ചില ചെടികൾ മണ്ണും വളവും ഒന്നുമില്ലാതെ വെള്ളത്തിൽ മാത്രം വളർത്താം. ഇവയെ കുപ്പി ഗ്ലാസ്സുകളിലോ ചില്ല് പത്രങ്ങളിലോ അലങ്കാരച്ചെടിയായി വീട്ടിനകത്ത് വളർത്താം. ഒരുപാട് പരിചരണമൊന്നും ആവശ്യമില്ല ഈ ചെടികൾക്ക്. ഇടയ്ക്ക് വെള്ളം മാറ്റികൊടുത്താൽ മതിയാകും. വെള്ളത്തില്‍ തന്നെ വേര് പിടിച്ച് വളരുന്ന ചെടികളാണ് ഇവ. മിക്കവാറും എല്ലാ ചെടികളും നഗരങ്ങളില്‍ പൈപ്പ് വഴി കിട്ടുന്ന വെള്ളത്തില്‍ വളരാറുണ്ട്. വീട്ടിനകത്ത് വെച്ചാലും നല്ല വെളിച്ചമുള്ള സ്ഥലം തിരഞ്ഞെടുത്ത് വളര്‍ത്താന്‍ ശ്രദ്ധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: വീടിനുള്ളിലെ വായു ശുദ്ധമാക്കാൻ ഈ അത്ഭുത ചെടികൾ!
ഇങ്ങനെ വെള്ളത്തിൽ മാത്രം ചെടികളെ വളർത്തുന്നത് കൊണ്ടുള്ള പ്രയോജനം മണ്ണിലൂടെ പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാമെന്നതാണ്. ശുദ്ധമായ വെള്ളത്തില്‍ കുമിള്‍രോഗങ്ങളോ മറ്റുള്ള രോഗാണുക്കളോ കടന്നുവരാറില്ല. കൃത്യമായ ഇടവേളകളില്‍ വെള്ളം മാറ്റിയാല്‍ ചെടി നശിച്ചുപോകില്ല. വേര് പിടിച്ചുവന്നാല്‍ മണ്ണ് നിറച്ച ചെടിച്ചട്ടിയിലേക്ക് മാറ്റിനടാവുന്നതാണ്. രണ്ട് മുതല്‍ ആറ് ആഴ്ചകള്‍ കൊണ്ട് വേര് പിടിപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇൻഡോർ പ്ലാന്റ്സ് - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പനിക്കൂര്‍ക്ക, കൃഷ്ണതുളസി, പുതിന, കര്‍പ്പൂരതുളസി, സ്റ്റീവിയ എന്നിവയെല്ലാം വെള്ളത്തില്‍ നിന്ന് വേര് പിടിപ്പിക്കാവുന്നതാണ്. അതുപോലെ പോത്തോസ്, സ്വീഡിഷ് ഐവി, ഗ്രേപ് ഐവി, ആഫ്രിക്കന്‍ വയലറ്റ്, ക്രിസ്മസ് കാക്റ്റസ്, പോള്‍ക്ക ഡോട്ട് പ്ലാന്റ് എന്നിവയെല്ലാം വെള്ളത്തില്‍ വളര്‍ത്തിയെടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പനിക്കൂർക്ക കൃഷി ചെയ്യൂ : വൈറസ് പമ്പ കടക്കും
ഔഷധസസ്യങ്ങളാണ് ഈ വിധത്തിൽ വെള്ളത്തില്‍ വളര്‍ത്തുന്നതെങ്കിൽ ആറ് ഇഞ്ച് നീളമുള്ള തണ്ടുകള്‍ എടുത്ത് താഴെ നിന്ന് 10 സെ.മീ ഉയരത്തിലുള്ള ഇലകള്‍ നീക്കം ചെയ്യുക. വലിയ വായവട്ടമുള്ള ജാറോ ശുദ്ധമായ വെള്ളം നിറച്ച ഗ്ലാസോ എടുക്കണം. ഡിസ്റ്റില്‍ഡ് വാട്ടര്‍ ഉപയോഗിക്കരുത്. ഇത്തരം വെള്ളത്തില്‍ സസ്യങ്ങള്‍ക്ക് വളരാനാവശ്യമായ ധാതുക്കള്‍ നഷ്ടമാകും. ഗ്ലാസിലെ വെള്ളം കൃത്യമായി മാറ്റിയില്ലെങ്കില്‍ ആല്‍ഗകള്‍ വളരാം.
വെള്ളം നിറച്ച പാത്രത്തില്‍ വെച്ച ശേഷം ചെടികള്‍ ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റണം. ഇലകള്‍ വളരുന്നതിനനുസരിച്ച് പറിച്ചുമാറ്റിയാല്‍ തണ്ടുകളില്‍ കൂടുതല്‍ ഇലകളുണ്ടാക്കാം.
Share your comments