മികച്ചൊരു ജൈവവളമാണ് ആട്ടിൻകാഷ്ഠം. മൂന്ന് ശതമാനം ഹൈഡ്രജനും ഒരു ശതമാനം ഫോസ്ഫറസും രണ്ട് ശതമാനം പൊട്ടാസ്യവും ഇതിൽ അടങ്ങിയിരിക്കുന്നു. ഉദ്യാന കൃഷിക്കും പച്ചക്കറി കൃഷിക്കും മികച്ച വളം ആയ ആട്ടിൻകാഷ്ഠത്തിന് നമ്മുടെ നാട്ടിൽ ആവശ്യക്കാർ ഏറെയുണ്ട്. അഞ്ച് മുതിർന്ന ആടുകളുള്ള ഒരു ഫാമിൽ പ്രതിദിനം അഞ്ച് കിലോ ആട്ടിൻ വളം ലഭ്യമാകും.
ആട്ടിൻകാഷ്ഠം പൊടിച്ച് വിപണിയിൽ എത്തിച്ചാൽ വൻ ഡിമാൻഡാണ് ഉള്ളത്. സൂക്ഷ്മാണു സമൃദ്ധമായ ഇ എം ലായനി ഉപയോഗിച്ച് കമ്പോസ്റ്റിംഗ് രീതിയിൽ ആട്ടിൻകാഷ്ഠം പൊടിക്കുന്ന വിദ്യ ഇന്ന് പ്രചാരത്തിലുണ്ട്.
പൊടിച്ച ആട്ടിൻകാഷ്ഠം പാക്കറ്റുകളിലാക്കി വിപണിയിൽ എത്തിച്ചാൽ നല്ല രീതിയിൽ ആദായം ഉണ്ടാക്കാം. ആട്ടിൻ മൂത്രത്തിന് ജൈവവള വിപണിയിൽ ആവശ്യക്കാർ ഉള്ളതിനാൽ, ഇതു മികച്ച വരുമാനം നേടിത്തരാൻ നിങ്ങളെ പ്രാപ്തമാക്കും. ഇങ്ങനെ ആടിൽ നിന്നുള്ള വൈവിധ്യങ്ങളായ ആദായ വഴികളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിൽ ആണ് ഒരു സംരംഭകന്റെ വിജയം. ആടിൻറെ വിപണിമൂല്യം തിരിച്ചറിഞ്ഞു സംരംഭത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്താൻ സംരംഭകന് സാധിക്കണം.
Goat manure is an excellent organic manure. It contains 3% hydrogen, 1% phosphorus and 2% potassium.
ഇടനിലക്കാരില്ലാതെ വിപണി കണ്ടെത്തുവാനും, ജനുസ്സുകളുടെ മേന്മ തിരിച്ചറിഞ്ഞ് നല്ല ഇനം തിരഞ്ഞെടുക്കുവാനും, അതിൽ കൂടു നിർമാണത്തിൽ അടക്കം വരുന്ന ഉൽപാദനക്ഷമമല്ലാത്ത ചെലവുകൾ കുറയ്ക്കുവാനും സംരംഭകൻ സാധിക്കണം.
Share your comments