1. Farm Tips

റബറിൽ ടാപ്പിംഗ് ചെയ്യുവാൻ വെട്ടുപട്ട അടയാളപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം ഇതാണ്...

വെട്ടുപട്ട കൃത്യമായി അടയാളപ്പെടുത്തിയാൽ എളുപ്പത്തിൽ ടാപ്പ് ചെയ്യുവാനും കറ ശേഖരിക്കുവാനും മേൽനോട്ടം ഭംഗിയായി നടത്തുവാനും സാധ്യമാകും.

Priyanka Menon
വെട്ടുപട്ട അടയാളപ്പെടുത്തുന്നത് മരങ്ങളുടെ നിരകൾക്ക് ആനുപാതികമായി ഒരേ ദിശയിൽ ആയിരിക്കണം
വെട്ടുപട്ട അടയാളപ്പെടുത്തുന്നത് മരങ്ങളുടെ നിരകൾക്ക് ആനുപാതികമായി ഒരേ ദിശയിൽ ആയിരിക്കണം

റബ്ബർ കൃഷിയിൽ ടാപ്പിംഗ് നടത്തേണ്ട സമയം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊന്നാണ് വെട്ടുപട്ട അടയാളപ്പെടുത്തുന്നത്. വെട്ടുപട്ട കൃത്യമായി അടയാളപ്പെടുത്തിയാൽ എളുപ്പത്തിൽ ടാപ്പ് ചെയ്യുവാനും കറ ശേഖരിക്കുവാനും മേൽനോട്ടം ഭംഗിയായി നടത്തുവാനും സാധ്യമാകും.

ടാപ്പിംഗ് നടത്തേണ്ട സമയവും, ചെരിവ് രേഖപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ടാപ്പിംഗ് നടത്തുമ്പോൾ ഒരു പ്രത്യേക സമയക്രമം പാലിക്കുന്നത് നല്ലതാണ്. സാധാരണഗതിയിൽ ടാപ്പ് ചെയ്യാൻ ഏറ്റവും നല്ല സമയം ആയി കണക്കാക്കുന്നത് പുലർച്ചെ ആണ്. ടാപ്പിംഗ് ലൈറ്റ് ഉപയോഗിച്ച് നേരം വെളുക്കുന്നതിനു മുൻപ് ടാപ്പ് ചെയ്യാൻ കഴിയുന്നത് കൂടുതൽ നല്ലത് ആണെന്ന് കർഷകർ പറയുന്നു. 

കൃത്യമായി പറഞ്ഞാൽ രാവിലെ ഏഴരയ്ക്ക് മുൻപ് ടാപ്പിംഗ് നടത്തുന്നതാണ് നല്ലത്. ടാപ്ലിംഗിനു തെരഞ്ഞെടുക്കുന്ന എല്ലാ മരങ്ങളുടെയും വെട്ടുപട്ട അടയാളപ്പെടുത്തുന്നത് ടാപ്പിംഗിനു തെരഞ്ഞെടുക്കുന്ന എല്ലാ മരങ്ങളുടെയും വെട്ടുപട്ട അടയാളപ്പെടുത്തുന്നത് മരങ്ങളുടെ നിരകൾക്ക് ആനുപാതികമായി ഒരേ ദിശയിൽ ആയിരിക്കണം. മരങ്ങളുടെ പകുതി ചുറ്റളവ് അടയാളപ്പെടുത്തി ഇരുവശങ്ങളിലും നീളമുള്ള സ്കെയിൽ ഉപയോഗിച്ച് മുകളിൽ നിന്ന് താഴേക്ക് മരത്തിന് ലംബമായി മാർക്കിംഗ് കത്തി ഉപയോഗിച്ച് മാർഗ്ഗരേഖ വരയ്ക്കുകയാണ് ആദ്യപടി.

ബന്ധപ്പെട്ട വാർത്തകൾ : കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അതിനുശേഷം ബഡ് മരത്തിന്റെയും ബീജ മരത്തിന്റെയും നിർദ്ദിഷ്ട ഉയരത്തിൽ മുൻകൂനയിൽ നിന്ന് ടെംപ്ളേറ്റ് എന്ന ഉപകരണം ഉപയോഗിച്ച് പിൻ കാനയിലെ എത്തത്തക്കവിധം മാർഗരേഖകൾ വരയ്ക്കണം. മാർഗ്ഗരേഖകൾ പരമാവധി രണ്ട് ഇഞ്ച് ഇടവിട്ടു വരുന്ന വിധത്തിൽ നിർമിച്ച ടെംപ്ളേറ്റ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വെട്ടു പട്ടയുടെ ചെരിവ് കൃത്യമായി പാലിക്കുന്നതിനും ഈ രീതി നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ : കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?

The timing of tapping is very important in rubber cultivation. Just as important is the cut mark.

ടാപ്പിംഗ് നടത്തുമ്പോൾ ഒരു ടാപ്പിംഗിന് ശേഷം അടഞ്ഞുപോയ പാൽക്കുഴലുകൾ വീണ്ടും തുറക്കാൻ ഒരു മില്ലിമീറ്റർ കനത്തിൽ മാത്രം പട്ട അരിഞ്ഞ് നീക്കം ചെയ്താൽ മതി. രണ്ട് ടാപ്പിംഗ് തമ്മിലുള്ള ഇടവേള ക്രമത്തിൽ കൂടുതൽ ആയാൽ കനം അല്പം കൂടി പട്ട അരിയേണ്ടതായി വരും.

ബന്ധപ്പെട്ട വാർത്തകൾ : ഉണക്കി അടുക്കി വച്ചിരിക്കുന്ന റബ്ബർ ഷീറ്റ് പൂപ്പൽ പിടിച്ചോ? എങ്കിൽ അത് എളുപ്പത്തിൽ മാറ്റിയെടുക്കാം

English Summary: This is the only thing that needs to be taken care of when marking the cut to be tapped on the rubber

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds