വെള്ളരി കൃഷിക്ക് അനുയോജ്യമായ കാലയളവാണ് ഇത്. കണിവെള്ളരി കൃഷി ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ വെള്ളരി കൃഷിയിൽ കാലാവസ്ഥ വ്യതിയാനം മൂലം നിരവധി രോഗങ്ങൾ വരുന്നതായി കർഷകർ അഭിപ്രായപ്പെടുന്നു. ഇതിൽ പ്രധാനപ്പെട്ട രോഗങ്ങളാണ് കായ് ചീയൽ രോഗം, ഫ്യൂസേറിയം വാട്ടം, വെള്ളരി മൊസൈക് രോഗം തുടങ്ങിയവ.
വെള്ളരി കൃഷിയിലെ പ്രധാന രോഗങ്ങളും നിയന്ത്രണ വിധികളും
കായ് ചീയൽ രോഗം
കായകളിലെ മുറിവുകളിലൂടെ ആണ് കുമിൾ ബാധിക്കുന്നത്. കുമിൾ ബാധ ഏറ്റാൽ കായ്കളിൽ വെളുത്ത പഞ്ഞിപോലെ ആവരണം ഉണ്ടാകുന്നു. സാധാരണയായി മണ്ണിൽ തൊട്ടു കിടക്കുന്ന സ്ഥലത്തു നിന്നാണ് രോഗം തുടങ്ങുന്നത്.
This is the best time to grow cucumbers. There are a lot of people around us who grow cucumbers. However, farmers say that climate change is causing many diseases in cucumber cultivation.
ആദ്യം നനഞ്ഞത് പോലെ പാടുകൾ കാണപ്പെടുകയും പിന്നീട് കായ് ചീഞ്ഞ് പോവുകയും ചെയ്യുന്നു. കീടബാധയേറ്റ എല്ലാ കായ്കളും നീക്കം ചെയ്യുക എന്നതാണ് ആദ്യത്തെ പടി. ഇതുകൂടാതെ പുതയിട്ട് കായ്കൾ മണ്ണിൽ തൊടാതെ സംരക്ഷിക്കുന്നതും നല്ലതാണ്. രോഗബാധ കുറയ്ക്കുവാൻ സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി. രോഗം കൂടുതൽ ഉള്ള സമയങ്ങളിൽ മാങ്കോസെബ് 75 MP 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതി.
മൊസൈക് രോഗം
ഇത് ഒരു വൈറസ് രോഗമാണ്. ഇതിൻറെ പ്രധാനലക്ഷണം ഇളം പച്ച നിറത്തിലോ കടുംപച്ച നിറത്തിലോ ഉള്ള വരകളും പുള്ളികളും ഇലകളിൽ കാണപ്പെടുന്നതാണ്. ഈ രോഗം നിമിത്തം ചെടികളുടെ വളർച്ച മുരടിക്കുകയും പൂക്കളും കായ്കളും സാധാരണയിൽ നിന്ന് വ്യത്യസ്തമായി വളരെ കുറച്ചുമാത്രം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. മൊസൈക് രോഗം പരിഹരിക്കുവാൻ രോഗം ബാധിച്ച ചെടികളെ രോഗലക്ഷണങ്ങൾ കാണുന്ന മുറയ്ക്ക് പറിച്ചു കളയുക. രോഗം പരത്തുന്ന പ്രാണികളെ ഇല്ലാതാക്കുവാൻ ഡൈമേതൊയേറ്റ് 30EC രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചാൽ മതി.
ഫ്യൂസേറിയം വാട്ടം
ഇലകളിൽ ജലാംശം നഷ്ടപ്പെട്ട് ചെടി പൂർണമായി നശിക്കുന്നതാണ് ഇതിൻറെ രോഗലക്ഷണം. രോഗം ബാധിച്ച ചെടി പൂർണമായും മഞ്ഞളിച്ചു പോകുന്നതാണ് ഇതിൻറെ ആദ്യലക്ഷണം. തണ്ടിന് അടിഭാഗം വീർത്തു പൊട്ടി അതിനോടനുബന്ധിച്ച് ചെടി പൂർണമായും നശിക്കുന്നു.
ഈ രോഗം പരിഹരിക്കുവാൻ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം ചെടിയുടെ കടയ്ക്കൽ ചേർത്ത് കൊടുക്കുക. അല്ലെങ്കിൽ സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ച് കൊടുത്താൽ മതി. വെള്ളരി കൃഷിയിൽ ജലസേചനം ആവശ്യത്തിനുമാത്രം നടത്തി ശരിയായ നീർവാർച്ച കൃഷിയിടത്തിൽ ഉറപ്പുവരുത്തുവാൻ മറക്കരുത്.
Share your comments