1. Farm Tips

പച്ചക്കറികളിൽ നിന്ന് വിത്തുകൾ ശേഖരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

നമ്മുടെ വിളകളിൽ നിന്ന് വിത്ത് ശേഖരണം നടത്തുമ്പോൾ മൂപ്പ്, വലിപ്പം, ആരോഗ്യം, ഐക്യരൂപ്യം എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Priyanka Menon
വിത്തുകൾ ശേഖരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ
വിത്തുകൾ ശേഖരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

നമ്മുടെ വിളകളിൽ നിന്ന് വിത്ത് ശേഖരണം നടത്തുമ്പോൾ മൂപ്പ്, വലിപ്പം, ആരോഗ്യം, ഐക്യരൂപ്യം എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കായകൾ ശരിയായ മൂപ്പത്തു മ്പോൾ പറിച്ചെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓരോ വിളവിന്റെയും സവിശേഷത അനുസരിച്ചായിരിക്കണം വിത്ത് സംസ്കരണ രീതി.

വ്യത്യസ്ത സംസ്കരണ രീതി

കുമ്പളം, മത്തൻ, വെള്ളരി, പാവൽ, പടവലം തുടങ്ങിയവയുടെ പഴുത്ത കായ്കൾ മുറിച്ച് വിത്ത് ഉൾക്കൊള്ളുന്ന മാംസളമായ ഭാഗം ഒരു പാത്രത്തിലാക്കി ഒരു രാത്രി പുളിക്കാൻ വയ്ക്കുക. പിറ്റേ ദിവസം രാവിലെ പുളിച്ച വെള്ളത്തിൽ നന്നായി കലങ്ങി, താഴ്ന്ന കിടക്കുന്ന വിത്ത് വെള്ളം ഊറ്റിക്കളഞ്ഞ് എടുക്കുക. വീണ്ടും തണുത്ത വെള്ളത്തിൽ ചേർത്ത് നന്നായി കഴുകുക. മാംസളമായ ഭാഗം പൂർണമായും മാറ്റി വിത്തുകൾ മാത്രമായി ശേഖരിക്കണം. 

ബന്ധപ്പെട്ട വാർത്തകൾ: വിത്ത് മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ വീട്ടാവശ്യത്തിന് ആണെങ്കിൽ ചാരം, അറക്കപ്പൊടി എന്നിവയിലേതെങ്കിലുമൊന്നുമായി തിരുമ്മിയ ശേഷം ഉണക്കി സൂക്ഷിച്ചാൽ മതി. ഒരിക്കലും വിത്ത് കടുത്ത വെയിലിൽ ഉണക്കരുത്. വെള്ളരി, മത്തൻ, കുമ്പളം, ചുരക്ക എന്നിവയുടെ വിളഞ്ഞ കായ്കൾ അങ്ങനെതന്നെ വിത്തിനായി സൂക്ഷിച്ചുവയ്ക്കാം. കൃഷിയിറക്കുന്നതിന് രണ്ടാഴ്ച മുൻപ് വിത്തുകൾ വേർപ്പെടുത്തി തണലിൽ ഉണക്കി സൂക്ഷിക്കുന്നതാണ് ഉത്തമം.

വിത്ത് ഉണക്കുമ്പോൾ അറിയേണ്ടത്

നേരിയ ചൂടിൽ സാവധാനം വിത്ത് ഉണ്ടാക്കുന്നതാണ് ഏറ്റവും ഉത്തമം. ഗുണമേന്മ നിലനിർത്താൻ അതാണ് ഏറ്റവും സഹായകരമായ രീതിയിൽ. തണലിൽ ചാക്കു തുണി,പനമ്പ് എന്നിവ ഉപയോഗപ്പെടുത്തി വിത്തുകൾ നിരത്തി ഉണക്കാവുന്നതാണ്. ഇങ്ങനെ വിത്ത് ഉണക്കിയശേഷം ദൃഢതയും മുഴുപ്പും ഉള്ളതും മാറ്റിയെടുത്തു അതിൽനിന്ന് നല്ല ഗുണമേന്മയുള്ള വിത്തുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇതിൻറെ കിളിർപ്പ് ശേഷി നഷ്ടപ്പെടാതെ അടുത്ത കൃഷിയിറക്കുന്ന കാലം വരെ ഇങ്ങനെ സൂക്ഷിച്ചുവയ്ക്കാം. ഇതിനായി കാറ്റ് കടക്കാത്ത ടിന്നുകളിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ കട്ടിയുള്ള പോളിത്തീൻ കൂടുകളിൽ ഇറക്കാം. നെല്ല് കൃഷി ചെയ്യുന്നവർ അടുത്ത കൃഷിയിറക്കൽ കാലം വരെ നെല്ല് സൂക്ഷിച്ചു വയ്ക്കുമ്പോൾ അതിൽ ആരിവേപ്പ് ഇലകൾ ഇട്ടു വയ്ക്കാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി വിത്തുകൾ നടുമ്പോൾ ഇത് കൂടി ശ്രദ്ധിച്ചോളൂ.

When collecting seeds from our crops, special attention should be paid to maturity, size, health and uniformity. The most important thing is to pick the berries when they are properly mature.

ഇത് കീടനിയന്ത്രണത്തിന് ആണ്. ഇത്തരത്തിലുള്ള രീതികൾ പച്ചക്കറിവിത്തുകളിലും നമുക്ക് അവലംബിക്കാം. ആവശ്യക്കാരുടെ ഡിമാൻഡ് അനുസരിച്ച് വലുതും ചെറുതുമായ പാക്കറ്റുകളിൽ ഇതിൻറെ പേര്,ശേഖരിച്ച തീയതി, ഉപയോഗിച്ച് തീർക്കേണ്ട അവസാന തീയതി, വില മറ്റു നിർദ്ദേശങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തി നമുക്ക് വിതരണം ആരംഭിക്കാം ഇതൊരു ആദായകരമായ തൊഴിൽ സംരംഭം ആണ്.

ബന്ധപ്പെട്ട വാർത്തകൾ: വിത്തുകള്‍ എളുപ്പത്തില്‍ മുളപ്പിക്കാനുള്ള ചില പൊടിക്കൈകള്‍..

English Summary: Things to know when collecting seeds from vegetables

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds