സമീപകാലത്ത് കാർഷിക മേഖലയിൽ, കർഷകർ നിരവധി ആധുനിക രീതികൾ അവലംബിച്ച് ലാഭം കൊയ്യുന്നു, അതിൽ കാണപ്പെടുന്ന പ്രധാന സാങ്കേതിക നേട്ടങ്ങളിൽ ഒന്നാണ് കൃഷിയിടങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കുക എന്നത്.
ഈ പുതിയ ട്രെൻഡുകളിൽ ഡ്രോണുകളുടെ ഉപയോഗം വർദ്ധിച്ചു വരുന്നു. കൃഷിയിടങ്ങളിൽ കർഷകർ ചെയ്യുന്ന പ്രധാന പണികളിൽ ഒന്നാണ് കീടനാശിനികൾ തളിക്കുക എന്നത്, ഇന്ന് ഒരുപാട് കർഷകർ കീടനാശിനികൾ തളിക്കാൻ ഡ്രോൺ ഉപയോഗിക്കുന്നു. കർഷകർക്ക് ഡ്രോൺ ഉപയോഗം കൊണ്ട് നിരവധി ഗുണങ്ങളും നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്.
കൃഷിയിടത്തിൽ ഡ്രോണുകളെ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ
കർഷകർ അവരുടെ കീടനാശിനികളെ കൃഷിയിടങ്ങളിൽ വ്യാപകമായി തളിക്കാൻ ഡ്രോണുകളെ ഉപയോഗിക്കുന്നതിലൂടെ രാസവസ്തുക്കൾ വിളകളിൽ ഏകീകൃതമായി പ്രയോഗിക്കാൻ സാധിക്കുന്നു, ഇത് നല്ല വിളവെടുപ്പിന് കാരണമാകുന്നു. ഇങ്ങനെ ഡ്രോൺ, കീടനാശിനി തളിക്കാൻ ഉപയോഗിക്കുന്നതിലൂടെ രാസമാലിന്യം ഉണ്ടാവുന്നത് കുറയ്ക്കുന്നതിനും, അതോടൊപ്പം അമിത അളവിൽ കീടനാശിനികൾ ഉപയോഗിക്കുന്നത് കുറയുന്നതിന് കാരണമാവുന്നു. മാത്രമല്ല ഇത് പരിസ്ഥിതിക്ക് ഗുണകരമാകുന്നു.
കൂടാതെ, ഡ്രോണുകൾ കുറഞ്ഞ കാലയളവിൽ വലിയ പ്രദേശത്തെ കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാൻ സാധ്യമാവുന്നു. അതോടൊപ്പം ഉണ്ടാവുന്ന വലിയ സമയനഷ്ടവും കുറയ്ക്കാൻ സാധ്യമാവുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി, കർഷകർ പ്രധാനമായും ഏരിയൽ ഇമേജിംഗ് ആവശ്യങ്ങൾക്കായി തങ്ങളുടെ പ്രവർത്തനങ്ങളിൽ ഡ്രോണുകളെ ഉപയോഗിച്ച് വരുന്നു. എന്നിരുന്നാലും, സാങ്കേതിക പുരോഗതികൾ ഡ്രോണുകളുടെ വികസനം കാർഷിക മേഖലയ്ക്ക് ഒരു വലിയ വഴിത്തിരിവായി, ഇവ കൃഷി പരിപാലനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾക്കായി രൂപകല്പന ചെയ്‌ത ഡ്രോണുകൾ ഇപ്പോൾ വിപണിയിൽ നിലവിലുണ്ട്.
ഹെർബിസൈഡുകൾ, കൃഷിയിടത്തിൽ ക്രിമികളെ തുരത്തുന്ന മരുന്നുകൾ, ഓർഗാനിക് മെഡിസിനുകൾ തുടങ്ങി വിവിധ പദാർഥങ്ങൾ ഉപയോഗിച്ചു കൃത്യമായ സ്പ്രേയിംഗും സീഡിംഗുമെല്ലാം ചെയ്യാൻ ഡ്രോൺ ലഭ്യമാണ്. പ്രത്യേകിച്ച് ചെറിയ, ഇടത്തരം സാമ്പത്തിക നിലയിൽ ജീവിക്കുന്ന കർഷകർക്ക് ട്രാക്ടർലേക്കാൾ വില ലഭിക്കേണ്ട വിളകളുടെ മാനേജ്മെന്റിന് ഡ്രോണുകൾ ഉപയോഗം ഫലപ്രദമാണ്. ഡ്രോണുകൾ കാർഷിക രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു. ഡ്രോണുകൾ ട്രാക്ടറുകളേക്കാൾ കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി അനുകൂലമാണ്.
ബന്ധപ്പെട്ട വാർത്തകൾ: Vermi Composting: വെർമി കമ്പോസ്റ്റ് ചെയുമ്പോൾ അറിയേണ്ട പ്രധാന സാങ്കേതിക വിദ്യകൾ
Share your comments