കൃഷി ചെയ്യുവാൻ സ്ഥലപരിമിതി നേരിടുന്നവർക്ക് മട്ടുപ്പാവിൽ കൃഷി ചെയ്ത് മികച്ച വിളവ് നേടാവുന്നതാണ്. മട്ടുപ്പാവിൽ കൃഷിചെയ്യുമ്പോൾ ചാക്കുകളിലോ ഗ്രോബാഗുകളിലോ കൃഷി ചെയ്തു മികച്ച വിളവ് നേടാവുന്നതാണ്. ചാക്കുകളും ഗ്രോബാഗുകളും ഇല്ലെങ്കിൽ വിഷമിക്കേണ്ട സ്ഥിതി ഇല്ല. പഴയ ടയർ, പൊട്ടിയ ബക്കറ്റ്, ഉപയോഗശൂന്യമായ വലിയ പാത്രങ്ങൾ തുടങ്ങിയവയെല്ലാം കൃഷിക്കുവേണ്ടി ഉപയോഗപ്പെടുത്താം.
ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ
നടീലിന് ഒരുങ്ങുമ്പോൾ
മട്ടുപ്പാവിൽ നടീലിന് ഒരുങ്ങുമ്പോൾ രണ്ടടി വീതിയിലും ഇഷ്ടാനുസരണം നീളത്തിലും തടങ്ങൾ നിർമിക്കുന്നതാണ് നല്ലത്. ഒന്നിനു മുകളിൽ ഒന്നായി കട്ടകളോ രണ്ട് ഹോളോ ബ്ലോക്കുകളോ ഉപയോഗിച്ച് ആദ്യം ചെറിയ ഭിത്തികൾ നിർമ്മിക്കുക. ഇവയ്ക്കിടയിൽ സാധാരണഗതിയിൽ രണ്ടടി അകലം പാലിക്കുന്നതാണ് നല്ലത്. ചുവടെയുള്ള മുറിയുടെ സ്ഥാനത്തിന് നേരെ മുകളിൽ ആയിരിക്കണം തടങ്ങൾ എപ്പോഴും നിർമ്മിക്കേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ചാക്കുകളിൽ പോട്ടിംഗ് മിശ്രിതം നിറച്ചു വെക്കുമ്പോഴും ഇതേ രീതിയിൽ ഭിത്തികളുടെ മുകളിലായി വരുന്ന ഭാഗത്ത് വേണം നിരത്തുവാൻ. പിന്നെ ശ്രദ്ധിക്കേണ്ടത് നന സൗകര്യം ആണ്. തുള്ളിനന /തിരുനന സംവിധാനങ്ങളാണ് മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യമായി കണക്കാക്കുന്നത്. മഴമറ സംവിധാനം ഉപയോഗപ്പെടുത്തുന്നവർക്ക് ഈ രീതി തന്നെയാണ് ഏറ്റവും അനുയോജ്യം. കീടനിയന്ത്രണത്തിന് മട്ടുപ്പാവിൽ മഞ്ഞക്കെണി അല്ലെങ്കിൽ ഫിറമോൺ കെണി ഉപയോഗിക്കാം. മട്ടുപ്പാവിൽ കൃഷി ചെയ്യുമ്പോൾ കീടശല്യം താരതമ്യേന കുറവാണ്.
Those who face limited space for cultivation can cultivate on terraces and get better yields. When grown on terraces, it can be grown in bags or grobags for better yields.
എങ്കിലും വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, കാന്താരി മുളക് മിശ്രിതം തുടങ്ങിയവ രണ്ടാഴ്ച ഇടവേളകളിൽ ചെടികളിൽ പ്രയോഗിക്കാവുന്നതാണ്. മട്ടുപ്പാവ് കൃഷിയിൽ മണ്ണില്ലാ കൃഷി രീതി അനുവർത്തിക്കുന്നത് കൂടുതൽ വിളവിന് കാരണമാകുമെന്ന് അടുത്ത കാലത്ത് നടന്ന പഠനങ്ങളിൽ പറയപ്പെടുന്നു. അതുകൊണ്ടുതന്നെ പോട്ടിങ് മിശ്രിതം നിറക്കുമ്പോൾ ചകിരിച്ചോറ് കൂടുതൽ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: എന്നും വിളവെടുക്കാം മട്ടുപ്പാവിൽ നിന്നും
Share your comments