നിങ്ങളുടെ ഉദ്യാനത്തിലെ അലങ്കാരച്ചെടികൾക്കും അടുക്കളത്തോട്ടത്തിലെ പച്ചക്കറികളും വേഗത്തിൽ പൂവിടാനും വലിയ വലുപ്പമുള്ള കായ്കളും പൂക്കളും ഉണ്ടാകുവാനും ഈ ഒരു വളം മാത്രം മതി. നിങ്ങളുടെ വീട്ടിൽ വേസ്റ്റ് ആയി വരുന്ന ചായപ്പൊടിയും മുട്ടത്തോടും എല്ലാം ഒത്തിരി പോഷക മൂല്യമുള്ളതും ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും ആണെന്ന് നിങ്ങളിൽ പലർക്കും അറിയാം.
കാൽസ്യത്തിൻറെ കലവറയായ മുട്ടത്തോടും ചെടികൾ പെട്ടെന്ന് പുഷ്പിക്കാൻ കാരണമായ പൊട്ടാസ്യം കൂടുതലുള്ള പഴംതൊലിയും വെറുതെ കളയാതെ ഇതിനൊപ്പം ഈ രണ്ടു കാര്യങ്ങൾ ചേർത്താൽ എളുപ്പത്തിൽ ഒരു ജൈവ വളക്കൂട്ട് വീട്ടിൽ നിർമ്മിക്കാം. ഏകദേശം ഒരു കൊല്ലത്തോളം ഈ വളക്കൂട്ട് പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ വീട്ടിൽ വേസ്റ്റ് ആയി വരുന്ന ചായില വേസ്റ്റ് ഒരു ദിവസം വെയിലത്തിട്ട് ഉണക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് ഇതിലെ പഞ്ചസാരയുടെ അംശം ഇല്ലാതാക്കുവാൻ വേണ്ടിയാണ്. ഇതിനൊപ്പം വെയിലത്തിട്ട് ഉണക്കി എടുക്കാൻ ഒരു കാര്യം കൂടിയുണ്ട്.ഒരു നേന്ത്രപ്പഴത്തിൽ തൊലിയോ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ വേസ്റ്റ് വരുന്ന ഏതെങ്കിലും പഴത്തിൻറെ തൊലിയോ ചെറുതായി അരിഞ്ഞ് ഉണക്കിയെടുക്കണം.
ഇങ്ങനെ ഉണക്കിയെടുത്ത പഴത്തിന്റെ തൊലിയും, ചായില വേസ്റ്റും, രണ്ട് മുട്ടത്തോടും മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. മുട്ടത്തോട് കൈ കൊണ്ട് മിക്സിയിൽ നന്നായി പൊടിച്ച് ഇടാൻ ശ്രമിക്കണം. ഇനി വേണ്ടത് പുളിച്ച മാവോ, അല്ലെങ്കിൽ തൈരോ ഏതെങ്കിലും ഒന്ന് ഒരു ടീസ്പൂൺ എടുത്ത് അര ലിറ്റർ വെള്ളത്തിൽ നന്നായി മിക്സ് ചെയ്യുക.
ഇതിനുശേഷം അടിച്ചു വച്ച മിശ്രിതം അര ടീസ്പൂൺ കൂടി ചേർക്കുക. ഇത് നേരിട്ട് ചെടികളുടെ താഴെ ഒഴിച്ചു കൊടുക്കാം. ഇല്ലെങ്കിൽ ഒരുദിവസം വച്ചിട്ട് പിറ്റേദിവസം ഒഴിച്ചാലും കുഴപ്പമില്ല. ചെടികളുടെ വേര് തൊടാതെ ഒഴിക്കണം. വൈകുന്നേര സമയങ്ങളിൽ ഒഴിച്ച് കൊടുക്കുന്നതാണ് ഉത്തമം. ഈ മിശ്രിതം ചെടികൾക്ക് താഴെ ഒഴിച്ചു കൊടുക്കുക വഴി ചെടികൾ പെട്ടെന്ന് പൂക്കുകയും നിറയെ കായ്ഫലം ഉണ്ടാകുകയും ചെയ്യും.
This one fertilizer alone is enough to make the ornamental plants in your garden and the vegetables in the kitchen garden bloom faster and produce larger sized fruits and flowers. Many of you know that tea powder and eggs, which come as waste in your home, have a lot of nutritional value and accelerate plant growth. Eggs, which are a storehouse of calcium, and fruit peels, which are high in potassium, can easily make an organic fertilizer at home by combining the two. This fertilizer can be stored in a container for about a year.
വഴുതനങ്ങ, തക്കാളി, മുളക് തുടങ്ങിയ എല്ലാതരം പച്ചക്കറികൾക്കും റോസ് പോലുള്ള എല്ലാത്തരത്തിലുള്ള അലങ്കാരസസ്യങ്ങൾക്കും ഏറ്റവും ഉത്തമമായ ജൈവവള കൂട്ടാണിത്. നിങ്ങൾ ഇതു ചെയ്തു നോക്കൂ ആഴ്ചകൾക്കുള്ളിൽ ഫലം ലഭ്യമാകും.
Share your comments