1. Farm Tips

കൂടുതൽ അളവിലും, ഗുണത്തിലും വിളവ് ലഭിക്കാൻ ഈ വളക്കൂട്ട് ഉപയോഗിക്കാം

കയർ വ്യവസായത്തിൽ ധാരാളം ഉണ്ടാകുന്ന മാലിന്യമാണ് ചകിരിച്ചോറ്. പച്ചക്കറികളിൽ കൂടുതൽ വിളവിനും, വിളകളുടെ സസ്യ മൂലക ആഗിരണശേഷി വർദ്ധിപ്പിക്കുവാനും, മണ്ണിൻറെ ഈർപ്പം നില നിലനിർത്തുവാനും ഏറ്റവും മികച്ച അസംസ്കൃത ഉൽപ്പന്നം കൂടിയാണ് ഈ ചകിരിച്ചോറ്.

Priyanka Menon
ചകിരിച്ചോർ കമ്പോസ്റ്റ്
ചകിരിച്ചോർ കമ്പോസ്റ്റ്

കയർ വ്യവസായത്തിൽ ധാരാളം ഉണ്ടാകുന്ന മാലിന്യമാണ് ചകിരിച്ചോറ്. പച്ചക്കറികളിൽ കൂടുതൽ വിളവിനും, വിളകളുടെ സസ്യ മൂലക ആഗിരണശേഷി വർദ്ധിപ്പിക്കുവാനും, മണ്ണിൻറെ ഈർപ്പം നില നിലനിർത്തുവാനും ഏറ്റവും മികച്ച അസംസ്കൃത ഉൽപ്പന്നം കൂടിയാണ് ഈ ചകിരിച്ചോറ്. ചകിരി തൊണ്ടിൽ നിന്ന് നാര് വേർതിരിക്കുമ്പോൾ വളരെയധികം ചകിരിച്ചോർ ലഭ്യമാകുന്നു. ഒരു കിലോ ചകിരിനാര് വേർതിരിച്ചെടുക്കുമ്പോൾ രണ്ടു കിലോയോളം ചകിരിച്ചോർ ഉപോൽപ്പന്നമായി ലഭിക്കുന്നു.

ചകിരിച്ചോർ കമ്പോസ്റ്റ്

തണുപ്പുള്ള സ്ഥലമാണ് ചകിരിച്ചോർ കമ്പോസ്റ്റ് നിർമ്മാണത്തിന് ഉത്തമം. സ്ഥലം തിരഞ്ഞെടുത്തതിനു ശേഷം 10 കിലോഗ്രാം ചകിരിച്ചോറ് നിരപ്പായ സ്ഥലത്ത് നിരത്തുക. ഇതിനു മീതെ 30 ഗ്രാം കൂൺ വിത്ത് വിതയ്ക്കുക. ശേഷം 10 കിലോഗ്രാം ചകിരിച്ചോറ് ഉപയോഗിച്ച് മൂടുക. ഇതിനു മുകളിൽ വീണ്ടും 100 കിലോഗ്രാം യൂറിയ വിതറുക. അതിനുശേഷം ചകിരിച്ചോർ ഉപയോഗിച്ച് വീണ്ടും മൂടുക. ഏകദേശം ഒരു മീറ്ററോളം ആകുന്നതുവരെ ഇതാവർത്തിക്കുക. 30 മുതൽ 40 വരെ ദിവസം കഴിഞ്ഞ് കമ്പോസ്റ്റ് ഉപയോഗത്തിന് സജ്ജമാകും.

ബന്ധപ്പെട്ട വാർത്തകൾ: ചെടികളെ കരുത്തുറ്റതാക്കാൻ ചകിരിച്ചോർ കമ്പോസ്റ്റ്

ചകിരിച്ചോർ കമ്പോസ്റ്റ്- വിളകൾക്ക് പ്രയോഗിക്കുന്ന അളവ്(ഒരു ചുവട്/ ഏക്കർ എന്ന രീതിയിൽ)

 
തെങ്ങ്      -   45-50
കിലോ
 
ഏത്തവാഴ - 15
കിലോ
 
കിലോ
നെല്ല്
ടൺ ഏക്കറിന് - 5
ഏലം          -  10
കിലോ
 
കശുമാവ്/ മാവ് -50
കിലോ
 
പൈനാപ്പിൾ   - 18.ടൺ 
ഏക്കറിന്
ബന്ധപ്പെട്ട വാർത്തകൾ: ചകിരിചോറിന്റെ ഉപയോഗം എന്ത് ?
English Summary: This fertilizer can be used to get higher quantity and quality yield

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds