എപ്പോഴും ആവശ്യമുള്ളതായതുകൊണ്ട് അധികപേരും കറിവേപ്പില ചെടി വീട്ടുവളപ്പിൽ തന്നെ നട്ടുവളർത്താൻ ശ്രമിക്കുന്നു. പക്ഷെ കറിവേപ്പിലയുടെ ഇലകളിൽ കാണുന്ന പുഴു, ഇലകളിൽ കറുത്ത പുള്ളികൾ വരിക എന്നിവയൊക്കെ പലരുടെയും സ്ഥിരം പ്രശ്‌നങ്ങളാണ്. പിന്നീട് ഇല മുഴുവൻ കൊഴിഞ്ഞ് പോകുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് പങ്കുവയ്ക്കുന്നത്.
- പൊതുവെ അടുക്കള വ്യത്തിയാക്കാനും അതുപോലെ മറ്റ് ആവശ്യങ്ങൾക്കും വിനാഗിരി ഉപയോഗിക്കാം. പച്ചക്കറികളും ഇറച്ചിയുമൊക്കെ കഴുകാൻ വിനാഗിരി ഉപയോഗിക്കാറുണ്ട്. അതുപോലെ കറിവേപ്പില വളർത്താനും വിനാഗിരി രണ്ട് തുള്ളി ഉപയോഗിക്കാവുന്നതാണ്.
- കീടനാശിനികളൊന്നും അടിക്കാതെ കറിവേപ്പിലയിൽ കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുന്നത് ഇത് നന്നായി വളർത്തിയെടുക്കാൻ സാധിക്കും.
- കറിവേപ്പില ഇലകളായി നുള്ളി എടുക്കാതെ മുകൾ ഭാഗത്ത് നിന്ന് കത്രിക ഉപയോഗിച്ച് മുറിച്ച് എടുക്കുന്നതാണ് എപ്പോഴും നല്ലത്. കറിവേപ്പില എളുപ്പത്തിൽ വളരാൻ ഇത് സഹായിക്കും.
- വളത്തിനായി ചായപ്പൊടിയുടെ ചണ്ടിയും, മുട്ട തോടുമൊക്കെ ഉപയോഗിക്കാവുന്നതാണ്.
കറിവേപ്പില നന്നായി വളർത്തിയെടുക്കാനായി രണ്ട് തുള്ളി വിനാഗിരി കൊണ്ടൊരു കൂട്ട് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം
- ആദ്യം തന്നെ കറിവേപ്പിലയുടെ മുകൾ ഭാഗം മുറിച്ച് കൊടുക്കണം. ഇലകൾ മാത്രം അതിൽ നിന്ന് പറിച്ചെടുക്കാതിരിക്കാനും ശ്രദ്ധിക്കണം. 1 ലിറ്റർ പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് രണ്ട് തുള്ളി വിനാഗിരിയും കുറച്ച് ചാരവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് നന്നായി ഇലകളിലും മരത്തിൻ്റെ ചുവട്ടിലും തളിച്ച് കൊടുക്കണം. മാസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് കറിവേപ്പില തഴച്ച് വളരാൻ ഏറെ സഹായിക്കും.
Share your comments