പച്ചക്കറികൃഷിയിൽ എല്ലാ കർഷകരും നേരിടുന്ന ഒരു പ്രശ്നമാണ് കായീച്ച ശല്യം. ഇതിനെ നേരിടാൻ പൊതുവായി നമ്മുടെ നാട്ടിൽ ചെയ്യുന്നത് കടലാസ്, തുണി, പോളിത്തീൻ എന്നിവകൊണ്ടുള്ള ഉറകൾ വിളകൾക്ക് മുകളിൽ കെട്ടുകയാണ്. ഇതുകൂടാതെ കായീച്ച ആക്രമണം നേരിട്ട കായ്കൾ പറിച്ച് വെള്ളം നിറച്ച ബക്കറ്റിൽ ഇട്ട് പുഴുക്കളെ നശിപ്പിക്കാറുണ്ട്. കൂടാതെ പലവിധത്തിലുള്ള കെണികൾ ഒരുക്കി നമുക്ക് കായീച്ചകളെ നശിപ്പിക്കാം.
പഴക്കെണി
പാളയംകോടൻ പഴം തൊലി കളയാതെ മൂന്നുനാല് കഷണങ്ങളാക്കി, മുറിച്ച ഭാഗങ്ങളിൽ തരി രൂപത്തിലുള്ളതും ലഭ്യമായ കീടനാശിനികളിലൊന്നു പതിപ്പിച്ച ശേഷം ചിരട്ടകളിൽ വെച്ച് പന്തലിൽ തൂക്കിയിടുക.പ്രാണികൾ ഇതിലേക്ക് ആകർഷിക്കപ്പെട്ടു ചത്തൊടുങ്ങുന്നു.
കഞ്ഞിവെള്ളം കെണി
ഒരു ചിരട്ടയുടെ പകുതിവരെ കഞ്ഞി വെള്ളം നിറയ്ക്കുക. ഇതിൽ ശർക്കര 10 ഗ്രാം പൊടിച്ചു ചേർക്കുക. പിന്നീട് മൂന്ന് നാല് തരി യീസ്റ്റും ഒരു നുള്ള് വിഷത്തരികളും ചേർക്കുക.എന്നിട്ട് കെണി പന്തലിൽ തൂക്കിയിടണം. വിഷം ചേർത്ത കഞ്ഞിവെള്ളം കഴിച്ച് കീടങ്ങൾ ഇല്ലാതാകും.
തുളസിക്കെണി
ഒരു പിടി തുളസിയില നന്നായി ചതച്ച് ഒരു ചിരട്ടയിൽ എടുക്കുക ഇതിലേക്ക് 10 ഗ്രാം ശർക്കരപ്പൊടി കലർത്തുക കൂടാതെ ഒരു നുള്ള് രാസവസ്തുവും വിതരണം. ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർത്ത് തുളസിയില ഉണങ്ങാതെ നോക്കണം ഈ ചിരട്ട പന്തലിൽ തൂക്കിയിട്ട ഇതിലേക്ക് കീടങ്ങളെ ആകർഷിച്ച നമുക്ക് ഇല്ലാതാക്കാം.
To deal with this, it is common practice in our country to wrap paper, cloth and polythene bags on top of crops. In addition to this, the worms are destroyed by plucking the affected nuts and putting them in a bucket filled with water.
മീൻ കെണി
ഒരു ചിരട്ട പോളിത്തീൻ കൂട്ടിനുള്ളിൽ ഇറക്കി വെച്ച് അതിൽ അഞ്ചുഗ്രാം ഉണക്കമീൻ പൊടി ഇടുക. കുറച്ച് വെള്ളം ചേർത്ത് മീൻ പൊടി നനയ്ക്കുകയും അല്പം വിഷത്തരികൾ ഇതിൽ കലർത്തുകയും വേണം. കൂടിന്റെ മുകൾ ഭാഗം കൂട്ടി കെട്ടുക. ചിരട്ടയുടെ മുകളിൽ ഉള്ള ഭാഗത്ത് ഈച്ചകൾക്ക് കയറാൻ തക്ക വലുപ്പത്തിലുള്ള ദ്വാരങ്ങൾ ഇട്ട ശേഷം കെണി പന്തലിൽ തൂക്കിയിടണം. ഒരാഴ്ച പിന്നിടുന്നതോടെ പുതിയ കെണികൾ വയ്ക്കണം.
Share your comments