കൃഷിയെ സ്നേഹിക്കുന്നവരും അത് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഒരുപോലെ നേരിടുന്ന പ്രധാന പ്രശ്നമാണ് കീടങ്ങളുടെ ആക്രമണം. അത് നിങ്ങളുടെ ചെടികളുടെ ആരോഗ്യത്തിനെയും വിളകളേയും ബാധിക്കുന്നു. വേണമെങ്കിൽ രാസ കീടനാശിനി ഉപയോഗിക്കാം എന്നാൽ അത് ഗുണത്തേക്കാളെ ദോഷമാണ് വരുത്തുക. അത്കൊണ്ട് തന്നെ കീടങ്ങളെ അകറ്റുന്നതിനും ചെടികൾക്ക് ആരോഗ്യം നൽകുന്നതിനും ഏറ്റവും നല്ലതും ചെലവുകുറഞ്ഞതും സുരക്ഷിതവുമായ മാർഗ്ഗം പ്രകൃതി ദത്ത കീട നിയന്ത്രണ മാർഗങ്ങളാണ്.
ചുവടെ നിർദ്ദേശിച്ചിരിക്കുന്ന ഈ പ്രകൃതിദത്ത പരിഹാരങ്ങളിൽ ഏതെങ്കിലും ഉപയോഗിക്കുന്നത് കീടനയന്ത്രണം എളുപ്പമാക്കുന്നതിന് സഹായിക്കുന്നു.
പ്രകൃതിദത്ത കീട നിയന്ത്രണ പരിഹാരങ്ങൾ
വേപ്പെണ്ണ
നിങ്ങളുടെ ചെടികളിൽ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ജൈവ കീടനാശിനികളിൽ ഒന്നാണ് വേപ്പെണ്ണ, മുഞ്ഞ, വൈറ്റ്ഫ്ലൈസ് എന്നിവയുൾപ്പെടെ 200 ഇനം കീടങ്ങൾക്കെതിരെ ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. മാത്രമല്ല ഇതിന് മറ്റ് പാർശ്വഫലങ്ങളില്ല എന്നുള്ളതും വേപ്പെണ്ണയുടെ പ്രത്യേകതയാണ്. മണ്ണിലോ അല്ലെങ്കിൽ ചെടികൾക്കോ ഇത് ദോഷകരമായി പ്രവർത്തിക്കുന്നില്ല. എന്നാൽ കീടങ്ങളെ കൊല്ലുകയും ചെയ്യുന്നു, ഫലപ്രദമായ ആന്റി ഫംഗൽ ലായനി കൂടിയാണിത്. വേപ്പിൻ വിത്തുകളിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്ന പ്രധാന സംയുക്തമായ അസാദിറാച്ചിൻ ആണ് കീടങ്ങളെ ഇല്ലാതാക്കുന്നത്.
പുകയില
കാറ്റർപില്ലറുകൾ, മുഞ്ഞകൾ, പുഴുക്കൾ എന്നിവയെ ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊരു സുലഭമായ ജൈവ കീടനാശിനിയാണ് പുകയില. എന്നിരുന്നാലും, കുരുമുളക്, തക്കാളി, വഴുതന എന്നിവയിൽ ഇത് ഒരിക്കലും പ്രയോഗിക്കരുത്. ഏകദേശം 1 കപ്പ് പുകയില 4 ലിറ്റർ വെള്ളത്തിൽ കലക്കി 24 മണിക്കൂർ കുതിർത്ത് വെക്കുക, ഇളം ചായയുടെ നിറമായിരിക്കും മിശ്രിതത്തിന്. പിന്നീട് ഇതിനെ മിശ്രിതമാക്കി ചെടികളിൽ ഉപയോഗിക്കാവുന്നതാണ്.
ഓറഞ്ച് തൊലി
ഓറഞ്ച് തൊലി ഒരു മികച്ച കീടനാശിനിയാണ്. ഓറഞ്ചിൻ്റെ തൊലി ഏകദേശം 2 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് ഏകദേശം 24 മണിക്കൂർ വെക്കുക. ലായനി അരിച്ചെടുത്ത് ചെടിയിൽ മുഴുവൻ തളിക്കുക. സ്ലഗ്ഗുകൾ, മുഞ്ഞകൾ, ഫംഗസ് കൊന്തുകൾ തുടങ്ങിയ മൃദുവായ കീടങ്ങളിൽ ഓറഞ്ച് തൊലി പ്രവർത്തിക്കുന്നു.
നിങ്ങളുടെ ചെടികളിൽ ജൈവ കീടനാശിനികൾ പ്രയോഗിക്കുന്നതിനുള്ള നുറുങ്ങുകൾ
1. അണുബാധയുടെ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ ആരംഭിക്കുക. നിങ്ങൾ താമസിക്കുന്ന സമയമത്രയും ഇതിൽ നിന്നും മുക്തി നേടുന്നതിനും സമയമെടുക്കും. പിന്നീട് നിങ്ങൾക്ക് ചെടിയുടെ രോഗബാധിതമായ ഭാഗങ്ങൾ മുറിച്ചുമാറ്റുകയോ രാസവളങ്ങൾ ഉപയോഗിക്കുകയോ ചെയ്യേണ്ടതായി വന്നേക്കാം, ഇത് പൂർണ്ണമായും ശുപാർശ ചെയ്യുന്നില്ല. അത്കൊണ്ട് തന്നെ എത്രയും പെട്ടെന്ന് തന്നെ കീടങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുക.
2. ലായനി പ്രയോഗിക്കുന്നതിന് മുമ്പ്, ആദ്യം ചെടിയുടെ ഒരു ചെറിയ ഭാഗത്ത് സ്പ്രേ പരീക്ഷിച്ച് ചെടിക്ക് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ കുറച്ച് മണിക്കൂർ കാത്തിരിക്കുക. സ്‌പ്രേ ചെയ്ത ഭാഗം വാടിപ്പോകുകയോ, പൊള്ളലേൽക്കുകയോ, നിറം മാറികയോ ആണെങ്കിൽ, സ്പ്രേ നേർപ്പിച്ച് വീണ്ടും ശ്രമിക്കുക. ഇത് ഇപ്പോഴും ചെടിയെ ബാധിക്കുന്നുണ്ടെങ്കിൽ മറ്റൊരു കീടനാശിനി ഉപയോഗിക്കുക.
3. ഇലകൾക്ക് താഴെയുള്ള ഭാഗത്ത് ലായനി പ്രയോഗിക്കാൻ മറക്കരുത്, കാരണം ഇവിടെയാണ് കീടങ്ങൾ പലപ്പോഴും ആക്രമിക്കുന്നത്.
4. മഴയുള്ള ദിവസങ്ങളിൽ സ്പ്രേ ചെയ്യുന്നത് ഒഴിവാക്കുക, കാരണം മഴ പ്രയോഗം ഇത് ഒഴുകി പോകുന്നതിന് കാരണമാകുന്നു.
5. സൂര്യൻ അസ്തമിച്ചതിന് ശേഷം ലായനി തളിക്കുക, ചൂടുള്ളതും വെയിലുള്ളതുമായ ദിവസങ്ങളിൽ ലായനി തളിക്കരുത്, കാരണം ഇത് ചെടികളുടെ ആരോഗ്യത്തിനെ ബാധിക്കുന്നു.
6. സ്പ്രേ ചെയ്യുന്നത് അമിതമാക്കരുത്. ഓരോ രണ്ട് ദിവസം കൂടുമ്പോഴും സ്പ്രേ ചെയ്ത് പുരോഗതി കാണുക. ജൈവ കീടനാശിനികൾ ഒറ്റരാത്രികൊണ്ട് പ്രവർത്തിക്കില്ല! ഇത് സാവധാനത്തിൽ നടക്കുന്ന പ്രക്രിയയാണ്, അതിനാൽ ക്ഷമയോടെയിരിക്കുക, ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ നിങ്ങൾ ഫലങ്ങൾ കാണും.
ബന്ധപ്പെട്ട വാർത്തകൾ: ഓറഞ്ച്, നാരങ്ങാ തൊലികൾ ഇനി കളയേണ്ട; നിങ്ങളുടെ തോട്ടത്തിൽ ഉപയോഗിക്കാം
Share your comments