ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിനും, ജലസംഭരണശേഷി കൂട്ടുവാനും, മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി സഹായകമാകുന്നതാണ് ആവരണ വിളകൾ. ചെരിവുള്ള പ്രദേശങ്ങളിൽ കൃഷി ഇറക്കുമ്പോൾ മണ്ണിൻറെ പ്രതലം ആവരണ വിളകൾ കൊണ്ട് സംരക്ഷിക്കുന്നത് നല്ലതാണ്. കേരളത്തിൽ ഇത് സർവ്വസാധാരണമായി കാണപ്പെടുന്നത് റബർതോട്ടങ്ങളിൽ ആണ്. ഓരില, തൊട്ടാവാടി, മൂവില, സെൻട്രസീമ, കല്പ ഗോണിയം തുടങ്ങിയവ സാധാരണമായി ഉപയോഗിക്കുന്ന ആവരണ വിളകളാണ്.
ആവരണ വിളകളുടെ മേന്മകൾ
ആവരണ വിളകൾ ചെടികളുടെ വേരുകളിൽ അന്തരീക്ഷ നൈട്രജനെ വലിച്ചെടുത്തു നൈട്രേറ്റ് ആക്കിമാറ്റുന്ന റൈസോബിയം എന്ന ബാക്ടീരിയ കാണുന്നു. അതിനാൽ മണ്ണിൽ ധാരാളം നൈട്രജൻ ലഭ്യമാകുന്നു. ഇത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ മികച്ചതാണ്.
കൂടാതെ ഇത്തരം വിളകളുടെ വേരുകൾ മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങുമ്പോൾ മണ്ണൊലിപ്പ് തടയുവാനും സാധിക്കുന്നു. ഇത് മണ്ണിലെ സൂക്ഷ്മ ജീവികളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇതിനോടനുബന്ധമായി എൻസൈമുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുവാനും ആവരണ വിളകൾ ഉപകാരപ്രദമാണ്. ഇത്തരം വിളകൾ കന്നുകാലി തീർച്ചയായും ഉപയോഗപ്പെടുത്താം.
ശീമക്കൊന്ന
പയർ വർഗ്ഗത്തിൽപ്പെട്ട ഈ ചെടിയുടെ കമ്പ് നട്ടോ തൈകൾ പറിച്ചു നട്ടോ വളർത്താവുന്നതാണ്. നൈട്രജന്റെ അംശം പച്ചില ചെടികളിൽ 0.971 ശതമാനവും, ഉണക്ക ഇലകളിൽ 3 ശതമാനവും ആകുന്നു. ഏകദേശം നാല് വർഷം കൊണ്ട് ശീമക്കൊന്നമരം ഒന്നിന് 150 മുതൽ 250 കിലോഗ്രാം വരെ പച്ചില ലഭ്യമാകുകയും ചെയ്യുന്നു.
കുലുക്കി
തെങ്ങിൻ തോപ്പുകളിലും നെൽപ്പാടങ്ങളിലും ഉപയോഗിക്കാൻ വളരെ അനുയോജ്യമായ ഒരു പച്ചില ചെടിയാണ് ഇത്. വരൾച്ചയെ അതിജീവിക്കുന്ന ഈ ചെടി എല്ലാത്തരം കാലാവസ്ഥയിലും, മണ്ണിലും വളരുന്നു. ഒരു ഹെക്ടറിൽ നിന്ന് 13 ടൺ പച്ചിലവളം ഈ ചെടിയിൽ നിന്ന് ലഭ്യമാകുന്നു.
പയറുവർഗ്ഗ പച്ചില ചെടികൾ കൃഷിയിടങ്ങളിൽ നടുമ്പോൾ മറ്റു വളപ്രയോഗങ്ങൾ കുറയ്ക്കുവാനും മണ്ണിൻറെ നീർവാർച്ച, വായുസഞ്ചാരം, നൈട്രജൻ അനുപാതം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Cover crops help to increase fertility, increase water storage capacity and prevent soil erosion.
When cultivating in sloping areas, it is advisable to protect the soil surface with cover crops.
ഇവ വളർത്തിയാൽ തീർച്ചയായും മണ്ണിലെ പോഷക കുറവ് നികത്താം. ഇതിന് മികച്ച ഉദാഹരണങ്ങളാണ് തുവര തകര കാട്ടു തുവര തൊട്ടാവാടി, പയറിനങ്ങൾ തുടങ്ങിയവ.
Share your comments