<
  1. Farm Tips

ബേക്കിങ്ങ് സോഡകൊണ്ടുണ്ടാക്കിയ ഈ മിശ്രിതങ്ങൾ മതി ചെടികളിലെ കീടങ്ങളെ പ്രതിരോധിക്കാന്‍

അടുക്കളത്തോട്ടമോ പൂന്തോട്ടമോ ആയിക്കോട്ടെ, എവിടെയാണെങ്കിലും കീടാക്രമണം സർവ്വസാധാരണമാണ്. പലരും രാസവസ്തുക്കള്‍ ഉപയോഗിച്ച് കീടങ്ങളെ പ്രതിരോധിക്കുന്നുണ്ട്. നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന സോഡിയം കാര്‍ബണേറ്റ് അഥവാ ബേക്കിങ്ങ് സോഡ കീടങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രതിവിധിയാണ്.

Meera Sandeep
These mixtures of baking soda are sufficient to control pests
These mixtures of baking soda are sufficient to control pests

അടുക്കളത്തോട്ടമോ പൂന്തോട്ടമോ ആയിക്കോട്ടെ, എവിടെയാണെങ്കിലും കീടാക്രമണം സർവ്വസാധാരണമാണ്.  പലരും രാസവസ്തുക്കള്‍ ഉപയോഗിച്ച് കീടങ്ങളെ പ്രതിരോധിക്കുന്നുണ്ട്.  നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന സോഡിയം കാര്‍ബണേറ്റ് അഥവാ ബേക്കിങ്ങ് സോഡ കീടങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന ഒരു നല്ല പ്രതിവിധിയാണ്. 

ബന്ധപ്പെട്ട വാർത്തകൾ: വീടിനുള്ളിൽ ചെടി വളർത്തുന്നത് നമുക്ക് ഗുണമാണോ ദോഷമാണോ ചെയ്യുന്നത്?

മറ്റു അനുയോജ്യമായ  ചേരുവകളും ചേർത്ത് വേണം ബേക്കിങ്ങ് സോഡ ചെടികൾക്ക് നൽകാൻ. കാരണം, ഇത് മാത്രമായി ഉപയോഗിക്കുന്നത് ചെടികള്‍ക്ക് ഹാനികരമായി തീരും.  കുമിള്‍ രോഗങ്ങളെ തടയാന്‍ ഇത് സഹായിക്കും. ഒച്ചുകളെയും പുഴുക്കളെയും ഉറുമ്പുകളെയും അകറ്റാനായി ബേക്കിങ്ങ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ ധാന്യങ്ങള്‍ അരിച്ചെടുക്കുന്ന അരിപ്പയിലൂടെ ബേക്കിങ്ങ് സോഡ അല്‍പ്പാല്‍പ്പമായി മണ്ണില്‍ ചേര്‍ക്കാം. ഈ പൊടി ഇലകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ബാക്ടീരിയൽ,കുമിൾ രോഗങ്ങളെ തടഞ്ഞുനിർത്തുന്ന ഹൈഡ്രജൻ പെറോക്സൈഡ് എങ്ങനെ ഉപയോഗിക്കാം?

ഇങ്ങനെ മിശ്രിതങ്ങൾ തയ്യാറാക്കുമ്പോൾ പിറ്റേ ദിവസത്തേക്ക് വെക്കാന്‍ പാടില്ല, അത് അപ്പോള്‍ തന്നെ മണ്ണില്‍ ചേര്‍ക്കണം. രണ്ട് ടേബിള്‍ സ്പൂണ്‍ സോപ്പും രണ്ട് ടേബിള്‍ സ്പൂണ്‍ പാചക എണ്ണയും മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിങ്ങ് സോഡയും എട്ട് ലിറ്റര്‍ വെള്ളവും രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത മിശ്രിതമാണ് ആവശ്യം.  ഈ അളവിന്റെ നേര്‍ പകുതിയായും ഉപയോഗിക്കാം.

ഇതില്‍ ആദ്യത്തെ മൂന്ന് ചേരുവകളും യോജിപ്പിച്ച് എട്ട് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കണം. വളരെ നന്നായി യോജിപ്പിച്ച ശേഷം രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരി ചേര്‍ക്കണം. വിനാഗിരി ഏറ്റവും അവസാനം മാത്രമേ ചേര്‍ക്കാവൂ. ഈ മിശ്രിതം സ്‌പ്രേയറില്‍ ഒഴിച്ച് ചെടികളുടെ തണ്ടുകളിലും ഇലകളുടെ മുകളിലും അടിവശത്തും തളിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ.

ഈ മിശ്രിതം ഇലകളുടെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ കൊല്ലാന്‍ സഹായിക്കും. മഴക്കാലത്ത് ഈ മിശ്രിതം ഉപയോഗിക്കരുത്. ഇലകളില്‍ തളിച്ചാലും ഒഴുകിപ്പോകും. ഉച്ചയ്ക്ക് ശേഷം തളിക്കുന്നതാണ് നല്ലത്. ഉപയോഗപ്രദമായ പരാഗണം നടത്തുന്ന പ്രാണികളെയും തേനീച്ചകളെയും പൂമ്പാറ്റകളെയും ദോഷകരമായി ബാധിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്‌.

ബേക്കിങ്ങ് സോഡ ആല്‍ക്കലൈന്‍ സ്വഭാവമുള്ളതായതുകൊണ്ട് മണ്ണിലെ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്നു. പാത്രങ്ങളില്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ മണ്ണില്‍ സൗകര്യപ്രദമായി ചേര്‍ക്കാവുന്നതാണ് ഇത്. മണ്ണിന്റെ ഉപരിതലത്തില്‍ ഒരു നുള്ള് ബേക്കിങ്ങ് സോഡ വിതറി വെള്ളം ഒഴിച്ചാല്‍ മതി. ആല്‍ക്കലൈന്‍ സ്വഭാവം ഇഷ്ടപ്പെടുന്ന ചെടികളായ ഹൈഡ്രാഞ്ചിയയ്ക്കും ബെഗോണിയയ്ക്കും ഇത് നല്‍കാവുന്നതാണ്.

അഞ്ചോ ആറോ തുള്ളി പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പിന്റെ വെള്ളവും ഒരു ടീസ്പൂണ്‍ ബേക്കിങ്ങ് സോഡയും നാല് കപ്പ് വെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് ചെടികളില്‍ തളിച്ചാല്‍ കുമിള്‍രോഗം തടയാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ തളിക്കാം.

English Summary: These mixtures of baking soda are sufficient to control plant pests

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds