നല്ല പ്രസന്നമായ കാലാവസ്ഥയിൽ വേണം കൂടുകളിൽ നിന്ന് തേൻ ശേഖരിക്കേണ്ടത്. ഇതിനുവേണ്ടി കുടിവെള്ളം വരുന്ന ഒരു ലിറ്റർ വ്യാപ്തം ഉള്ളതും ഈർപ്പം ഇല്ലാത്തതുമായ കുപ്പിയെടുത്ത് പാർശ്വങ്ങളിൽ ഒരു ചെറിയ ആണി കൊണ്ട് സുഷിരങ്ങളിട്ടു നൽകണം. കുപ്പിയുടെ അടപ്പ് തുറന്ന് തേൻ എടുക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന പ്രവേശനകവാടത്തിൽ ചേർത്തു വയ്ക്കണം.
ഒരു ചെറിയ തടിക്കഷണം കൊണ്ട് മെല്ലെ തട്ടണം. വേലക്കാരി ഈച്ചകൾ പ്രവേശന കവാടം വഴി കുപ്പിക്കുള്ളിൽ പ്രവേശിക്കും. കുപ്പി നിറയുന്ന മുറയ്ക്ക് അടപ്പുകൊണ്ട് അടച്ച് സുരക്ഷിതമായി സൂക്ഷിച്ചശേഷം രണ്ടാമത്തെ കുപ്പി ഉപയോഗിച്ച് ഇതുപോലെ തുടരണം. മുഴുവൻ വേലക്കാരി ഈച്ചകൾ കുപ്പിയിൽ പ്രവേശിച്ചു എന്ന് ഉറപ്പാക്കുക.
കുപ്പിക്കുള്ളിൽ പ്രവേശിച്ച വേലക്കാരി ഈച്ചകൾ തമ്മിൽ കടികൂടാതെ സുരക്ഷിതരായിരിക്കും എന്നതാണ് പ്രത്യേകത.
Honey should be collected from the cages in good and pleasant weather. To do this, take a 1 liter volumetric bottle of drinking water and fill it with holes in the sides with a small nail.
തേൻ ശേഖരണം സുരക്ഷിതമായി ചെയ്യുവാൻ അറിയേണ്ട പ്രധാന കാര്യങ്ങൾ
തേനീച്ചക്കൂട് സുരക്ഷിതത്വവും സൗകര്യപ്രദമായ ഒരു സ്ഥലത്ത് കൊണ്ടുവന്ന ബലമുള്ള കത്തി അല്ലെങ്കിൽ സ്ക്രൂഡ്രൈവന്റെ സഹായത്തോടെ സാവധാനം തുറക്കുക. രണ്ട് തുല്യ ഭാഗങ്ങളായി മാറുന്ന പെട്ടിയിൽ ധാരാളം തേൻ ഗോളങ്ങൾ ദൃശ്യമാകും. തേൻ എടുക്കൽ ആരംഭിക്കുന്നതിനു മുൻപ് കയ്യിൽ ബ്ലൗസും മുഖത്ത് മാസ്ക് ധരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വൃത്തിയുള്ള കത്തി അല്ലെങ്കിൽ സ്പൂൺ ഉപയോഗിച്ച് പുഴ അറകൾക്ക് കേടുകൂടാതെ തേനറകൾ മാത്രം നീക്കി ശുദ്ധമായ ഒരു സ്റ്റീൽ പാത്രത്തിലേക്ക് മാറ്റുക. കൂടിനുള്ളിൽ 75 ശതമാനം തേൻ മാത്രമേ എടുക്കാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വരാനിരിക്കുന്ന ക്ഷാമകാലത്ത് കൂടിനുള്ളിൽ ആവശ്യമായ ആഹാര ശേഖരണം ഉറപ്പുവരുത്താനും കൂട് ശോഷിച്ചു പോകാതെ സംരക്ഷിക്കാനും ഇത് സഹായിക്കും. മുറിച്ചെടുത്ത തേൻ ഗോളങ്ങൾ/ തേനറകൾ വച്ചിരിക്കുന്ന സ്റ്റീൽ പാത്രം ശുദ്ധമായ ഒരു സ്റ്റീൽ ചരുവത്തിന് മുകളിൽ ഇഴയടുപ്പമുള്ള മസ്ലിൻ തുണി കെട്ടിയ ശേഷം അതിനുമുകളിൽ ചരിച്ചു വയ്ക്കണം. ചെരുവത്തെ സൂര്യപ്രകാശം ലഭിക്കത്തക്കവിധം വയ്ക്കുമ്പോൾ മെഴുകി ശുദ്ധമായ തേൻ പുറത്തുവന്ന അരിപ്പയിലൂടെ ചരുവത്തിൽ വീഴും.
തേൻ എടുത്ത് കഴിയുമ്പോൾ കൂടുതൽ സുരക്ഷിതമായി അടച്ച് പഴയ സ്ഥലത്ത് സ്ഥാപിച്ച ഉടനെ കുപ്പിക്കുള്ളിലെ ചെറുതേനീച്ചകൾ പ്രവേശന കവാടം തുറന്ന് കൊടുക്കുമ്പോൾ ഈച്ചകൾ മുഴുവൻ കൂടിനുള്ളിൽ കടക്കും. ഈ തേനിനെ വായുകടക്കാത്ത ശുദ്ധമായ കുപ്പികളിലാക്കി നമ്മൾക്ക് വിപണനം ചെയ്യാവുന്നതാണ്.
Share your comments