മണ്ണിൻറെ സഹായം ഇല്ലാതെ പോഷകസമ്പൂഷ്ടമായ ജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന രീതിയാണ് അക്വാപോണിക്സ്. മത്സ്യങ്ങളെയും സസ്യങ്ങളെയും ഒരുമിച്ച് വളര്‍ത്തുന്നതാണ് രീതി. മണ്ണില്ലാത്തതുകൊണ്ട് സസ്യങ്ങള്‍ മറിഞ്ഞുവീഴാതിരിക്കാന്‍ പാറകഷ്ണങ്ങള്‍, ചരല്‍ എന്നിവ കൊണ്ട് സപ്പോര്‍ട്ട് നല്‍കും. ടാങ്കിൻെറ അടിത്തട്ടിലെ മീന്‍കുളത്തില്‍ നിന്ന് വെള്ളം പൈപ്പ് വഴി മുകള്‍ത്തട്ടിലെ സസ്യങ്ങള്‍ക്ക് നല്‍ക്കുന്നു.
കുളത്തിലെ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടവും മത്സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളമാണ്. ഇത് ചെടികൾക്കും വളമാകും. വളക്കൂറുള്ള ഈ ജലം സസ്യങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കും. നല്ല വിളവും ലഭിക്കും ചീര,പയര്‍, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫ്ളവര്‍, മുളക്, കുറ്റി അമര, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തില്‍ വിളയിച്ചെടുക്കാം.
കീടനാശിനികൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തമായി അധികം സ്ഥലമില്ലെങ്കിൽ പോലും മീനും പച്ചക്കറിയും കൃഷിചെയ്ത് അക്വാപോണിക്സിലൂടെ ലക്ഷങ്ങൾ വരുമാനം നേടുന്ന കര്‍ഷകരുണ്ട്.
മണ്ണും കീടനാശിനിയും രാസവളവുമില്ലാതെ മത്സ്യവും സസ്യങ്ങളും ഒക്കെ ടാങ്കിൽ അക്വാപോണിക്സ് കൃഷിരീതിയിലൂടെ വളർത്താം കുറഞ്ഞ സ്ഥലമുള്ളവര്‍ക്കും വിജയകരമായി പരീക്ഷിക്കാവുന്ന നൂതനകൃഷി രീതിയാണിത്.
ടാങ്കില്‍ മീനുകൾക്കൊപ്പം പച്ചക്കറിയും അലങ്കാരസസ്യങ്ങളും കൃഷി ചെയ്യാം. കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്ത് വിളവെടുക്കാനാകും. ടാങ്കിനു മുകളിലോ അരികില്‍ പ്രത്യേക റാക്കുകള്‍ സ്ഥാപിച്ചോ പച്ചക്കറി കൃഷിചെയ്യാം. സിമൻറ് ടാങ്കിലും പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ കൃഷി രീതി പരീക്ഷിക്കാം. 40,000 - 50,000 രൂപ മുതൽ മുടക്കിലും ഈ കൃഷിരീതി പരീക്ഷിക്കാം.
ഡയറ്റം കൃഷിരീതി പ്രയോഗിച്ചാൽ പടുതാകുളത്തിൽ ഇനി എന്നും ചാകര
എന്തൊക്കെ മത്സ്യങ്ങൾ വളര്‍ത്താം? എങ്ങനെ കൃഷി ചെയ്യും?
ശുദ്ധജലമത്സ്യങ്ങളായ കട്‌ല, രോഹു, തിലാപ്പിയ, മലേഷ്യന്‍വാള, കാര്‍പ്പ് മത്സ്യങ്ങള്‍ തുടങ്ങിയവയെ ഇങ്ങനെ സസ്യങ്ങൾക്കൊപ്പം വളര്‍ത്താം. നാലോ അഞ്ചോ തട്ടുകളിലായി അക്വോപോണിക് ക്രമീകരിക്കുന്ന രീതിയും ഇപ്പോൾ വ്യാപകമാണ്. അടിത്തട്ടില്‍ മത്സ്യക്കുളം രണ്ടാമത്തെ തട്ടില്‍ പച്ചകറി, മൂന്നാമത്ത തട്ടില്‍ ജൈവവളം, നാലാമത്തെ തട്ടില്‍ ഓര്‍ക്കിഡ് പോലുള്ള മണ്ണ് അവശ്യമില്ലാത്ത സസ്യങ്ങള്‍ എന്ന രീതിയിലായിരിക്കും ടാങ്കിൻെറ ക്രമീകരണം. അക്വാപോണിക് കൃഷിയില്‍ ഒരു തുള്ളി ജലം പോലും പാഴാകുന്നില്ല. മത്സ്യക്കുളത്തിലെ വെള്ളം തട്ടുകളിലുടെ വീണ്ടും കുളത്തില്‍ തന്നെയെത്തുന്നു. പരമ്പരാഗത കൃഷിരിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അധികം ജലമോ സ്ഥലമോ ഒന്നും ഇതിന് ആവശ്യമില്ലാത്തതിനാൽ താരതമ്യേന ലാഭകരവുമാണ്.
ലാഭ സാധ്യതകൾ ഇങ്ങനെ
അക്വാപോണിക്സ് വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യയിൽ ആരംഭിച്ചിട്ട് അധിക വര്‍ഷമായില്ല. ഗാർഹിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു ഹോബി എന്ന നിലയിലും അക്വാപോണിക്സിനെ കാണാം. വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ലക്ഷങ്ങൾ വരുമാനം നേടാനും ഈ രീതി പ്രയോജനപ്പെടുത്താം. കർഷകന് വീട്ടുമുറ്റത്തെ അര സെൻറിൽ 10,000 ലിറ്റർ വെള്ളമുള്ള ഒരു കുളത്തിൽ 500 കിലോ മത്സ്യം വളര്‍ത്താം. വാണിജ്യാവശ്യങ്ങൾക്ക് കുറഞ്ഞത് 4 സെൻറും 5,000 കിലോ മത്സ്യവും പരമാവധി 50,000 ലിറ്റർ വെള്ളവും ആവശ്യമായി വരാം. 1.50 ലക്ഷം രൂപ ചെലവിലും ടാങ്ക് നിര്‍മിക്കാം. ഈ രീതിയിൽ കൃഷി ചെയ്ത് രണ്ട് ലക്ഷം രൂപയിലേറെ വരുമാനം നേടുന്നവരുണ്ട്. നാല് ലക്ഷം രൂപയിലേറെ ഒരു വര്‍ഷം അധിക വരുമാനം കണ്ടെത്താം. താഷപ്പര്യമുള്ളവര്‍ക്ക് എംപിഡിഇഎ ഉൾപ്പെടെ സഹായം നൽകും.
Share your comments