ഷങ്ങളാണ് ബോൺസായി മരങ്ങളായി തിരഞ്ഞെടുക്കേണ്ടത്. പഴവർഗ്ഗ ചെടികളിൽ ബോൺസായി ഇനമായി തെരഞ്ഞെടുക്കേണ്ടത് മാവ്, ചാമ്പ, വാളൻപുളി, സപ്പോർട്ട, കശുമാവ്, കുടംപുളി തുടങ്ങിയവയാണ്.
ബോൺസായി മരങ്ങളുടെ പരിപാലനം
ഇവയുടെ പരിപാലനത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം കൊമ്പുകോതൽ ആണ്. ഇതാണ് ചെടിക്ക് കുള്ളൻ പ്രകൃതം പകർന്നു നൽകുന്നത്. കൊമ്പുകളുടെ വേരുകളുടെയും പ്രൂണിങ് യഥാസമയം നടത്തിയാൽ മാത്രമേ ചെടിയുടെ വളർച്ച കൃത്യമായി നടക്കുകയുള്ളൂ. ചെടിക്ക് ആവശ്യത്തിന് നന നൽകുകയും വേണം. ബോൺസായി മരങ്ങളുടെ വേരുകൾ ചട്ടിയിൽ വേഗത്തിൽ വ്യാപിക്കും.
ഇലകൾ വാടി നിൽക്കുന്നതാണ് ബാഹ്യ ലക്ഷണം. ഈ അവസ്ഥയിലാണ് ചെടി വേര് ഉൾപ്പെടെ ചട്ടിയിൽ നിന്ന് ശ്രദ്ധാപൂർവ്വം ഇളക്കിയെടുത്ത് ഒന്ന്- രണ്ട് ഇഞ്ച് കനത്തിൽ താഴ്ഭാഗത്ത് വെച്ച് വേര് മുറിച്ച് നീക്കം ചെയ്യണം. ഇതിനായി വേരുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണ് ബലമുള്ള കമ്പി ഉപയോഗിച്ച് ഇളക്കി എടുക്കണം ഇതിനൊപ്പം ഇളം തണ്ടുകൾ എല്ലാം ആവശ്യാനുസരണം കൊമ്പുകോതൽ ചെയ്യാവുന്നതാണ്.
തണ്ടുകൾ പ്രുൺ ചെയ്ത ചെടി ചട്ടിയിൽ നിറച്ച പുതിയ മിശ്രിതത്തിലേക്ക് മാറ്റി നടാം. വർഷത്തിലൊരിക്കൽ മിശ്രിതം മാറ്റേണ്ടതായി വരും. മഴക്കാലമാണ് ഇതിനെ പറ്റിയ സമയം. നടീൽ മിശ്രിതം മാറ്റുന്ന അവസരത്തിൽ ഇളം കമ്പുകൾ നീക്കം ചെയ്യുന്നത് നല്ലതാണ്. ചെടിയുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും കൂമ്പുകൾ നുള്ളി കളയുന്ന പ്രക്രിയ അതായത് നിപ്പിങ് ബോൺസായി മരങ്ങളുടെ ആകൃതി നിലനിർത്താൻ മെച്ചപ്പെട്ടതാണ്.
ചെടിയുടെ വളർച്ചയുടെ പ്രാരംഭദശയിൽ ചില ശാഖകൾ അലക്ഷ്യമായി വളരാറുണ്ട് ഇത്തരം ശാഖകൾ ഒരിക്കലും മുറിച്ചു മാറ്റേണ്ട കാര്യമില്ല. ഇത് അലുമിനിയം കമ്പനി ചുറ്റി ഉദ്ദേശിക്കുന്ന വശത്തേക്ക് വളച്ചെടുക്കാൻ സാധിക്കും ഇത്തരത്തിൽ ആവശ്യാനുസരണം വളർച്ച നിർത്തിയ കൊമ്പിൽനിന്ന് മൂന്ന് അല്ലെങ്കിൽ നാലു മാസം കഴിയുമ്പോൾ കമ്പി അഴിച്ചു നീക്കാം. കമ്പി നീക്കിയശേഷം ശാഖകൾ ഉദ്ദേശിക്കുന്ന ആകൃതിയിൽ തന്നെ നിന്നു കൊള്ളുക. മുഖ്യ തണ്ടിനോട് ചേർന്ന് വളരുന്ന ശിഖരങ്ങൾ ഈ കമ്പി ചുറ്റിയ വശങ്ങളിലേക്ക് വിടർത്തി നിർത്താൻ സാധിക്കും. ചെറിയ കമ്പുകൾക്ക് വണ്ണം കുറഞ്ഞ കമ്പിയും വണ്ണം കൂടിയ ക്യാമ്പുകൾക്ക് വണ്ണം കൂടിയ കമ്പിയും ഉപയോഗിക്കുക. മഴക്കാലത്ത് ചട്ടിയിൽ വെള്ളം തങ്ങിനിൽക്കാതെ നോക്കണം. വേനൽക്കാലത്ത് ചെടി വാടാതിരിക്കാൻ ഒരു നേരമെങ്കിലും നനച്ചു നല്കണം. ദ്രവരൂപത്തിൽ ജൈവവളങ്ങൾ നൽകണം. മാസത്തിലൊരിക്കൽ ബോൺസായി മരങ്ങൾക്ക് വളം നിർബന്ധമാണ്. ചെടിയുടെ വലുപ്പമനുസരിച്ച് ബോൺസായി ചട്ടി തെരഞ്ഞെടുക്കാം സിറാമിക് അല്ലെങ്കിൽ മണ്ണിൽ നിർമിച്ച ആകർഷകമായ ബോൺസായ് ചെടികൾ ഇന്ന് വിപണിയിൽ ലഭ്യമാണ് ഇവ സാധാരണ ചട്ടികളെക്കാൾ നല്ല വിസ്താരം ഉള്ളതുമായ മൂന്ന് നാലഞ്ചു മാത്രം ആഴമുള്ളതും ആണ്. ബോൺസായി ചട്ടികളോട് അടിഭാഗത്ത് മൂന്ന് നാല് വലിയ ദ്വാരങ്ങളും ചെറിയ ദ്വാരങ്ങളും ഉണ്ടായിരിക്കും. വലിയ ദ്വാരങ്ങൾ അധികജലം വാർന്നു പോകാനും ചെറിയ കമ്പികൾ ഉപയോഗിച്ച് ചുറ്റിക്കെട്ടി നിവർത്താനും ആണ്.
Bonsai trees should be selected as evergreen trees with small leaves. Among the fruit plants, bonsai varieties like mango, champa, soybean, supporta, cashew and tamarind should be selected.
ബോൺസായി മരങ്ങൾ വളർത്തുവാൻ ചെടി തിരഞ്ഞെടുക്കുമ്പോൾ കമ്പു മുറിച്ചു പതിവച്ചും നട്ടുവളർത്തിയ ഉപയോഗിക്കുക.മറ്റുള്ളവരെ അപേക്ഷിച്ചു ഇതുവഴി ഉത്പാദിപ്പിച്ച് ചെടികളുടെ വളർച്ച സാവധാനത്തിൽ ആയിരിക്കും. നഴ്സറിയിൽ നിന്ന് വാങ്ങുന്ന ചെടികൾ ഉപയോഗപ്പെടുത്തിയ ബോൺസായി മരങ്ങൾ തയ്യാറാക്കാം. ബോൺസായി മരങ്ങൾ തയ്യാറാക്കി വിപണിയിൽ എത്തിച്ചാൽ നല്ലൊരു വരുമാന മാർഗ്ഗം നമ്മൾക്ക് കൈപ്പിടിയിൽ ഒതുക്കാം.
Share your comments