മണ്ണിന്റെ ഗണന ശരിയാക്കിയെടുക്കാനും മണ്ണിന്റെ പുളിപ്പ് കുറയ്ക്കാനും മണ്ണിൽ ചേർത്ത് കൊടുക്കുന്ന ഒന്നാണ് കുമ്മായം. എന്നാൽ, മണ്ണിൽ കുമ്മായം ചേർക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മണ്ണിൽ വളവും കുമ്മായവും ഒരുമിച്ച് നൽകരുത്. വളം നൽകുന്നതിന് 15 ദിവസം മുൻപ് വേണം മണ്ണിൽ കുമ്മായം നൽകാൻ. മണ്ണിൽ കുമ്മായമിട്ട് നന്നായി ഇളക്കി ചേർത്ത ശേഷം 15 ദിവസം കഴിഞ്ഞു വേണം വളം നൽകാൻ. എളുപ്പത്തിനു വേണ്ടി പലരും കുമ്മായം ചേർത്ത മണ്ണിൽ രണ്ടു ദിവസത്തിനു ശേഷം വളം നൽകാറുണ്ട്. ഇത് മണ്ണിലെ ചീത്ത ബാക്ടീരിയകൾക്കൊപ്പം നല്ല ബാക്ടീരിയകളെയും ഇല്ലാതാക്കുന്നു.
ജൈവ വളമായാലും രാസ വളമായാലും കുമ്മായം ചേർത്ത് 15 ദിവസത്തിനു ശേഷം വേണം നൽകാൻ. ഇങ്ങനെ ചെയ്തില്ലെങ്കിൽ വളത്തിലുള്ള മൂലകങ്ങൾ നഷ്ടപ്പെടും. കുമ്മായവും വളവും ഒരുമിച്ച് ചേർന്നാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ വലിച്ചെടുക്കാൻ കഴിയാതെ വരും. കുമ്മായം ചേർത്ത് പതിനഞ്ച് ദിവസം കഴിയുന്നതയോടെ മണ്ണിന്റെ പുളിപ്പ് കുറയുകയും മണ്ണിൻെറ ഘടന ചെടികൾക്ക് ആവശ്യമായ നിലയിലേക്ക് എത്തുകയും ചെയ്യും.
ഗ്രോ ബാഗിൽ വളർത്തുന്ന ചെടികൾക്ക് ഒരു സ്പൂൺ കുമ്മായം നൽകിയാൽ മതിയാകും. അധികം കുമ്മായം നൽകുന്നത് ചെടികളുടെ വളർച്ചയെ ദോഷകരമായി ബാധിക്കും. മണ്ണിന്റെ PH കൺട്രോൾ ചെയ്യാനാണ് കുമ്മായം ഉപയോഗിക്കുന്നത്. കുമിൾ രോഗത്തിനും ഇല മുരടിപ്പിനുമുള്ള ഒരു പരിഹാരമാണ് കുമ്മായ ഉപയോഗം.
വള൦ വലിച്ചെടുക്കാനുള്ള മണ്ണിന്റെ ശേഷി വർധിപ്പിക്കാനും കുമ്മായം ചേർക്കുന്നത് വളരെ നല്ലതാണ്. നനവുള്ള മണ്ണിൽ കുമ്മായം ചേർത്തിളക്കിയ ശേഷം വെയിലിൽ വച്ച് ഉണക്കിയെടുത്ത ശേഷം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ബാക്റ്റീരിയൽ വാട്ടം പോലെയുള്ള മാരക രോഗങ്ങളുണ്ടാക്കുന്ന സൂഷ്മാണുക്കളിൽ നിന്നും ചെടികളെ സംരക്ഷിക്കാൻ കുമ്മായത്തിന് കഴിയുന്നു.
Adding lime powder to soil is to correct soil compaction and reduce soil acidity. But, there are some things to remember when adding lime powder to the soil.
Share your comments