1. Farm Tips

തൈതെങ്ങുകളുടെ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ തെങ്ങുകൾക്ക് ആവശ്യമായ പരിചരണം നൽകുക എന്നത് പരമപ്രധാനമാണ് കേര കൃഷിയിൽ.

Priyanka Menon
രാസവളങ്ങളും ജൈവവളങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത വളപ്രയോഗ രീതി ആണ് നല്ലത്
രാസവളങ്ങളും ജൈവവളങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത വളപ്രയോഗ രീതി ആണ് നല്ലത്

വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ തെങ്ങുകൾക്ക് ആവശ്യമായ പരിചരണം നൽകുക എന്നത് പരമപ്രധാനമാണ് കേര കൃഷിയിൽ. നാല് ദിവസത്തിലൊരിക്കൽ 45 ലിറ്റർ വെള്ളം നൽകുന്നത് മണൽ പ്രദേശങ്ങളിൽ മികച്ച വിളവിന് കാരണമാകുന്നു. വെള്ളത്തിലൂടെ ഒലിച്ചിറങ്ങി കണ്ണാടി ഭാഗത്ത് അടിയുന്ന മണ്ണ് ശ്രദ്ധയോടെ നീക്കം ചെയ്യേണ്ടതും ഈ കൃഷിയിൽ പരമപ്രധാനമാണ്.

വളപ്രയോഗം

ശരിയായ വളർച്ചയ്ക്കും കാലേകൂട്ടി പുഷ്പിക്കുന്നതിനും നല്ല ഉത്പാദനത്തിനും തൈകൾ നട്ട് ആദ്യ വർഷം മുതൽ വളപ്രയോഗം നടത്തണം. തെങ്ങുകൃഷിയിൽ കൂടുതൽ ആദായം ലഭ്യമാകുവാൻ രാസവളങ്ങളും ജൈവവളങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത വളപ്രയോഗ രീതി ആണ് കൂടുതൽ നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: കായ്ക്കുന്ന പ്രായമായ തെങ്ങുകള്‍ക്ക് എങ്ങനെ വളപ്രയോഗം നടത്താം?

പ്രായമായ ഒരു തെങ്ങിന് പ്രതിവർഷം ഒരു കിലോഗ്രാം യൂറിയ, ഒന്നര കിലോഗ്രാം മസൂറി ഫോസ്, രണ്ടു കിലോഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, രണ്ട് കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങൾ നൽകണം. തെങ്ങിൻ തൈകൾ നട്ടു കഴിഞ്ഞു ആദ്യനാളുകളിൽ തന്നെ വളപ്രയോഗം നടത്തുക. തെങ്ങിന് ജൈവവള പ്രയോഗവും മികച്ചതാണ്. ജൈവവളപ്രയോഗം നടത്തുക വഴി മണ്ണിൻറെ ഫലപുഷ്ടിയും ഉൽപാദനക്ഷമതയും ജലസംഭരണ ശേഷിയും വർധിക്കുന്നു. കൂടാതെ ഉപകാരികളായ സൂക്ഷ്മജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുവാനും പോഷകമൂലകങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുവാനും ഇത് സഹായകമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തൈ തെങ്ങുകൾക്ക് 30 തേങ്ങയുടെ തൊണ്ട് കമഴ്ത്തിയടുക്കി പുതയിടാം

Proper care of coconuts in the early stages of growth is paramount in coconut cultivation.

സാധാരണ ജൈവവള പ്രയോഗങ്ങൾ നടത്തുമ്പോൾ കർഷകർ ഉപയോഗിക്കുന്നത് കാലിവളമോ കമ്പോസ്റ്റോ പച്ചിലവളമോ മണ്ണിരക്കമ്പോസ്റ്റോ ആണ്. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ തെങ്ങിന് ചുറ്റും ഒന്നര മീറ്റർ വീതിയും 25 സെൻറീമീറ്റർ താഴ്ചയുമുള്ള വൃത്താകാരത്തിലുള്ള തടമെടുത്ത് തെങ്ങൊന്നിന് 30 കിലോഗ്രാം വീതം പച്ചിലവളമോ 50 കിലോഗ്രാം വീതം കമ്പോസ്റ്റോ നൽകിയിരിക്കണം. ജലസേചനം ഉള്ള കൃഷിയിടങ്ങളിൽ തെങ്ങുകൾക്ക് രാസവളങ്ങൾ രണ്ടു മുതൽ നാലു തവണ തുല്യ അളവിൽ നൽകാം. അമ്ലാംശം കൂടുതലുള്ള മണ്ണിൽ രാസവളങ്ങൾക്ക് പുറമേ പ്രതിവർഷം തെങ്ങൊന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോളോമൈറ്റോ ഏപ്രിൽ-മെയ് മാസങ്ങളിൽ രാസവളപ്രയോഗം രണ്ടാഴ്ച മുൻപ് തടങ്ങളിൽ വിതറി ചേർക്കാം.

മണ്ണിൽ മഗ്നീഷ്യം എന്ന പോഷക മൂലകത്തിന് അഭാവത്തിൽ തെങ്ങോലകളിൽ മഞ്ഞളിപ്പ് ഉണ്ടാകാറുണ്ട് തെങ്ങിന് അരകിലോഗ്രാം മഗ്നീഷ്യം സള്ഫേറ്റ് രാസവളങ്ങൾക്ക് ഒപ്പം സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നൽകുന്നത് മഞ്ഞളിപ്പ് തടയുവാൻ സഹായകമാകും. ബോറോൺ എന്ന സൂക്ഷ്മ മൂലകത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന തെങ്ങുകൾക്ക് 100ഗ്രാം ബോറാക്സ് ഇട്ടു നൽകുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൻറെ ജൂൺ മാസത്തിലെ കൃഷിപ്പണികൾ

English Summary: Things to look out for in caring for coconut saplings

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds