പോഷക പ്രാധാന്യവും ഔഷധ ഗുണങ്ങളുമുള്ള പാവൽ കൃഷി ചെയത് 6 മാസം തുടർച്ചായി വിളവെടുക്കാൻ സഹായിക്കുന്ന 10 ടിപ്പുകളെകുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. വിത്ത് പാകൽ മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ടിപ്പുകളാണിവ. ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും 6 മാസം തുടർച്ചയായി വിളവെടുപ്പ് നടത്താൻ സാധിക്കും.
വിത്ത് തെരെഞ്ഞെടുക്കുമ്പോൾ
വീട്ടുവളപ്പിൽ വളർത്തിയ പാവലിൻറെ വിത്താണ് നടുന്നതെങ്കിൽ നല്ല മൂത്തു പഴുത്ത പാവലിൻറെ വിത്ത് വേണം തെരഞ്ഞെടുക്കാൻ. വിത്തിൻറെ മുകളിലുള്ള ചുവന്ന വഴുവഴുപ്പ് കഴുകി ഉണക്കിയ ശേഷം വേണം നടാൻ, ഇല്ലെങ്കിൽ ഉറുമ്പുശല്യം ഉണ്ടാകും. വെളിയിൽ നിന്ന് വാങ്ങുകയാണെങ്കിൽ, പ്രിയ, പ്രീതി, പ്രിയങ്ക, എന്നി പേരുകളുള്ള നാടൻ വിത്തുകൾ വേണം വാങ്ങാൻ. വാങ്ങിയ വിത്ത് പശുവിൻ പാലിൽ കുറച്ചു നേരം ഇട്ടുവെക്കുന്നത് നല്ലതാണ്.
നടുന്ന രീതി
നേരിട്ട് മണ്ണിലാണ് നടുന്നതെങ്കിൽ, ആഴത്തിൽ കുഴി കുഴിച്ച് ചപ്പ് ചവറുകളിട്ട് കത്തിക്കണം. രണ്ടു ദിവസത്തിനു ശേഷം മണ്ണിൽ കുമ്മായം ചേർക്കണം. ശേഷം ചാണകപ്പൊടിയോ, ആട്ടിൻ കാഷ്ഠമോ ചേർക്കണം. അടിവളമായി എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, എന്നിവ അടിവളമായി ചേർക്കണം. അതിനുശേഷം നേരിട്ട് വിത്തുകൾ പാകാം.
ചെടി വളർന്നു വന്നാൽ, പറിച്ചു നടാം. വള്ളി വന്ന വഴിയേ, പടരാനായി വടി കുത്തികൊടുക്കണം. പറിച്ചു നട്ട് ഒരാഴ്ചക്ക് ശേഷം ആദ്യം കൊടുക്കേണ്ടത് മുരിഞ്ഞ ജ്യൂസാണ്. മുരിഞ്ഞയില ജ്യൂസ് അടിച്ച് 30 ഇരട്ടി വെള്ളം ചേർത്ത് സ്പ്രൈ അടിക്കുകയും, കടയ്ക്ക് ഒഴിച്ചുകൊടുക്കുകയും ചെയ്യാം.
പറിച്ചുനട്ട രണ്ടാമത്തെ ആഴ്ച്ച പിണ്ണാക്കിട്ട ജൈവ വളങ്ങളോ, പിണ്ണാക്കും, ചാണകവും ചേർത്ത മിശ്രിതത്തിൽ പഴവും ചേർത്താൽ, പാവൽ തഴച്ചു വളരുന്നതും, വള്ളി വീശി പന്തലിൽ കേരുന്നതും കാണാം. പന്തലിലേക്ക് കേറുന്നതിനു മുൻപ് പൂക്കൾ വരുകയാണെങ്കിൽ അത് നുള്ളിക്കളയണം. പന്തലിൽ കേരിയ ശേഷം മാത്രമേ പൂക്കാൻ അനുവദിക്കാൻ പാടുള്ളു. അല്ലെങ്കിൽ 6 മാസത്തെ വിളവെടുക്കാൻ സാധിക്കാതെ വരും.
പുഴുക്കൾ വരാതിരിക്കാൻ ഒരു ടീസ്‌പൂൺ ഗോതമ്പുപൊടിയിൽ അര ടീസ്‌പൂൺ ബേക്കിംഗ് സോഡാ ചേർത്ത മിശ്രിതം പ്രയോഗിക്കാം. വേപ്പെണ്ണയും ഉപയോഗിക്കാം.
പെൺപ്പൂക്കൾ ഉണ്ടാകാൻ
പെട്ടെന്ന് പെൺപ്പൂക്കൾ ഉണ്ടാകാൻ മീൻ കഴുകിയ വെള്ളമോ, ഫിഷ്‌അമിനോ അസിഡോ കൊടുക്കാം. പെൺപൂക്കൾ ഉണ്ടായ വഴിയേ തുളസിയില അകത്തു വെച്ച പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി വെക്കണം. അല്ലെങ്കിൽ കായിച്ചകളുടെ ഉപദ്രവമുണ്ടാകും. കുറച്ചു സമയം കഴിഞ്ഞു നോക്കിയാൽ കായിച്ചകൾ പ്ലാസ്റ്റിക് കവറിൽ പറ്റിപിടിച്ചിക്കുന്നത് കാണാം.
നനയ്ക്കുന്ന രീതി
പൂക്കുന്നതുവരെ മുൻപ് രണ്ടു നേരവും, പൂത്ത ശേഷം ഒരു നേരവും വെള്ളം നനയ്ക്കണം.
Share your comments