മഴക്കാലമാകുമ്പോൾ പച്ചക്കറികളിൽ ഒരു കണ്ണുള്ളത് നല്ലതാണ്. ശീതകാല വിളകളാണ് ഈ സമയത്തു ഉത്തമം എന്ന് പ്രത്യകം പറയേണ്ടതില്ലല്ലോ. മഴക്കാലത്ത് ഉണ്ടാകുന്ന ഏറ്റവും പ്രധാന പ്രശ്നം കൃഷി തടങ്ങളിൽ വെള്ളം കെട്ടി നിൽക്കും എന്നതാണ്. അതിനാൽ വെള്ളം കെട്ടി നിൽക്കാത്തതും സൂര്യ പ്രകാശം കിട്ടുന്നതുമായ സ്ഥലം തന്നെ ഒരുക്കുക .
മഴക്കാലത്തേക്കുള്ള പച്ചക്കറികൾ പ്രത്യകമായി തെരഞ്ഞെടുക്കണം. പയറും വെണ്ടയും കോവലും ചുരക്കയും നിത്യ വഴുതനയും പച്ചച്ചീരയുമെല്ലാം മഴക്കാലത്തു ചെയ്യാവുന്ന കൃഷികളാണ്. മണ്ണ് കിളച്ചു പച്ചക്കറി നട്ടാൽ മഴക്കാലത്ത് ഗുണകരമല്ല. മണ്ണിൽ തടം കോരി വേണം നാടാൻ. കൂടാതെ തടത്തിനുമുകളിലായി കരിയിലകൾ വാരിയിടുകയും വേണം. എങ്കിലേ മണ്ണൊലിച്ചു പോകാതിരിക്കൂ. പിന്നെ മഴക്കാലത്ത് ബാധിക്കുന്ന കീടബാധയാണ് മറ്റൊന്ന്. അവയെ തടയാനുള്ള ശ്രദ്ധ എപ്പോഴും ഉണ്ടാവണം. സൂര്യപ്രകാശമില്ലാത്തതും കീടബാധയ്ക്കുള്ള കാരണമാണ്. സൂര്യപ്രകാശത്തിന്റെ കുറവ് ചെടികളുടെ വളർച്ചയെയും മന്ദഗതിയിലാക്കും. ജൈവ കീടനാശിനികൾ ഉപയോഗിക്കുന്നതാണ് ഈ മഴക്കാലത്ത് ഉത്തമം.
Digging the soil and planting vegetables is not beneficial during the monsoon season. The soil should be dug and planted. In addition, charcoal should be spread over the bed. Only then will the soil not erode. Then there is the pest infestation during the monsoon season. Care should always be taken to prevent them. Lack of sunlight is also a cause of pests. Lack of sunlight also slows down the growth of plants. The use of organic pesticides is recommended during this monsoon season.
മുളക്.
മഴക്കാല വിളകളിലെ പ്രധാനിയാണ് മുളക്. വെള്ളം കെട്ടിനിന്നാൽ പഴുത്തു പോകും എന്നതിനാൽ വെള്ളം കെട്ടി നിൽക്കാതെ നല്ലരീതിയിൽ തടം കോരി വേണം മുളക് നടാൻ . മാത്രമല്ല ഇനി വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമാണെങ്കിൽ ആ വെള്ളം ഒഴുക്കി കളയാനുള്ള ഒരു സ്ഥലം കൂടി കണ്ടു വയ്ക്കണം. നീരൂറ്റി കുടിക്കുന്ന പ്രാണികൾ മഴക്കാലത്ത് കുറവായിരിക്കും എന്നതിനാൽ മുളകിന് നല്ല വിളവ് ലഭിക്കും. സാധാരണ കറികളിൽ ഉപയോഗിക്കുന്ന മുളകിന് പുറമെ കാന്താരിയും കൃഷി ചെയ്യാം. എല്ലാ കാലത്തും വിലകിട്ടുന്ന ഒരു കൃഷിയാണ് കാന്താരി. കാന്താരിയുടെ വിളവെടുപ്പ് മാത്രമാണ് കർഷകരെ കുഴയ്ക്കുന്ന പ്രശ്നം.
മഴയ്ക്കു മുൻപ് തന്നെ വിത്തുകൾ ട്രേകളിലോ മറ്റോ മുളപ്പിച്ചു തൈ ഒരുക്കണം. 20 -25 ദിവസം പ്രായമായ തൈകൾ പറിച്ചു നടാം. ചെടികൾ തമ്മിൽ 45 സെന്റീമീറ്ററും തടങ്ങൾ തമ്മിൽ 60 സെന്റീമീറ്ററും ഇടയകലം വേണം. തൈകൾ നാട്ടു അൻപതാം ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്തു അടിവളമായി ചെടിയൊന്നിന് അരക്കിലോ എന്ന രീതിയിൽ ജൈവ വളം ചേർക്കണം.
വെണ്ടക്കൃഷി
നമ്മുടെ നാട്ടിലെ മഴക്കാലത്ത് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കൃഷിയാണ് വെണ്ടക്കൃഷി. പെട്ടന്ന് തന്നെ കായകൾ ഉണ്ടാകും എന്നതിനാലും അധിക പരിചരണമോ സ്വതവേ വെണ്ടയിൽ കാണപ്പെടുന്ന മഞ്ഞളിപ്പു രോഗം കുറവായിരിക്കും എന്നതിനാലും വെണ്ടക്കൃഷി മഴക്കാലത്ത് പറ്റിയ വിളയാണ്. അയഡിന്റെ അംശം കൂടുതലുള്ള പോഷമൂല്യം അടങ്ങിയ വെണ്ടയ്ക്ക് മഴക്കാലമാകുമ്പോൾ നല്ല വിലയും കിട്ടാറുണ്ട്. മഴക്കാലം മുൻകൂട്ടി കണ്ടു മെയ് പകുതിയോടെ വെണ്ട കൃഷി ചെയ്തു തുടങ്ങണം. തടം കോരിയോ ഗ്രോ ബാഗിലോ വെണ്ട നടാം. തടം കോരുമ്പോൾ ചെടികൾ തമ്മിലുള്ള ഇടയകലം പാലിക്കണം. തടങ്ങളിൽ ചെടികൾ തമ്മിൽ 45 സെന്റിമീറ്ററും വരികൾ തമ്മിൽ 60 സെന്റീമീറ്ററും ഇടയകലം വേണം. നടുന്നതിനു മുൻപായി വെണ്ടവിത്തുകൾ വെള്ളത്തിൽ കുതിർത്തു വയ്ക്കണം. ഇന്ന് കാലത്തു കുതിർത്താൽ നാളെ സന്ധ്യയാകുമ്പോൾ നടാം.സന്ധ്യയ്ക്കു നടുന്നതാണ് ചെടികൾക്ക് നല്ലതു എന്ന് പഴമക്കാർ പറയാറുണ്ട്.
ചെടികൾ വളർന്നു വരുന്നതോടെ എത്ര മഴയുണ്ടായാലും ചെറിയ രീതിയിൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ മഴയിൽ ഇവ മരവിച്ചതു പോലെയാകും. ജൂണിൽ മഴ തുടങ്ങുന്നതോടെ ചെടികൾ നന്നായി വളരാൻ തുടങ്ങും. നട്ടു 40 മുതൽ 45 ദിവസംങ്ങൾക്കുള്ളിൽ തന്നെ വെണ്ട പൂവിടും തുടർന്ന് മൂന്നു മാസക്കാലം തുടർച്ചയായി കായ്ക്കും. ജൈവവളം അടിവളമായി നൽകിയാൽ മാത്രം മതി നല്ല വിളവ് ലഭിക്കും ദിവസവും എന്നതുപോലെ കായ്കൾ ലഭിക്കും.
വഴുതനകൃഷി.
മഴക്കാലത്ത് മാത്രമല്ല എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന വലിയ പരിചരണം വേണ്ടാത്ത നല്ല വിളപിടിക്കുന്ന ഒരു കൃഷിയാണ് വഴുതന. വഴുതനയുടെ നിരവധി ഇനങ്ങൾ തന്നെ നാട്ടിൽ കൃഷി ചെയ്തു വരുന്നു. മെയ് രണ്ടാം ആഴ്ച മുതൽ വിത്തിട്ടു 20 മുതൽ 25 ദിവസം വരെ പ്രായമാകുമ്പോൾ തൈകൾ മാറ്റി നടാം. ചെടികൾ തമ്മിൽ 60 സെന്റീമീറ്ററും തടങ്ങൾ തമ്മിൽ 75 സെന്റീമീറ്ററും ഇടയകലം. വേണം. നല്ല തണുപ്പുള്ള നീരൊഴുക്കുള്ള സ്ഥലങ്ങളാണ് വഴുതന വളരാൻ നല്ലതു. എന്നാൽ സ്യൂഡോമോണസ് ഉപയോഗിച്ച് വഴുതന ചെടിക്കു പൊതുവെ കാണാറുള്ള വാട്ട രോഗം കുറയ്ക്കാം. പറിച്ചു നട്ടു കഴിഞ്ഞാൽ ഒരു മാസം കഴിഞ്ഞാലുടൻ വിളവ് ലഭിച്ചു തുടങ്ങും. വഴുതന പ്രിയരായ ആളുകൾക്ക് വീട്ടിൽ ഒട്ടും പ്രയാസം കൂടാതെ ചെയ്യാവുന്ന ഒരു കൃഷിയുമാണ് വഴുതനകൃഷി.
കൂടുതൽ അനുബന്ധ വാർത്തകൾക്കു:സ്യുഡോമോണസ് ഉപയോഗവും പ്രയോഗവും
#Agriculture#Monsoon#Vegetable#Krishi
Share your comments