പച്ചക്കറി തോട്ടത്തിൽ നിന്ന് ഇരട്ടി വിളവു കിട്ടുവാൻ നാം നിരവധി വളപ്രയോഗങ്ങൾ ചെയ്യാറുണ്ട്. ചെടിയുടെ വളർച്ചാ ഘട്ടത്തിൽ കൃത്യമായി വളപ്രയോഗം നടത്തിയാൽ മാത്രമേ കൈനിറയെ വിളവ് ലഭിക്കുകയുള്ളൂ. അത്തരത്തിൽ വീട്ടിൽ നിർമ്മിക്കാവുന്നതും, ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ചെയ്യാവുന്നതുമായ 2 കിടിലൻ വളക്കൂട്ട് ആണ് ഇവിടെ പറയാൻ പോകുന്നത്.
പച്ച ചാണകം -വൻപയർ വളക്കൂട്ട്
ഈ വളക്കൂട്ട് തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ
- മുളപ്പിച്ച വൻപയർ അര കിലോ
- പഴം കാൽക്കിലോ
- പച്ചചാണകം ഒരുകിലോ
- ഗോമൂത്രം ഒരുലിറ്റർ
- രാസവളം ചേരാത്ത മണ്ണ് ഒരുപിടി
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം ചേർത്ത് 20 വെള്ളത്തിൽ ഒഴിക്കുക. മൂന്നുദിവസം ഇങ്ങനെ വച്ചതിനുശേഷം ഒരുലിറ്റർ ലായനി 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് എല്ലാ തരത്തിലുള്ള പച്ചക്കറികളിലും ഒഴിച്ചു കൊടുക്കുക. ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുകയും മാത്രമല്ല കീട നിയന്ത്രണത്തിനും ഇത് മികച്ചതാണ്.
കടലപ്പിണ്ണാക്ക് -പച്ചച്ചാണകം മിശ്രിതം
- കടല പിണ്ണാക്ക് ഒരു കിലോ പച്ചച്ചാണകം ഒരു കിലോ
- ഗോമൂത്രം ഒരുലിറ്റർ
- കഞ്ഞിവെള്ളം ഒരു ലിറ്റർ
- നന്നായി പഴുത്ത വാഴപ്പഴം ഒന്ന്
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം നന്നായി വെള്ളത്തിൽ കലക്കി ഏഴുദിവസം വയ്ക്കുക. ദിവസവും രണ്ടുനേരം ഇളക്കി കൊടുക്കുവാൻ മറക്കരുത്.
വെള്ളത്തിൽ ഈ മിശ്രിതം കടക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ മിശ്രിതം കുഴമ്പുരൂപത്തിൽ ആക്കാൻ മാത്രം വെള്ളം ചേർത്താൽ മതി. കുഴമ്പു പരുവത്തിൽ ആയ മിശ്രിതത്തിൽ പത്തിരട്ടി വെള്ളം ചേർത്ത് എല്ലാ തരത്തിലുള്ള ചെടികൾക്കും നമുക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.
Share your comments