ഇന്നത്തെ നാട്ടറിവ്*
1. കാഞ്ഞിരം, കരിനൊച്ചി എന്നിവയുടെ ഇല സത്തുണ്ടാക്കാന്‍, രണ്ടു പിടി ഇല 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് വറ്റിച്ച് ഒരു ലിറ്ററാക്കുക. നെല്ലിലെ കീടങ്ങള്‍ക്കെതിരേ ഈ കീടനാശിനി വളരെ ഫലപ്രദമാണ്.
2. പാവല്‍ പയര്‍ വെണ്ട മത്തന്‍ വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞിവെള്ളം തളിക്കുക.
3. ചീരയില്‍ ഇലപ്പുള്ളി രോഗം പടരാതിരിക്കാന്‍ ചീര നനയ്ക്കുന്‌പോള്‍ വെള്ളം ചുവട്ടില്‍ തന്നെ ഒഴിക്കുക. വെള്ളം ഇലയുടെ മുകളിലൂടെ വീശി ഒഴിക്കുന്‌പോള്‍ രോഗകാരിയായ കുമിളിന്റെ വിത്തുകള്‍ മറ്റു ചെടികളിലേക്കും വ്യാപിക്കും.
4. ഇരുപത്തഞ്ചു ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ പാവല്‍, പടവലം, ചുരയ്ക്കാ ഇവയുടെ പൂ കൊഴിച്ചില്‍ തടയാം.
5. പയര്‍ പൂവിടുന്നതിനു മുന്‍പ് ശിഖരങ്ങളുടെ തലപ്പത്തുള്ള ഒരില നിര്‍ത്തി തൊട്ടു താഴെയുള്ള രണ്ടെണ്ണം നുള്ളിക്കളയുക. ഇതുമൂലം കായ്പിടിത്തം കൂടും. പയറില കറിവയ്ക്കാനും കഴിയും.
Share your comments